പി.ഡി.പി. നേതാവ് അബ്ദുള്‍നാസര്‍ മദനി അനുഭവിക്കുന്നത് ന്യൂനപക്ഷ പീഡനവുമായി ബന്ധപ്പെടുത്തേ ണ്ടതില്ലെന്ന് സി. പി. എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. ബി. ജെ. പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ന്യൂന പക്ഷങ്ങള്‍ പീഡന ത്തിനിരയാ കുന്നതായി കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ മദനി ഉള്‍പ്പെട്ടിരിക്കുന്നത് ബോബ് സ്ഫോടനവുമായി ബന്ധപ്പെട്ട കേസിലാണ്. ക്രിമിനല്‍ കേസിനെ ന്യൂനപക്ഷ പീഡനവുമായി കൂട്ടി ക്കുഴയ്ക്കേണ്ടതില്ലെന്നും അതിനാല്‍ ഇതു സംബന്ധിച്ച അന്വേഷണങ്ങള്‍ തുടരട്ടെ എന്നും അദ്ദേഹം പറഞ്ഞു. കര്‍ണ്ണാടകയിലെ ബി. ജെ. പി. സര്‍ക്കാര്‍ മദനിയ്ക്കെതിരെ സ്വീകരിക്കുന്ന നടപടിയെ കുറിച്ചു പ്രതികരി ക്കുകയായിരുന്നു അദ്ദേഹം.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, തീവ്രവാദം

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 

























 
 
 
 
 
 
 
മദനിയുടെ കാര്യത്തിൽ വൈകിയാണെങ്കിലും മാർക്കിസ്റ്റുകാർക്ക് ബുദ്ധിവന്നു. ഇതു പണ്ടേ ഉണ്ടായിരുന്നെങ്കിൽ മലപ്പുറത്ത് മദനിക്കൊപ്പം വേദി പങ്കിടുമായിരുന്നില്ല. അന്ന് അത് ഒഴിവാക്കുവാൻ ഉള്ള ആർജ്ജവംമവർ കാണിക്കണമായിരുന്നു.