ബെംഗളൂരു : കര്‍ണ്ണാടക മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പ ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആണെന്നുള്ള വിവരം ട്വിറ്ററിലൂടെ ബി. എസ്. യെദ്യൂരപ്പ തന്നെയാണ് പുറത്തു വിട്ടത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലുള്ളവർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഡോക്ടർ മാരുടെ നിർദ്ദേശ പ്രകാരം ആശുപത്രി യിൽ ചികിത്സ തേടി. തന്റെ ആരോഗ്യനില തൃപ്തികരം തന്നെ എന്നും കഴിഞ്ഞ ദിവസ ങ്ങളിൽ താനുമായി സമ്പർക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ക്വാറന്റൈനില്‍ പോകണം എന്നും അദ്ദേഹം അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, ആരോഗ്യം, ഇന്ത്യന്‍ രാഷ്ട്രീയം, കര്‍ണ്ണാടക