ന്യൂഡല്‍ഹി: ഡീസല്‍, പാചക വാതകം, മണ്ണെണ്ണ എന്നിവയുടെ വില വീണ്ടും കൂട്ടും. പെട്രോളിന് അഞ്ചു രൂപയും ഡീസലിന് മൂന്നു മുതല്‍ നാലു രൂപ വരെയും പാചക വാതകത്തിന് 20 മുതല്‍ 25 വരെയും കൂട്ടാനാണ് സാദ്ധ്യത. അന്താരാഷ്ട്ര കമ്പോളത്തില്‍ അസംസ്‌കൃത എണ്ണയുടെ വില 50 ശതമാനത്തിലധികം വര്‍ധിച്ച സാഹചര്യത്തില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില വീണ്ടും കൂട്ടണമെന്ന് എണ്ണക്കമ്പനികള്‍ സമ്മര്‍ദം ചെലുത്തി വരികയാണ്. എണ്ണക്കമ്പനികള്‍ ദിനംപ്രതി 490 കോടി രൂപ നഷ്ടം സഹിച്ചാണ് പെട്രോളിയം ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. ഡീസലിന്റെയും മണ്ണെണ്ണയുടെയും പാചക വാതകത്തിന്റെയും വില കൂട്ടിയാലേ ഈ നഷ്ടം നികത്താന്‍ കഴിയൂവെന്ന് എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. പെട്രോളിന്റെ വിലയും കൂട്ടണമെന്ന് എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസമാണ് പെട്രോളിന് അഞ്ചു രൂപ എണ്ണക്കമ്പനികള്‍ കൂട്ടിയത്.
വില നിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും സര്‍ക്കാറിന്റെ അനുമതിയോടെ മാത്രമേ പൊതു മേഖലയിലെ എണ്ണക്കമ്പനികള്‍ വില കൂട്ടാറുള്ളൂ. എണ്ണ കമ്പനികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാവുമ്പോള്‍ ജനങ്ങള്‍ ദുരിതത്തിലാകുന്നത് പരിഗണിക്കുന്നില്ല. ഈ വില കയറ്റം കൊണ്ട് വിപണിയില്‍ എല്ലാ വിഭവങ്ങള്‍ക്കും വന്‍ വിലകയറ്റം ഉണ്ടാക്കാന്‍ സാദ്ധ്യതയുണ്ട്.
അഞ്ചു തവണ എണ്ണക്കമ്പനികള്‍ അന്താരാഷ്ട്ര തലത്തിലുള്ള ഏറ്റക്കുറച്ചിലു കള്‍ക്കനുസരിച്ച് വില കൂട്ടിയിരുന്നു. ഒടുവിലായി കൂട്ടിയത് അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിറ്റേന്നാണ്. പെട്രോള്‍ വില പത്തര രൂപ കൂട്ടണമെന്ന എണ്ണക്കമ്പനികളുടെ ആവശ്യം നിലനില്‍ക്കെയാണ് അഞ്ചു രൂപ കൂട്ടിയത്. ഡീസലിന് 14.22 രൂപ നഷ്ടം സഹിച്ചാണ് എണ്ണക്കമ്പനികള്‍ ഡല്‍ഹിയില്‍ ഡീസല്‍ വില്‍ക്കുന്നത്. 14.2 കിലോഗ്രാമുള്ള പാചക വാതക സിലിണ്ടര്‍ വില്‍ക്കുമ്പോള്‍ 381.14 രൂപയാണ് നഷ്ടം; മണ്ണെണ്ണയില്‍ ലിറ്ററിന് 27.74 രൂപയും. ഈ മൂന്ന് ഉത്പന്നങ്ങളിലെ നഷ്ടം കണക്കിലെടുക്കുമ്പോള്‍ 1,66,712 കോടി രൂപയാണ് പൊതു മേഖലയിലെ എണ്ണക്കമ്പനികള്‍ നേരിടുന്ന വാര്‍ഷിക നഷ്ടമെന്ന് പെട്രോളിയം മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാമ്പത്തികം