ന്യൂഡല്‍ഹി : രാജ്യത്തെ ഓരോ പൗരന്റേയും വ്യക്തി ഗത ആരോഗ്യ വിവരങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ ഹെല്‍ത്ത് ഐ. ഡി. പ്രാബല്ല്യത്തില്‍ കൊണ്ടു വരുന്ന ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ പദ്ധതിയുടെ പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തില്‍ ഉണ്ടാവും എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആരോഗ്യ സംബന്ധമായ വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ ഹെല്‍ത്ത് ഐ. ഡി., മറ്റു ബന്ധപ്പെട്ട രേഖ കളുടെ ഡിജിറ്റല്‍ വത്കരണം, ഡിജി ഡോക്ടര്‍, രാജ്യത്തെ ആരോഗ്യ സംവിധാന ങ്ങളുടെ വിശദ വിവര ങ്ങള്‍ എന്നിവ അടങ്ങിയത് ആയിരിക്കും ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ National Digital Health Mission (NDHM) പദ്ധതി.
ടെലി മെഡിസിന്‍ സര്‍വ്വീസ്, ഇ- ഫാര്‍മസി എന്നിവയും ഇതിന്റെ ഭാഗമായി നടപ്പില്‍ വരുത്തും. കൂടുതല്‍ സുതാര്യതക്കു വേണ്ടി വ്യക്തി കള്‍ക്കു നേരിട്ടു കൈ കാര്യം ചെയ്യാ വുന്ന ആപ്ലിക്കേഷനും വിഭാവനം ചെയ്യുന്നുണ്ട്.
അതാത് ആശുപത്രികളും ഡോക്ടര്‍ മാരും വേണം ആരോഗ്യ വിവര ങ്ങള്‍ ആപ്പുമായി പങ്കുവെക്കുവാന്‍. ഓരോ വ്യക്തിയുടെയും സമ്മതത്തോടെ മാത്രമേ ആരോഗ്യ രേഖകള്‍ കൈ മാറുകയുള്ളൂ.
വ്യക്തികളുടെ സമ്മതം ഇല്ലാതെ വിവരങ്ങള്‍ ആപ്പിലേക്ക് നല്‍കാന്‍ ഡോക്ടര്‍ മാര്‍ക്ക് സാധിക്കില്ല എന്നും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: digital-health-mission, ആരോഗ്യം, നിയമം, മനുഷ്യാവകാശം, സാങ്കേതികം, സാമൂഹികം