ന്യൂഡല്‍ഹി : ഒറ്റ കൂലി സംവിധാനം രാജ്യത്ത് നടപ്പിലാക്കും എന്ന് ധനകാര്യ വകുപ്പു മന്ത്രി നിര്‍മ്മല സീതാരാമന്‍. ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം ദരിദ്ര വിഭാഗങ്ങള്‍ക്കായി ഒമ്പത് പദ്ധതികള്‍ നടപ്പാക്കും.
ഇതിന്റെ ഭാഗമായുള്ള ‘വണ്‍ നേഷന്‍ വണ്‍ റേഷന്‍’ പദ്ധതി യിലൂടെ റേഷന്‍ കാര്‍ഡുള്ള കുടിയേറ്റ തൊഴി ലാളികള്‍ക്ക് രാജ്യത്തെ ഏത് റേഷന്‍ കടയില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ വാങ്ങുവാന്‍ കഴിയും.
ഇതിനായുള്ള നാഷണല്‍ പോര്‍ട്ടബിലിറ്റി സംവിധാനം ആഗസ്റ്റ് മാസത്തിനുള്ളില്‍ നടപ്പിലാക്കും. 20 സംസ്ഥാന ങ്ങളിലായി 67 കോടി ആളു കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. രാജ്യത്തെ 83 ശതമാനം പൊതു വിതരണ കേന്ദ്രങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടും. ബാക്കി കേന്ദ്ര ങ്ങളിലേക്ക് 2021 മാര്‍ച്ച് മാസത്തോടെ പദ്ധതി വ്യാപിപ്പിക്കും.
ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി യില്‍ ഉള്‍പ്പെടാത്ത വരും താമസിക്കുന്ന സംസ്ഥാനങ്ങളില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തവരുമായ എല്ലാ തൊഴി ലാളി കുടുംബ ങ്ങള്‍ക്കും അഞ്ച് കിലോ ധാന്യവും ഒരു കിലോ പയര്‍ വര്‍ഗ്ഗ ങ്ങളും രണ്ട് മാസത്തേക്ക് നല്‍കും.
കേന്ദ്ര സര്‍ക്കാര്‍ ഇതിന്റെ ചെലവ് വഹിക്കും. പദ്ധതി യുടെ നടത്തിപ്പ് ചുമതല സംസ്ഥാന ങ്ങള്‍ക്ക് ആയിരിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ഇന്ത്യ, നിയമം, മനുഷ്യാവകാശം, സാമൂഹികം, സാമൂഹികം സാമൂഹ്യ, സാമ്പത്തികം