ഇന്റര്‍ ആക്റ്റീവ് ഇന്‍ററാക്റ്റീവ് പേഴ്സണലൈസ്ഡ് ടെലിവിഷന്‍ ആന്‍ഡ് വിഡിയോ സര്‍വീസ് (ഐ. പി. ടി.വി.) എന്ന നൂതന സാങ്കേതിക വിദ്യയുമായി ബി. എസ്. എന്‍. എല്‍. കേരളത്തില്‍ എത്തി. സ്മാര്‍ട്ട് ഡിജി വിഷനുമായി ചേര്‍ന്നാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും ഈ സര്‍വിസ് ഇപ്പോള്‍ ലഭ്യം ആകും.
ഈ സൗകര്യം ഉപയോഗപ്പെടുത്തണം എങ്കില്‍ ബി. എസ്. എന്‍. എല്‍. ഫിക്സെഡ് ലൈനും, ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയും മൈവേ സെറ്റ് ടോപ് ബോക്സും വേണം.
പ്രേക്ഷകര്‍ക്ക് ടെലിവിഷനിലൂടെ ഇഷ്ടാനുസരണം പരിപാടികള്‍ കാണാന്‍ കഴിയും എന്നതാണ് ഇതിന്റെ സവിശേഷത. ഇന്റര്‍ നെറ്റിന് സമാനം ആയി പരസ്പരം സംവദിക്കാനുള്ള സൗകര്യം, കൂടുതല്‍ മിഴിവാര്‍ന്ന ചിത്രങ്ങള്‍, പരിപാടികള്‍ താല്‍ക്കാലികം ആയി നിര്‍ത്താനോ, മുന്നോട്ടോ പിന്നോട്ടോ നീക്കാനുള്ള സൗകര്യം എന്നിവയെല്ലാം ഇതില്‍ ഉണ്ടാകും. ഏതു പരിപാടികള്‍ എപ്പോള്‍ കാണണം എന്നൊക്കെ ഉപഭോക്താക്കള്‍ക്ക് തന്നെ നിശ്ചയിക്കാം. ഇ-മെയില്‍, ചാറ്റിംഗ് സൌകര്യം, ടിക്കറ്റ് ബുക്കിങ്ങുകള്‍, കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍, വിമാന സമയങ്ങള്‍ തുടങ്ങിയവും ഇതിലൂടെ നല്‍കും.
ഇന്ത്യയില്‍ 54 നഗരങ്ങളില്‍ ബി. എസ്. എന്‍. എല്‍. ഐ.പി. ടി.വി. യുടെ സേവനം ഇപ്പോള്‍ തന്നെ ലഭ്യം ആണ്.
- ജ്യോതിസ്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, വ്യവസായം, സാങ്കേതികം