ഗള്‍ഫ് മലയാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പറഞ്ഞു. സി.ബി.എസ്.ഇ ഫലം വൈകിയത് കാരണം കേരളത്തിലെ ഏകജാലക സംവിധാനം ഉപയോഗപ്പെടുത്താന്‍ കഴിയാത്ത ഗള്‍ഫിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ ഒരവസരം കൂടി നല്‍കുമെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു.
ഗള്‍ഫ് മലയാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പറഞ്ഞു. ദുബായില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.ബി.എസ്.ഇ ഫലം വൈകിയത് കാരണം കേരളത്തിലെ ഏകജാലക സംവിധാനം ഉപയോഗപ്പെടുത്താന്‍ കഴിയാത്ത ഗള്‍ഫിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്ണിന് അപേക്ഷിക്കാന്‍ ഒരവസരം കൂടി നല്‍കും.
തൊഴില്‍ നഷ്ടപ്പെട്ടും മറ്റും നാട്ടിലെത്തുന്നവരുടെ കുട്ടികള്‍ക്ക് ഗവണ്‍മെന്‍റ് ,എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ ഓഫീസുമായി ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു.
തെറ്റുതിരുത്തല്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്പാര്‍ട്ടി നേതൃത്വ നിരയിലോ ഭരണതലത്തിലോ മാറ്റം വരുത്തുമെന്നല്ല. പാര്‍ട്ടി തെറ്റു തിരുത്തല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഭരണ തലത്തിലും നയപരമായ മാറ്റം വരുത്തേണ്ടതുണ്ട്.
രാജി വയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത് പിണറായി വിജയന്‍ അല്ലെന്നും പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. കോണ്‍സുല്‍ ജനറല്‍ വേണുരാജാമണി, പി.വി വിവേകാനന്ദ്, കെ.എം അബ്ബാസ് എന്നിവരും മുഖാമുഖത്തില്‍ പങ്കെടുത്തു.
-