
ന്യൂഡല്‍ഹി : 2026-27 അദ്ധ്യയന വര്‍ഷം മുതല്‍ സി. ബി. എസ്. ഇ. സ്‌കൂളുകളിലെ 9, 10 ക്ലാസ്സുകളിൽ മൂന്നു ഭാഷകളുടെ പഠനം നിർബ്ബന്ധം ആക്കിക്കൊണ്ട് സർക്കുലർ ഇറക്കി. 2026 ജൂലായ് ഒന്നു മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുക്കുന്ന മൂന്ന് ഭാഷകളില്‍ രണ്ടെണ്ണം ഇന്ത്യന്‍ ഭാഷകൾ ആയിരിക്കണം.
വിദേശ ഭാഷ പഠിക്കാന്‍ താല്പര്യമുള്ളവർക്ക് പഠിക്കുന്ന രണ്ട് ഭാഷകള്‍ ഇന്ത്യന്‍ ഭാഷകൾ ആണെന്നും ഉറപ്പു വരുത്തി ക്കൊണ്ട് മാത്രമേ ഭാഷ തെരഞ്ഞെടുക്കാന്‍ സാധിക്കൂ. അല്ലെങ്കില്‍ വിദേശ ഭാഷ, നാലാമത് ഒരു അധിക ഭാഷയായി പഠിക്കാം.
പുതിയ പാഠപുസ്തകങ്ങള്‍ കിട്ടുന്നത് വരെ നിലവിലെ 9, 10 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മൂന്നാമത്തെ ഭാഷക്കു വേണ്ടി ആറാം ക്ലാസിലെ പാഠപുസ്തകങ്ങള്‍ ഉപയോഗിക്കാം എന്നും സി. ബി. എസ്. ഇ. സർക്കുലറിൽ വ്യക്തമാക്കി. കൂടാതെ പ്രാദേശിക സാഹിത്യ കൃതികളും കഥകളും കവിതകളും പാഠ്യ ഭാഗങ്ങളിൽ ഉള്‍പ്പെടുത്താന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇത് സംബന്ധിച്ച വിശദമായ മാര്‍ഗ്ഗരേഖ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ ജൂണ്‍ 15-നകം പുറത്തിറക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: cbse, ഇന്റര്‍നെറ്റ്, കുട്ടികള്‍, കേരളം, മനുഷ്യാവകാശം, വിദ്യാഭ്യാസം, വിവാദം, സാങ്കേതികം




























