ഇന്ന് ലോക അല്‍ഷിമേര്‍സ് ദിനം. മനുഷ്യരെ മറവിയുടെ വലിയ കയങ്ങളിലെയ്ക്ക് മെല്ലെ കൊണ്ടു പോകുന്ന രോഗാവസ്ഥ. അല്‍ഷിമേര്‍സ് രോഗികളുടെ എണ്ണം ഇന്ത്യ ഉള്‍പ്പെടെ ഉള്ള രാജ്യങ്ങളില്‍ പ്രതിദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
ലോകമെമ്പാടും ഉള്ള 35 ലക്ഷത്തോളം ആളുകള്‍ 2010 ഓടെ അല്‍ഷിമേര്‍സ് (Alzheimer’s) രോഗത്തിന്റെ പിടിയില്‍ ആയേക്കും. അല്‍ഷിമേര്‍സോ അതിനോട് അനുബന്ധിച്ച മേധാക്ഷയമോ (demensia) ബാധിക്കുന്ന ഈ ആളുകള്‍ക്ക് മതിയായ ചികില്‍സകള്‍ ഒന്നും കിട്ടാനും സാധ്യത ഇല്ല തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ ഇന്ന് പുറത്തു വന്നു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ ജനങ്ങള്‍ ആകും ഇതില്‍ ഏറ്റവും കൂടുതല്‍ കഷ്ടത അനുഭവിക്കുക എന്നും അല്‍ഷിമേര്‍സ് ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. പല രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന വിവിധ അല്‍ഷിമേര്‍സ് സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഈ അന്താരാഷ്ട്ര സംഘടന ആണ്.
അല്‍ഷിമേര്‍സ് രോഗത്തെ തിരിച്ചറിയാനുള്ള പരിശോധനകള്‍ മിക്ക രാജ്യങ്ങളിലും ഇല്ലാത്തതാണ് ഇതിന് കാരണം ആയി ചൂണ്ടി കാണിക്കുന്നത്. സമീപ കാലത്തായി ഡിമെന്‍ഷിയ രോഗികളുടെ എണ്ണം ക്രമാതീതം ആയി വര്‍ധിക്കുക ആണെന്ന് ഈ റിപ്പോര്‍ട്ടും ഇതിന് മുന്‍പില്‍ നടന്ന മറ്റു പഠനങ്ങളും സൂചിപ്പിക്കുന്നു.
2030 ഓടെ 35.6 ലക്ഷം ആളുകള്‍ ഡിമെന്‍ഷിയ എന്ന രോഗാവസ്ഥ യുമായി ജീവിക്കും എന്നും ഈ റിപ്പോര്‍ട്ട് പ്രവചിക്കുന്നു. 2030 ഓടെ ഇത് രണ്ടിരട്ടിയായി (65.7 ലക്ഷം) ആയി മാറും, 2050 ഓടെ 115.4 ലക്ഷവും. വളരെ ചുരുക്കം ചില പ്രതിവിധികള്‍ മാത്രമേ അല്‍ഷിമേര്‍സിന് ഉള്ളു. അല്‍ഷിമേര്‍സിന് ഏറ്റവും കൂടുതല്‍ കാരണം മേധാക്ഷയം എന്ന അവസ്ഥ ആണ്. “vascular demensia” പോലുള്ള അവസ്ഥ വരുന്നത് തലച്ചോറിലെ രക്തക്കുഴലുകള്‍ അടഞ്ഞ് പോകുമ്പോഴാണ്. മരുന്നുകള്‍ക്ക് ഇതിനോട് അനുബന്ധിച്ച ചില ലക്ഷണങ്ങളെ ഒരു പരിധി വരെ തടയാന്‍ കഴിയും. എന്നാല്‍ കാലക്രമേണ ഈ രോഗികള്‍ക്ക് അവരുടെ ഓര്‍മ്മ ശക്തിയും ദിശ മനസ്സിലാക്കുള്ള കഴിവും നഷ്ടമാകും. ചുറ്റുപാടുകളെ മനസ്സിലാക്കാനും സ്വയം തിരിച്ചറിയാനുള്ള കഴിവുകളും പതുക്കെ നഷ്ടമാകും. ഈ അവസ്ഥകള്‍ക്ക് മതിയായ ചികിത്സ ഇതു വരെ ആധുനിക വൈദ്യ ലോകം കണ്ട് പിടിച്ചിട്ടില്ല.
- ജ്യോതിസ്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം