ഗുജറാത്ത് : തീവ്രവാദത്തിനു കാവിയുടെ നിറം നല്കിയ കേന്ദ്ര ആഭ്യന്തര മന്ത്രി കാശ്മീരില്‍ നടക്കുന്ന തീവ്രവാദത്തിന്റെ നിറം എന്തെന്ന് വിശദീകരി ക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. ബി. ജെ.പിയുടെ യുവജന വിഭാഗത്തിന്റെ ഒരു സെമിനാറില്‍ സംസാരിക്കുമ്പോളാണ് മോഡി ഇക്കാര്യം ഉന്നയിച്ചത്. കാശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെ ഉള്ള ഭീകരതയുടെ നിറമെന്താണ്, കാശ്മീര്‍ ജനത നേരിടുന്ന ഭീകരതയുടെ നിറമെന്താണ് തുടങ്ങിയ ചോദ്യങ്ങള്‍ മോഡി ഉന്നയിച്ചു.
അടുത്തയിടെ കാവി ഭീകരത എന്ന ചിദംബരത്തിന്റെ പരാമര്‍ശം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു മോഡിയുടെ പ്രസംഗം. കേന്ദ്ര ആഭ്യന്തര മന്ത്രി നടത്തിയ പരാമര്‍ശമനുസരിച്ച് തീവ്രവാദത്തിനു പല നിറങ്ങളാണ് ഉള്ളതെന്നും മോഡി പറഞ്ഞു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തീവ്രവാദം, വിവാദം