Friday, June 4th, 2010

പന്നിപ്പനി – ഇന്ത്യ സ്വന്തമായി വാക്സിന്‍ വികസിപ്പിച്ചു

vaccineന്യൂഡല്‍ഹി : രാജ്യത്ത് 1500 ലേറെ പേര്‍ മരിക്കാന്‍ ഇടയാക്കിയ പന്നിപ്പനിയെ നേരിടാന്‍ ഇന്ത്യ സ്വന്തമായി വാക്സിന്‍ വികസിപ്പിച്ചു. കഴിഞ്ഞ വര്‍ഷമാണ് ലോക വ്യാപകമായി പന്നിപ്പനി പടര്‍ന്നു പിടിയ്ക്കാന്‍ തുടങ്ങിയത്. പന്നിപ്പനിയെ നേരിടാനുള്ള മരുന്നുകള്‍ക്ക്‌ സ്വന്തമായി പേറ്റന്റുള്ള വിദേശ കമ്പനികള്‍ കോടിക്കണക്കിനു ഡോളറിന്റെ അമിത ലാഭമാണ് ഈ പകര്‍ച്ചവ്യാധി പകര്‍ന്നു തുടങ്ങിയതിനു ശേഷം ഉണ്ടാക്കിയത്. ലോക രാഷ്ട്രങ്ങള്‍ ഈ കമ്പനികള്‍ക്ക്‌ ഓര്‍ഡര്‍ നല്‍കി മാസങ്ങളോളം കാത്തിരുന്നതിന് ശേഷമാണ് മരുന്നുകള്‍ ലഭിച്ചത്. ഇത് ആരോഗ്യ രംഗത്ത്‌ വന്‍ ആശങ്കയ്ക്ക് വഴി വെയ്ക്കുകയും ചെയ്തിരുന്നു.

ഇന്ത്യയെ പോലെ വന്‍ ജന സംഖ്യ ഉള്ള ഒരു രാഷ്ട്രത്തിനു മരുന്ന് സ്വന്തമായി ഉല്‍പ്പാദിപ്പിക്കാതെ വേറെ വഴിയില്ല. വാക്സിഫ്ലൂ-എസ് എന്ന പേരില്‍ ഇപ്പോള്‍ വികസിപ്പിച്ച ഈ വാക്സിന്‍ സാങ്കേതിക രംഗത്ത്‌ തന്നെ ഒരു വന്‍ കുതിച്ചു ചാട്ടമാണ് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാം നബി ആസാദ്‌ പറയുന്നു. ഇതോടെ ഇത്തരം ഏതു പകര്‍ച്ച വ്യാധിയും കുറഞ്ഞ സമയത്തിനുള്ളില്‍ ഫലപ്രദമായി നേരിടാനുള്ള ശേഷിയാണ് ഇന്ത്യ കൈവരിച്ചത് എന്നും മരുന്നിന്റെ ഒരു ഡോസ് കുത്തിവെയ്പ്പ് സ്വയം എടുത്തു കൊണ്ട് മന്ത്രി അറിയിച്ചു.

അഹമ്മദാബാദിലെ സൈടസ് – കാഡില വാക്സിന്‍ ടെക്നോളജി കേന്ദ്രത്തിലാണ് വാക്സിന്‍ വികസിപ്പിച്ചത്. മുട്ട അടിസ്ഥാനമായി പരമ്പരാഗത സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ വാക്സിന്‍ 18 വയസു മുതല്‍ 60 വയസു വരെ ഉള്ളവര്‍ക്ക്‌ ഉപയോഗിക്കാനാവും. കുട്ടികള്‍ക്കും, ഗര്‍ഭിണികള്‍ക്കും, മുട്ട അലര്‍ജി ഉള്ളവര്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയില്ല. ഈ കുറവുകള്‍ പരിഹരിക്കാനുള്ള ഗവേഷണം നടന്നു വരുന്നു. ഇതിനോടകം 4.5 ലക്ഷം ഡോസ് മരുന്ന് നിര്‍മ്മിച്ച്‌ കഴിഞ്ഞു.

ഒരു ഡോസ് മരുന്നിനു 350 രൂപയാണ് വില. പൂനെയിലെ സിറം ഇന്‍സ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ ഭാരത്‌ ബയോ ടെക് ലിമിറ്റഡ്‌, ന്യൂഡല്‍ഹിയിലെ പനാഷിയ ബയോടെക്‌ എന്നിവരും മരുന്ന് നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഈ മരുന്നുകള്‍ കൂടി ലഭ്യമാകുന്നതോടെ വില ഇനിയും താഴുമെന്നാണ് കരുതപ്പെടുന്നത്.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine