എയര്‍ ഇന്ത്യയില്‍ ശമ്പളം ഇല്ലാത്ത അവധി നല്‍കാന്‍ സാധ്യത

October 16th, 2008

15000 ത്തോളം തൊഴിലാളികളെ എയര്‍ ഇന്ത്യ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ ശമ്പളം ഇല്ലാത്ത അവധിയില്‍ പ്രവേശിപ്പിയ്ക്കാന്‍ സാധ്യത ഉണ്ടെന്നു അറിയുന്നു. വ്യോമ ഗതാഗത രംഗത്ത് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ ആണ് ഈ നടപടി. എയര്‍ ഇന്ത്യ മാനേജിംഗ് ഡയരക്ടര്‍ രഘു മേനോന്‍ അറിയിച്ചത് ആണ് ഈകാര്യം. ഇങ്ങനെ അവധിയില്‍ പ്രവേശിയ്ക്കാനുള്ള അവസരം നല്‍കാനുള്ള പദ്ധതി തങ്ങള്‍ തയ്യാറാക്കി വരികയാണ്. ഈ സൌകര്യം ഉപയോഗപ്പെടുത്തുന്നവരെ തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന പക്ഷം പഴയ ശമ്പളത്തില്‍ തന്നെ തിരിച്ചെടുക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍ വെയ്സ് 2000 ത്തോളം പേരെ പിരിച്ചു വിട്ടതിനു പിന്നാലെയാണ് എയര്‍ ഇന്ത്യയുടെ ഈ പ്രഖ്യാപനം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അരവിന്ദ് അടിഗയ്ക്ക് ബുക്കര്‍

October 16th, 2008

2008 ലെ മാന്‍ ബുക്കര്‍ പുരസ്കാരം ഇന്ത്യാക്കാരനായ അരവിന്ദ് അടിഗയ്ക്ക് ലഭിച്ചു. തന്റെ ആദ്യത്തെ നോവല്‍ ആയ “വെളുത്ത പുലി, രണ്ട് ഇന്ത്യയുടെ കഥ” യ്ക്കാണ് ഈ പ്രശസ്തമായ ബഹുമതി ലഭിച്ചിരിയ്ക്കുന്നത് (The White Tiger, A Tale of Two Indias). നാല്‍പ്പത് ലക്ഷം രൂപയോളം (50000 പൌണ്ട്) ആണ് സമ്മാന തുക. മുപ്പത്തി മൂന്ന് കാരനായ അരവിന്ദ് ചെന്നൈ സ്വദേശി ആണെങ്കിലും ഇപ്പോള്‍ മുംബൈയില്‍ ആണ് താമസം.

ബുക്കര്‍ പുരസ്കാരം ലഭിയ്ക്കുന്ന നാലാമത് ഇന്ത്യാക്കാരന്‍ ആണ് അരവിന്ദ്. ഇതിനു മുന്‍പ് സല്‍മാന്‍ റഷ്ദി, അരുന്ധതി റോയ്, കിരണ്‍ ദേശായ് എന്നീ ഇന്ത്യാക്കാര്‍ക്കാണ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശവല്‍ക്കരണം

October 14th, 2008

ഏറെ ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും ഒടുവില്‍ ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ രംഗവും വിദേശ സ്ഥാപനങ്ങള്‍ക്ക് തുറന്നു കൊടുക്കുവാന്‍ പോകുന്നു. ഈ വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതിനായുള്ള ബില്‍ അവതരിപ്പിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനം ആയി. ഫെബ്രുവരി 2007 ല്‍ കേന്ദ്ര മന്ത്രി സഭയുടെ അനുമതി ലഭിച്ച ബില്‍ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ സ്ഥാപനങ്ങളുടെ കടന്നു വരവിനും അവയുടെ നിയന്ത്രണത്തിനും ഉള്ള മാര്‍ഗ രേഖകള്‍ നല്കുന്നു.

ബില്‍ ഇത്തവണത്തെ സമ്മേളനത്തില്‍ പാര്‍ലമെന്റിനു മുന്നില്‍ അവതരിപ്പിയ്ക്കും എന്ന് മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഈ ബില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ കച്ചവട വല്കരണത്തെ തടയും എന്നും ഗുണ നിലവാര നിയന്ത്രണ സംവിധാനങ്ങള്‍ ശക്തപ്പെടുത്തും എന്നും വക്താവ് അറിയിച്ചു. എല്ലാ വിദേശ യൂനിവേഴ്സിടി കള്‍ക്കും “ഡീംഡ് യൂനിവേഴ്സിടി” പദവി ലഭിയ്ക്കും. ഇവയെല്ലാം യൂ‍നിവെഴ്സിറ്റി ഗ്രാ‍ന്റ്സ് കമ്മീഷന് കീഴില്‍ കൊണ്ടു വരും. അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ നിന്നും ഇവര്‍ യോഗ്യത പത്രം നേടിയിരിക്കുകയും വേണം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രസിഡന്റിന് വധ ഭീഷണി

October 13th, 2008

ഇന്ത്യന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ പൂന സന്ദര്‍ശന വേളയില്‍ വധിയ്ക്കും എന്ന് അജ്ഞാ‍തരുടെ ഭീഷണി. ഈമെയില്‍ വഴിയാണ് പ്രസിഡന്റിന് സന്ദേശം ലഭിച്ചിട്ടുള്ളത്. ഇന്നലെ പൂന സന്ദര്‍ശിയ്ക്കാന്‍ എത്തിയ പ്രതിഭാ പാട്ടീലിന്റെ സുരക്ഷ ഇതിനെ തുടര്‍ന്ന് കര്‍ശനം ആക്കിയിട്ടുണ്ട്. സന്ദേശം ഡല്‍ഹി പോലീസിന് കൈമാറി എന്ന് രാഷ്ട്രപതി വൃത്തങ്ങള്‍ അറിയിച്ചു. ഈമെയിലിനു പിന്നില്‍ ഏത് സംഘടനയാണ് എന്ന് ഇനിയും വ്യക്തമായിട്ടില്ല. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും ഡല്‍ഹി പോലീസും അന്വേഷിച്ചു വരികയാണ്.

ഇന്ത്യയെ “നശിച്ച രാഷ്ട്രം” എന്ന് വിശേഷിപ്പിച്ച ഈമെയിലില്‍ പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗിനെ കുറിച്ചും പരാമര്‍ശം ഉണ്ട്. എന്നാല്‍ രാഷ്ട്രപതിയ്ക്ക് മാത്രമാണ് വധ ഭീഷണി. രാഷ്ട്രപതിയുടെ ഘാതകന്‍ ഏത് പ്രച്ഛന്ന വേഷത്തിലും വരാവുന്നതാണ് എന്നും ഈമെയില്‍ സന്ദേശത്തില്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

നാലു ദിവസത്തെ സന്ദര്‍ശനത്തിനു പൂനയില്‍ എത്തിയ പ്രതിഭ ഇന്നലെ വൈകീട്ട് ഈ വര്‍ഷത്തെ കോമണ്‍ വെല്‍ത്ത് യൂത്ത് ഗെയിംസ് ഉല്‍ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാളം ബ്ലോഗില്‍ നിന്ന് ഒരു പുസ്തകം കൂടി

October 13th, 2008

ബൂലോഗത്ത്‍ നിന്ന് മറ്റൊരു പുസ്തകം കൂടി അച്ചടി മഷി പുരളുന്നു. സിമി എന്ന പേരില്‍ എഴുതുന്ന ഫ്രാന്‍സിസ് സിമി നസ്രത്തിന്റെ ചിലന്തി എന്ന കഥാ സമാഹാരമാണ് പുറത്തിറങ്ങുന്നത്. കൊല്ലത്ത്, സോപാനം ആഡിറ്റോറിയത്തില്‍ (പബ്ലിക് ലൈബ്രറിയുടെ പിന്‍ വശത്ത്‍) ഒരു ചെറിയ ഹാളില്‍ ഈ മാസം 27-നു (തിങ്കളാഴ്ച്ച) ഉച്ച തിരിഞ്ഞ് 3.30-നു ആണ് പ്രകാശനം. ഡി. വിനയചന്ദ്രനും ബി. മുരളിയും, കഴിയുമെങ്കില്‍ കാക്കനാടനും ചടങ്ങിനു വരും. റെയിന്‍ ബോ ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍. ബ്ലോഗര്‍ കൂടിയായ ഉന്മേഷ് ദസ്താക്കിര്‍ ആണ് പുസ്തകത്തിന്റെ കവര്‍ വരച്ചിരിക്കുന്നത്.

ഈ പുസ്തകം വാങ്ങുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബജ് രംഗ് ദള്‍ നിരോധിയ്ക്കണം : കോണ്‍ഗ്രസ്
Next »Next Page » പ്രസിഡന്റിന് വധ ഭീഷണി »



  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine