കൊച്ചി മെട്രോ റെയില്‍ പദ്ധതി ഒരു സംസ്ഥാന പദ്ധതി ആയതിനാല്‍ അത് എങ്ങനെ നടപ്പിലാക്കണം എന്നത് സംസ്ഥാന സര്‍ക്കാര്‍ ആണ് തീരുമാനിയ്ക്കേണ്ടത് എന്ന് ആസൂത്രണ കമ്മീഷന്‍ വ്യക്തമാക്കി.
സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കണം എന്നാണ് തങ്ങളുടെ പക്ഷം എന്ന് ആസൂത്രണ കമ്മീഷന്‍ മുഖ്യ ഉപദേഷ്ടാവ് ഗജേന്ദ്ര ഹാല്‍മിയ പറഞ്ഞു. ഈ നിര്‍ദ്ദേശം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ കമ്മീഷന്‍ സമര്‍പ്പിയ്ക്കും.
രാജ്യത്ത് നിലവില്‍ ഉള്ള മറ്റ് മെട്രോ റെയില്‍ പദ്ധതികള്‍ ലാഭകരമല്ല. സര്‍ക്കാര്‍ സബ്സിഡി കൊണ്ടാണ് ഡല്‍ഹിയിലും ഹൈദരാബാദിലും പദ്ധതി നടന്ന് പോകുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരളം, സാമ്പത്തികം