അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇടതു മുന്നണിയില്‍ നിന്നും വേറിട്ട ഒരു ബ്ലോക്ക് വേണമെന്ന് വീരേന്ദ്രകുമാര്‍ വിഭാഗം ജനതാദള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ നിയമ സഭാകക്ഷി നേതാവ് കെ.പി.മോഹനന്‍ ആണ് ഈ ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള കത്ത് സ്പീക്കര്‍ക്ക് കൊടുത്തത്.
ഔദ്യോഗിക പക്ഷത്തുള്ള എം.എല്‍.എമാര്‍ കെ.പി.മോഹനന്‍, എം.വി.ശ്രേയാംസ്‌കുമാര്‍, എം.കെ. എന്നിവരാണ്. എന്നാല്‍ ഇതോടെ ആശയ ക്കുഴപ്പത്തില്‍ ആകുന്നതു വിമത വിഭാഗം എം.എല്‍.എ മാരാണ്. വിപ് ലംഘിച്ചു ഇടതു മുന്നണിയ്ക്ക് ഒപ്പം നിയമ സഭയില്‍ ഇരിപ്പിടം തേടിയാല്‍ കൂറ് മാറ്റ നിയമ പ്രകാരം ഇവര്‍ അയോഗ്യര്‍ ആക്കപ്പെടാനും സാധ്യത ഉണ്ട്.
ഇടതു മുന്നണിക്ക് ഒപ്പം ആയിരിക്കും തന്റെ പാര്‍ട്ടി എന്ന് ജനതാദള്‍ ദേശീയ ജനറല്‍ സെക്രെട്ടറി ഡാനിഷ് അലിയുടെ പ്രഖ്യാപനം വന്നതിനു ശേഷം അതിനു ഘടക വിരുദ്ധം ആയാണ് കേരളത്തിലെ ഈ തീരുമാനം എന്നതും ശ്രദ്ധേയം ആണ്.
ഇന്നലെ തിരുവനന്തപുരത്ത് കേരളത്തിലെ പ്രമുഖ ജനതാദള്‍ ഭാരവാഹികളുടെയും എം.എല്‍.എ. മാരുടെയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്ടുമാരുടെയും യോഗം നടക്കുകയുണ്ടായി. അതില്‍ എടുത്ത തീരുമാനം ഇടതു മുന്നണിയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ഉള്ളതായിരുന്നു. ഈ തീരുമാനങ്ങള്‍ പത്രക്കുറിപ്പിലൂടെ വ്യക്തം ആക്കുകയും ചെയ്തു. അതിന് പിന്നാലെ ആണ് നിയമ സഭയില്‍ വേറെ ഇരിപ്പിടം എന്ന ആവശ്യവും ഉന്നയിച്ചത്.
ഔദ്യോഗിക വിഭാഗം ഇതില്‍ ഏതാണ് എന്ന കാര്യത്തില്‍ ആശയക്കുഴപ്പങ്ങള്‍ക്കും ഇതോടെ തുടക്കം ആയി. ദേശീയ നേതൃത്വത്തിന്റെ അഭിപ്രായത്തോട് വിയോജിച്ച വീരേന്ദ്രകുമാര്‍ വിഭാഗം ആണോ അതോ ദേശീയ നേതൃത്വത്തെ അനുകൂലിക്കുന്ന മറുപക്ഷം ആണൊ എന്നത് വരും ദിനങ്ങളില്‍ ചര്‍ച്ച ആയേക്കാം.
- ജ്യോതിസ്