മുംബൈ: പരിക്ക് മൂലം ലോകകപ്പ് ടീമില്‍ നിന്നും പുറത്തായ പ്രവീണ്‍ കുമാറിന് പകരം ശ്രീശാന്തിനെ തിരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ പേസ് ബൗളര്‍ പ്രവീണ്‍ കുമാറിന് പരിക്കേറ്റതാണ് ശ്രീശാന്തിന് ലോകകപ്പിലേക്ക് വഴി തുറന്നത്. ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമയില്‍ ചികിത്സയിലായിരുന്ന പ്രവീണ്‍ വിദഗ്ധ ചികിത്സയ്ക്കായി ഇംഗ്ലണ്ടിലേക്ക് പോയിരുന്നു. അവിടെ വെച്ച് നടത്തിയ പരിശോധന കളിലാണ് പ്രവീണിന് ലോകകപ്പില്‍ കളിയ്ക്കാനാവില്ലെന്ന കാര്യം ഉറപ്പായത്.
ശ്രീശാന്തിനൊപ്പം ഇഷാന്ത് ശര്‍മ്മയെയും പരിഗണിച്ചിരുന്നു. എന്നാല്‍ ഇഷാന്തിന്റെ ഫോമില്ലായ്മ ശ്രീയ്ക്ക് അനുകൂലമായി. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ മണ്ണില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ശ്രീയെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് ധോണിയുടെ താത്പര്യമില്ലായ്മ മൂലമാണെന്നും സൂചനകളുണ്ടായിരുന്നു. മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി, പാക് ക്യാപ്റ്റന്‍ വസിം അക്രം അടക്കമുള്ള പ്രമുഖര്‍ ശ്രീശാന്തിനെ ഒഴിവാക്കി യതിനെതിരെ രംഗത്തെത്തിയിരുന്നു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, ക്രിക്കറ്റ്
കളിക്കളത്തില്‍ മാന്യതയുടെ ബാല പാഠം അറിയാത്തവന്, മറ്റുകളിക്കാരെ നോക്കി കൊഞ്ഞനം കുത്തുന്ന സ്വഭാവം ഉള്ളതുകൊണ്ടു തന്നെ ഇവന് ടീമിനു നാണക്കേടുണ്ടാക്കും.