ന്യൂഡല്‍ഹി : ഡല്‍ഹി ഹൈക്കോടതി വളപ്പില്‍ സ്ഫോടനം. ഹൈക്കോടതിയുടെ ഗേറ്റ് നമ്പര്‍ 5 നു സമീപം രാവിലെ 10:15 ഓടെയാണ് സ്ഫോടനം ഉണ്ടായത്. 11 പേര്‍ കൊല്ലപ്പെട്ടു. 76 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അനേകം പേരുടെ നില ഗുരുതരമാണ്. 200 ഓളം ആളുകള്‍ കോടതിയില്‍ പ്രവേശിക്കുന്നതിനു വേണ്ടിയുള്ള പാസ് ലഭിക്കുന്നതിനു വേണ്ടി ക്യു നിന്നിരുന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. ബോംബ് വച്ചിരുന്നത് ഒരു ബ്രീഫ് കേസില്‍ ആണ്. അത്യുഗ്ര ശേഷിയുള്ള സ്ഫോടനം ആണ് നടന്നത്. അഗ്നിശമന സേനയും പോലീസും 3 ആംബുലന്സുകളും സ്ഥലത്തെത്തി. പരിക്കേറ്റവരെ സഫ്ദര്‍ജംഗ്, ആര്‍. എം. എല്‍. ആശുപത്രികളിലേക്ക് കൊണ്ടു പോയി. സ്ഥിതി ഗതികള്‍ വിലയിരുത്തുകയാണ് എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ഫോടനത്തിന് പിന്നില്‍ ആരെന്നു ദില്ലി പോലീസ് ഇത് വരെ പുറത്തു വിട്ടിട്ടില്ല. ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
- ലിജി അരുണ്‍