തിരുവനന്തപുരം : ‘കേരളാ ക്ലിക്ക്സി’ ന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ‘ദൃശ്യം @ അനന്തപുരി’ എന്ന ചിത്ര പ്രദര്‍ശനത്തിന് തുടക്കമായി. പ്രസിദ്ധ സംവിധായകന്‍ ശ്രീ. ഷാജി എന്‍. കരുണാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
സമയത്തെ ഒരു നിമിഷം കൊണ്ടു പകര്‍ത്തി അതിനെ ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന ഒരു കലയാണ് ഫോട്ടോഗ്രഫിയെന്ന് ഷാജി എന്‍. കരുണ്‍ പറഞ്ഞു. പ്രശസ്ത ശില്പിയും, ലളിത കലാ അക്കാദമി മുന്‍ ചെയര്‍മാനുമായ ശ്രീ. കാനായി കുഞ്ഞിരാമന്‍, സി-ഡിറ്റ് മുന്‍ ഡയറക്ടര്‍ ഡോ. അച്ചുത്ശങ്കര്‍ എസ്. നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.
ആധുനിക ലോകത്തെ ഏറ്റവും അത്ഭുതമു ണ്ടാക്കിയ കണ്ടുപിടുത്തമാണ് ഫോട്ടോഗ്രഫിയെന്ന് കാനായി കുഞ്ഞിരാമന്‍ അഭിപ്രായപ്പെട്ടു. ഫോട്ടോഗ്രഫിയെ ചിത്രകാരന്മാര്‍ ഭയത്തോടെ നോക്കി ക്കണ്ടപ്പോള്‍, അതിന്റെ സാധ്യതകളെ കണ്ടെത്തി ഉപയോഗിച്ച മഹാനായ ചിത്രകാര നായിരുന്നു രാജാ രവി വര്‍മ്മ; എന്നാല്‍ കേരളീയര്‍ അദ്ദേഹത്തെ അവഗണി ക്കുകയാ ണുണ്ടായത് എന്നൊരു അഭിപ്രായവും അദ്ദേഹത്തില്‍ നിന്നുണ്ടായി.
സ്കൂളില്‍ പ്രസന്റേഷനുകള്‍ ചെയ്യുന്ന ഓരോ കുട്ടിക്കും ഓരോ ചെറു സിനിമ സംവിധാനം ചെയ്യുവാനുള്ള അവസരം സാങ്കേതിക വിദ്യയുടെ മുന്നേറ്റത്താല്‍ ഇന്നു കൈ വന്നിരിക്കുന്നു എന്ന് ഡോ. അച്ചുത്ശങ്കര്‍ എസ്. നായര്‍ പറഞ്ഞു. തനിമയുള്ള ചിത്രങ്ങള്‍ സാംസ്കാരിക അനുഭവം കൂടി പ്രദാനം ചെയ്യുവാന്‍ കെല്‍പ്പുള്ള താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാമില്ലെങ്കില്‍ പോലും, കുറച്ചു ചിത്രങ്ങളെങ്കിലും കോപ്പി ലെഫ്റ്റായി ഇന്റര്‍നെറ്റിലൂടെ വിന്യസി ക്കുവാനുള്ള ശ്രമവും ഫോട്ടോഗ്രാ ഫര്‍മാരില്‍ നിന്നും ഉണ്ടാവണം, എങ്കില്‍ മാത്രമേ പകര്‍ത്തപ്പെടുന്ന ചിത്രങ്ങള്‍ അവയുടെ ഉദ്ദേശം പൂര്‍ത്തീക രിക്കുക യുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളാ ക്ലിക്ക്സ് അഡ്മിന്‍ ജയപ്രകാശ് ആര്‍. അധ്യക്ഷനായിരുന്നു. അഡ്മിനുകളായ ഹരീഷ് എന്‍. നമ്പൂതിരി, ജവഹര്‍ജി കെ. എന്നിവര്‍ യഥാക്രമം സ്വാഗതവും നന്ദിയും പറഞ്ഞു.
മൂന്നു ദിവസത്തെ പ്രദര്‍ശനം സെപ്റ്റംബര്‍ ഒന്നിന് സമാപിക്കും. രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം ആറു മണി വരെ പ്രദര്‍ശനം കാണാവുന്നതാണ്.
– ഹരീഷ് എന്‍. നമ്പൂതിരി
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കല