ന്യൂഡല്‍ഹി : ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗി ക്കുന്നതും ആധികം വിറ്റു പോകുന്നതുമായ മരുന്നു കളില്‍ ഇനി മുതല്‍ ക്യു. ആര്‍. കോഡ് പതിക്കും എന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്. നൂറു രൂപക്കു മുകളില്‍ വില വരുന്ന വേദന സംഹാരികള്‍, ആന്‍റി ബയോട്ടിക്ക്, ആന്‍റി അലര്‍ജി മരുന്നുകള്‍ എന്നിവയിലാണ് ആദ്യ പടിയായി ക്യു. ആര്‍. കോഡ് പതിപ്പിക്കുക.
മരുന്നുകളിലെ വ്യാജനെ തിരിച്ചറി യുവാന്‍ ഇതു സഹായിക്കും. ക്യു. ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ മരുന്നുകളുടെ വിവരങ്ങള്‍ അറിയുവാനും സാധിക്കും. ആദ്യ ഘട്ടത്തില്‍ 300 ഇനം മരുന്നുകളില്‍ ക്യു. ആര്‍. കോഡ് പതിപ്പിക്കും. വ്യാജ മരുന്നുകള്‍ വിപണിയില്‍ വര്‍ദ്ധിക്കുന്നു എന്നുളള റിപ്പോര്‍ട്ടുകള്‍ വന്നു കൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ നടപടി.