ചെന്നൈ: മുന്‍ കേന്ദ്ര ആരോഗ്യമന്ത്രിയും പിഎംകെ നേതാവുമായ അന്‍പുമണി രാംദോസിനെ സാമുദായിക വിദ്വേഷം പടര്‍ത്തുന്ന വിധത്തില്‍ പ്രസംഗിച്ചുവെന്ന കേസിൽ അറസ്റ്റ് ചെയ്തു. രാവിലെ അൻപുമണിയുടെ വീട്ടില് എത്തിയ കാഞ്ചീപുരം പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കലാപമുണ്ടാക്കാൻ പ്രേരിപ്പിച്ചു എന്ന കേസും ചുമത്തിയിട്ടുണ്ട്. അന്‍പുമണിയെ കാഞ്ചീപുരം ജില്ലയിലെ തിരുകഴുകുണ്‍ട്രം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ തന്നോട് രാഷ്ട്രീയ വൈരാഗ്യം തീര്ക്കാൻ ജയലളിത നടത്തിയ കളികളാണ് ഈ അറസ്റ്റിനു പിന്നിലെന്ന് അന്‍പുമണി ആരോപിച്ചു. പോലീസ് നിര്‍ദേശം മറികടന്ന് വില്ലുപുരത്ത് പ്രതിഷേധ റാലി നടത്തിയതിന് അന്‍പുമണിയുടെ പിതാവും പിഎംകെ സ്ഥാപനുമായ രാംദോസിനെ ചൊവ്വാഴ്ച പോലീസ് അറസ്റ്റു ചെയ്തിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കുറ്റകൃത്യം