ന്യൂഡല്‍ഹി : പൈലറ്റുമാർ, ക്യാബിന് ക്രൂ എന്നിവരുടെ യൂണിഫോം പരിഷ്കരിച്ച് എയര്‍ ഇന്ത്യ. ആദ്യ എയര്‍ ബസ് A-350 സര്‍വ്വീസ് തുടക്കമാവുന്നതോടെ ജീവനക്കാര്‍ പുതിയ യൂണി ഫോമിലേക്ക് മാറും.
വനിതകളായ ക്യാബിന് ക്രൂ അംഗങ്ങൾക്ക് മോഡേണ്‍ രീതിയിലുള്ള റെഡി ടു വെയര്‍ ഓംബ്രെ സാരിയും പുരുഷന്മാര് ബന്ദ്ഗാലയും ധരിക്കും. പൈലറ്റുമാര്‍ കറുത്ത നിറത്തിലുള്ള സ്യൂട്ടുകളും ധരിക്കും.
ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം എയര്‍ ഇന്ത്യയുടെ ലോഗോ മാറ്റം വരുത്തിയിരുന്നു. പുതിയ ലോഗോയും യൂണിഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എയര്‍ ഇന്ത്യ ജീവനക്കാരുടെ യൂണിഫോം മാറ്റുന്നത്. Air India
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അന്താരാഷ്ട്രം, ഇന്ത്യ, കേരളം, പ്രവാസി, വിമാനം, സാങ്കേതികം, സാമ്പത്തികം