ഒരു നേരം പോലും ഭക്ഷണം കഴിക്കുവാന്‍ സാധിക്കാത്ത വലിയ ഒരു വിഭാഗം ജനങ്ങള്‍ ദുരിതം അനുഭവിക്കുന്ന സംസ്ഥാനത്തെ പാവങ്ങളുടെ പടനായിക എന്ന് വിശേഷി പ്പിക്കപ്പെടുന്ന മുഖ്യമന്ത്രി മായവതിയ്ക്ക് കോടികളുടെ ആസ്ഥിയെന്ന് വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയായി അധികാരത്തില്‍ കയറി മൂന്നു വര്‍ഷം കൊണ്ട് മായാവതിയുടെ ആസ്ഥിയില്‍ 52 കോടിയില്‍ നിന്നും 87 കോടിയിലേക്ക് ഉള്ള ഉയര്‍ച്ചയാണ് ഉണ്ടായത്.
12.95 കോടി രൂപ കൈവശവും, ബാങ്ക് നിക്ഷേപമായി 11.39 കോടിയും, 1034.26 ഗ്രാം സ്വര്‍ണ്ണം, 86.8 ലക്ഷത്തിന്റെ വജ്രം, 4.44 ലക്ഷത്തിന്റെ വെള്ളിയാഭരണം തുടങ്ങിയവ ഇതില്‍ പെടും.
ജൂണില്‍ നടക്കുന്ന നിയമസഭാ ഉപ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച സത്യവാങ്ങ്മൂല ത്തിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
പൊതു ഖജനാവില്‍ നിന്നും കോടികള്‍ ചിലവിട്ട് സ്വന്തം പ്രതിമ സ്ഥാപിക്കുവാന്‍ ഉള്ള മായവതിയുടെ ശ്രമങ്ങള്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തട്ടിപ്പ്
ഇവരെ ആ സ്ഥാനത്ത് തുടരുവാന്‍ അനുവദിക്കുന്ന ജനതയെ ആദ്യം തല്ലണം. ഇത്രയേറെ അഴിമതി നടത്തിയിട്ടും തല്‍സ്ഥാനത്ത് തുടരുന്ന ഇവരെ പുറത്താക്കാന്‍ ജനാധിപത്യ രീതിയില്‍ സഹകരിക്കുക.