ന്യൂഡല്‍ഹി : ഗുജറാത്ത് കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് പ്രസിഡണ്ട് ഹര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു. ഗുജറാത്ത് നിയമ സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നില്‍ക്കുമ്പോഴാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി ഹര്‍ദിക് കോണ്‍ഗ്രസ്സ് വിട്ടത്. ട്വിറ്ററിലൂടെയാണ് രാജി പ്രഖ്യാപനം അറിയിച്ചത്.
പാട്ടീദാർ പ്രവർത്തകന് ആയിരുന്ന ഹര്‍ദിക് 2019 ലോക് സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. ഗുജറാത്ത് കോണ്‍ഗ്രസ്സില്‍ ഉൾപ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് ഇദ്ദേഹം പാര്‍ട്ടി വിട്ടത് എന്നറിയുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, സാങ്കേതികം