ന്യൂഡൽഹി : കൊവിഡ് വൈറസ് വ്യാപന കാര്യത്തിൽ കേരളത്തിന് മുന്നറിയിപ്പ്. രാജ്യത്ത് ഏറ്റവും അധികം കൊവിഡ് ബാധിതർ കേരളത്തിൽ എന്ന് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് ഇപ്പോള്‍ ചികിത്സ യില്‍ ഉള്ളത് 60,670 പേര്‍.
തദ്ദേശ തെരഞ്ഞെടുപ്പും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള വിജയ ആഹ്‌ളാദ പ്രകടനങ്ങളും കഴിഞ്ഞതോടെ വരും ദിവസങ്ങളിൽ വൈറസ് ബാധിത രുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായേക്കും എന്ന് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാണിച്ചിരുന്നു.
ബ്രിട്ടണിൽ കണ്ടെത്തിയ ജനിതക മാറ്റം ഉണ്ടായിട്ടുള്ള പുതിയ തരം കൊറോണ വൈറസ് ഇന്ത്യയിൽ ഇതു വരെ കണ്ടെത്തിയിട്ടില്ല എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യാപന ശേഷി കൂടുതല്‍ ഉള്ളതാണ് എങ്കിലും രോഗ തീവ്രത, മരണ നിരക്ക് എന്നിവയെ ബാധി ക്കുകയില്ല എന്നും ഇന്ത്യയിൽ പരിഭ്രാന്തി യുടെ സാഹചര്യമില്ല എന്നും പൊതു ജനങ്ങള്‍ കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കുവാനും ജാഗ്രത കൈ വിടരുത് എന്നും ആരോഗ്യ മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, ആരോഗ്യം, കേരളം, സാങ്കേതികം