ഭുവനേശ്വര്‍ : ഒറീസയില്‍ കോളറ പടര്‍ന്നു പിടിക്കുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ 63 പേരാണ് ഒറീസയിലെ റായ്ഗഡ് ജില്ലയില്‍ മാത്രം കോളറ മൂലം മരിച്ചത്. എന്നാല്‍ ഇതിനെതിരെയുള്ള സര്‍ക്കാരിന്റെ പ്രതികരണം ഏറെ മന്ദഗതി യിലാണ് എന്ന് ആരോപണമുണ്ട്. രോഗം പടര്‍ന്നു പിടിച്ചത് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില്‍ ആണെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. തങ്ങളുടെ വൈദ്യ സഹായ സംഘങ്ങള്‍ എല്ലാ പ്രദേശങ്ങളിലും എത്തുന്നുണ്ടെങ്കിലും ചില പ്രദേശങ്ങളില്‍ എത്താന്‍ സമയം പിടിക്കുന്നത് ചികില്‍സയും പ്രതിരോധ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു എന്ന് ജില്ലാ കലക്ടര്‍ അറിയിക്കുന്നു.
ഒറീസ്സയില്‍ ഉടനീളം 600 ലേറെ പേരെ രോഗം ബാധിച്ചതായി സൂചനയുണ്ട്. എന്നാല്‍ പല കോളറ മരണങ്ങളും അതിസാരമായി റിപ്പോര്‍ട്ട് ചെയ്യാനുള്ള ശ്രമം നടക്കുന്നു എന്നും ആരോപണമുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം