
ന്യൂഡല്‍ഹി: എ. ടി. എമ്മുകളിലേക്കായി പണവുമായി പോയിരുന്ന വാന്‍ ആക്രമിച്ച് അഞ്ചേ കാല്‍ കോടി രൂപ കവര്‍ന്ന സംഭവത്തില്‍ നാലു പേരെ കൂടെ പോലീസ് അറസ്റ്റു ചെയ്തു. ഇതോടെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തവരുടെ എണ്ണം ഏഴായി. മോഷ്ടിക്കപ്പെട്ട പണത്തിന്റെ ഭൂരിഭാഗവും ഇവരില്‍ നിന്നും കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. ഇവരില്‍ നിന്നും മൊബൈല്‍ ഫോണുകളും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആണ് തെക്കന്‍ ഡെല്‍ഹിയിലെ ഡിഫന്‍സ് കോളനി പ്രദേശത്ത് വച്ച് എ. ടി. എമ്മിലേക്ക് പണവുമായി പോയിരുന്ന വാഹനത്തിലെ ഗാര്‍ഡിനെ വെടി വെച്ച ശേഷം കവര്‍ച്ച നടത്തിയത്.




























