കലാപ ബാധിത പ്രദേശത്തെ മുസ്ലിം പള്ളികള്‍ ചൈന അടച്ചു പൂട്ടി. വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനക്കായി ഉറുംഖിയിലെ മുസ്ലിം പള്ളികള്‍ തുറക്കരുത് എന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഉയിഘൂര്‍ മുസ്ലിം – ഹാന്‍ ചൈനീസ് വിഭാഗങ്ങള്‍ തമ്മില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന വര്‍ഗ്ഗീയ കലാപത്തില്‍ 156 പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് സൈനികരെ സര്‍ക്കാര്‍ ഈ പ്രദേശത്ത് ക്രമസമാധാനം നിലനിര്‍ത്താനായി വിന്യസിച്ചിട്ടുണ്ട്.
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന പോലീസ്
കലാപങ്ങള്‍ക്കു പിന്നില്‍ അല്‍ ഖൈദ ആണ് എന്നതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട് എന്ന് ചൈന അറിയിച്ചു. പ്രശ്നങ്ങള്‍ വഷളായതിനെ തുടര്‍ന്ന് ചൈനീസ് പ്രസിഡണ്ട് ഹൂ ജിണ്ടാവോ ഇറ്റലിയില്‍ നടക്കുന്ന ജി-8 ഉച്ചകോടിയില്‍ നിന്നും അടിയന്തിരമായി ചൈനയിലേക്ക് മടങ്ങി.
- ജെ.എസ്.