
ന്യൂഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മൊഹ്‌സിന കിദ്വായി (94) അന്തരിച്ചു. കോൺഗ്രസ് പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിലും ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി സർക്കാരുകളിലും ഭാഗം ആയിരുന്നു.
വിവിധ കാലഘട്ടങ്ങളിലായി കേന്ദ്ര-സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി പദവികളിലും ലോക് സഭ, രാജ്യ സഭ അംഗ വും ആയിരുന്നു. കേരളത്തിന്റെ ചുമതല ഉണ്ടായിരുന്ന എ. ഐ. സി. സി. ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു.
2016ല്‍ രാജ്യ സഭാ കാലാവധി പൂര്‍ത്തിയായ സമയത്തു സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച മുഹ്സിന കിദ്വായി വിശ്രമ ജീവിതത്തിൽ ആയിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: remembrance, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, ചരമം, സ്ത്രീ




























