ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ട്ടൂണിസ്റ്റ്സ് മന്‍മോഹന്‍ സിംഗ് സോണിയാ ഗാന്ധി കാരിക്കേച്ചര്‍ മത്സരത്തിനായുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. പ്രഥമ ദേശീയ അന്താരാഷ്ട്ര മന്‍മോഹന്‍ സോണിയ കാരിക്കേച്ചര്‍ മത്സരമാണിത്. ഈ മത്സരത്തില്‍ എല്ലാ പ്രൊഫഷണല്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്കുമൊപ്പം അമേച്വര്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്കും പങ്കെടുക്കാവുന്നതാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദേശീയ ഉപദേശക സമിതി ചെയര്‍മാന്‍ സുകുമാര്‍ അറിയിച്ചു. ഒരാള്‍ക്ക് മന്‍മോഹന്‍ സിംഗിന്റെയും സോണിയാ ഗാന്ധിയുടെയും പരമാവധി രണ്ട് കാരിക്കേച്ചറുകള്‍ വീതം മത്സരത്തിന് സമര്‍പ്പിക്കാം. കാരിക്കേച്ചറുകള്‍ക്കൊപ്പം കാര്‍ട്ടൂണിസ്റ്റിന്റെ പേര്, വിലാസം ഈമെയില്‍ എന്നിവ കാണിക്കുന്ന ഒരു എഴുത്തും നല്‍കണം. നവമ്പര്‍ 15ന് മുന്‍പായി ലഭിക്കുന്ന എന്‍ട്രികള്‍ മാത്രമേ മത്സരത്തിനായി പരിഗണിക്കുകയുള്ളൂ. ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് എം. എന്‍. വെങ്കട ചലയ്യ, യു. ആര്‍ അനന്ത മൂര്‍ത്തി, വി. ജി. അന്‍ഡാനി, കേശവ് തുടങ്ങിയ പ്രമുഖര്‍ അടങ്ങിയ ജൂറിയായിരിക്കും കാരിക്കേച്ചറുകള്‍ വിലയിരുത്തുക. അടുത്ത വര്‍ഷം ജനുവരിയില്‍ ബാംഗളൂരില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കും.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കാര്‍ട്ടൂണ്‍