ന്യൂഡല്‍ഹി: സ്ത്രീകള്‍ “സെക്സി” എന്ന് വിശേഷിപ്പിക്കപ്പെടുന്നത് മോശമായി കാണേണ്ടതില്ലെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മമത ശര്‍മ്മയുടെ പ്രസ്താവന വിവാദമായി. ജെയ്‌പൂരില്‍ നടന്ന ഒരു പൊതു പരിപാടിക്കിടെയാണ് സെക്സി പ്രയോഗത്തെ അഭിനന്ദനമായി എടുത്താല്‍ മതിയെന്നും അതത്ര മോശം കാര്യമല്ലെന്നും മമത ശര്‍മ്മ പറഞ്ഞത്. സെക്സി എന്നാല്‍ ആകര്‍ഷണീയതയും സൌന്ദര്യവും ഉള്ളവര്‍ എന്ന് കണക്കാക്കിയാല്‍ മതിയെന്നും പഴയകാലമെല്ലാം മാറിയെന്നുമെല്ലാം പറഞ്ഞതിനെതിരെ ചില വനിതാ സംഘടനകള്‍ രംഗത്തു വന്നതോടെ സംഭവം വിവാദമായി. വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം സ്ത്രീ സമൂഹത്തിനു അപമാകരമാണെന്ന് അവര്‍ പറഞ്ഞു. മമത ശര്‍മ്മക്കെതിരെ ശക്തമായി പ്രതികരിച്ച ബി. ജെ. പി അവരുടെ രാജി ആവശ്യപ്പെട്ടു. സംഭവത്തില്‍ മമത ശര്‍മ്മ ഖേദം പ്രകടിപ്പിക്കുകയും പിന്നീട് വിഷയത്തെ മറ്റൊരു തരത്തില്‍ ന്യായീകരിക്കുകയും ചെയ്തു. താന്‍ ഉദ്ദേശിച്ചത് ചെറുപ്പക്കാരെ കുറിച്ചാണെന്നും മുതിര്‍ന്നവരെ പറ്റിയല്ലെന്നും ചെറുപ്പക്കാര്‍ക്കിടയില്‍ ഈ പ്രയോഗം സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു മമതയുടെ പുതിയ വിശദീകരണം.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രതിഷേധം, വിവാദം, സ്ത്രീ
സെക്സി അല്ലങ്കില്‍ എന്ത് സംഭവിക്കും?