പനാജി: ഗോവയിലെ ഡാന്‍സ് ബാറില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഉത്തര്‍ പ്രദേശിലെ സമാജ് വാദി പാര്‍ട്ടി എം.എല്‍.എ മഹേന്ദ്ര സിങ്ങ് അറസ്റ്റിലായി. സീതാപൂര്‍ എം.എല്‍.എ ആണ് ഇദ്ദേഹം. എം.എല്‍.എയ്ക്കൊപ്പം ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ചത്തീസ്ഗഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുമുള്ള ആറു യുവതികളേയും യു.പി., നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ഏതാനും പുരുഷന്മാരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡാന്‍സ് ബാറില്‍ നിന്നും ഉള്ള ബഹളം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് മറ്റൊരു ഗോവന്‍ എം.എല്‍.എ ആണ് പോലീസില്‍ വിവരം അറിയിച്ചത്. റെയ്ഡിനെത്തിയ പോലീസുകാര്‍ മഹേന്ദ്ര സിങ്ങ് എം.എല്‍.എ ആണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഉത്തര്‍പ്രദേശ് സ്പീക്കറുടെ അനുമതി വാങ്ങിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് പോലീസ് വ്യക്തമാക്കിയത്. അറസ്റ്റിലായ എം.എല്‍.എ ഉള്‍പ്പെടെ ഉള്ളവരെ ആറു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ലക്‍നൌ ഗാസിയാബാദ് എന്നിവിടങ്ങളില്‍ റിയല്‍ എസ്റ്റേറ്റ്-കണ്‍സ്ട്രക്ഷന്‍ സ്ഥാപനങ്ങള്‍ ഉള്ള മഹേന്ദ്ര സിങ്ങ് മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് ഭഗവതി സിങ്ങിനെ മരുമകന്‍ ആണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പോലീസ്, സ്ത്രീ