
തമിഴ് നാട്ടിലെ സര്‍ക്കാര്‍ ബസ്സുകളില്‍ യാത്രക്കാര്‍ പരസ്പരം വലിയ ശബ്ദത്തില്‍ സംസാരിക്കുകയും ഉച്ചത്തിൽ ഫോണ്‍ ഉപയോഗിക്കുകയും ചെയ്യുന്നത് തടഞ്ഞു കൊണ്ട് പുതിയ പെരുമാറ്റച്ചട്ടവുമായി തമിഴ്നാട് സർക്കാർ. ബസ്സുകളില്‍ ഉച്ചത്തില്‍ പാട്ടു വെക്കാനും പാടില്ല.
മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിലാണ് പ്രധാന വിലക്ക്. ഈ നിയമം ചെന്നൈ മെട്രോയിലും ബാധകമാക്കിയിട്ടുണ്ട്. യാത്രക്കാർക്കു പാട്ടു കേൾക്കാൻ ഹെഡ് സെറ്റ് നിർബ്ബന്ധം ആക്കി. ഇയര്‍ ഫോണ്‍ ഉപയോഗിക്കാതെ വീഡിയോ കാണാനും വിലക്ക് ഏർപ്പെടുത്തി.
മെട്രോയില്‍ യാത്ര ചെയ്യുമ്പോള്‍ ഉച്ചത്തില്‍ പാട്ടു വെക്കുക, ഫോൺ സ്പീക്കറില്‍ ഇട്ട് സംസാരിക്കുക എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ 2,500രൂപ പിഴ ഈടാക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: information-technology, tele-communication, ഇന്റര്‍നെറ്റ്, ഗതാഗതം, തമിഴ്നാട്, പരിസ്ഥിതി, മനുഷ്യാവകാശം, സാങ്കേതികം




























