അടുത്ത അധ്യയന വര്‍ഷം മുതല്‍ രണ്ട് ബിരുദ കോഴ്സുകള്‍ ഒരേ സമയം പഠിക്കാം

April 14th, 2022

ugc-student-higher-education-ePathram
ന്യൂഡല്‍ഹി: രാജ്യത്ത് ഇനി മുതല്‍ ഒരേ സമയം രണ്ട് ബിരുദ കോഴ്‌സുകള്‍ പഠിക്കാം. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന് വഴിയൊരുക്കുന്ന പുതിയ തീരുമാനങ്ങളുടെ ഭാഗമാണ് ഒരേ സമയം രണ്ട് ബിരുദ കോഴ്‌സുകള്‍ എന്ന നിര്‍ദ്ദേശം. യു. ജി., പി. ജി. കോഴ്‌സുകള്‍ക്ക് പുതിയ നിര്‍ദ്ദേശം ബാധകമാവും.

ഒരേ സര്‍വ്വ കലാശാലയില്‍ നിന്നോ രണ്ട് സര്‍വ്വകലാ ശാലകളില്‍ നിന്നായോ ബിരുദ കോഴ്‌സു കള്‍ ഒരേ സമയം ചെയ്യാം. വ്യത്യസ്ത കോളജുകളിലും ഒരേ സമയം പഠിക്കാം.

കോഴ്‌സുകള്‍ ഏത് രീതിയില്‍ വേണം എന്നുള്ളത് വിദ്യാര്‍ത്ഥികള്‍ക്ക് തീരുമാനിക്കാം. രണ്ട് കോഴ്‌സും കോളേജു കളില്‍ എത്തി പഠിച്ചും അല്ലെങ്കില്‍ രണ്ട് കോഴ്‌സും ഓണ്‍ ലൈന്‍ ആയും ചെയ്യാം. അതല്ല എങ്കില്‍ ഒരു കോഴ്‌സ് ഓണ്‍ ലൈന്‍ ആയും ഒരു കോഴ്‌സ് നേരിട്ട് ക്ലാസ്സില്‍ എത്തി പഠിക്കാം.

നേരിട്ട് എത്തിയുള്ള പഠനം തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് രാവിലെയും ഉച്ചക്കു ശേഷവും ആയിട്ടാണ് ക്ലാസ്സ് നടത്തുക. യു. ജി. സി. യുടെ പുതിയ നിര്‍ദ്ദേശം അനുസരിച്ച് അടുത്ത അധ്യയന വര്‍ഷം മുതല്‍ മാറ്റം നിലവില്‍ വരും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചരക്കു വാഹനങ്ങള്‍ക്കും ബസ്സുകള്‍ക്കും ഡല്‍ഹിയില്‍ പ്രത്യേക പാത

March 24th, 2022

vehicle-in-indian-road-by-m-vedhan-ePathram
ന്യൂഡല്‍ഹി : റോഡിലെ സുരക്ഷ വര്‍ദ്ധിപ്പിക്കുവാനും ഗതാഗത കുരുക്ക് പരിഹരിക്കുവാനും വേണ്ടി ബസ്സു കള്‍ക്കും ചരക്കു വാഹനങ്ങള്‍ക്കും ഡല്‍ഹിയില്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രത്യേക പാത എന്ന് ഗതാഗത വകുപ്പ്. ഈ പാതയിലൂടെ മാത്രമേ ബസ്സുകളും ചരക്കു വാഹനങ്ങളും ഓടിക്കുവാന്‍ പാടുള്ളു. നിയമ ലംഘകര്‍ക്ക് പതിനായിരം രൂപ വരെ പിഴയും ആറു മാസത്തെ തടവു ശിക്ഷയും എന്നും അധികൃതര്‍.

പരീക്ഷണാര്‍ത്ഥം ആദ്യഘട്ടത്തില്‍ ഡല്‍ഹിയിലെ 15 റോഡുകളില്‍ വലിയ വാഹനങ്ങള്‍ക്കായി പ്രത്യേക പാത ഏര്‍പ്പെടുത്തും.

പാതകള്‍ കൃത്യമായി തിരിച്ചറിയാന്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. രാവിലെ 8 മണി മുതല്‍ രാത്രി 10 മണി വരെ ഈ പാതകള്‍ ബസ്സുകള്‍ക്കും ചരക്കു വാഹനങ്ങള്‍ക്കും മാത്രമായി നിജപ്പെടുത്തും. മറ്റു സമയങ്ങളില്‍ ഇതര വാഹനങ്ങള്‍ക്കും ഈ പാതയിലൂടെ പോകാം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മാസ്ക് ധരിച്ചില്ലാ എങ്കിലും കേസ് ഉണ്ടാവില്ല

March 23rd, 2022

khadi-face-mask-protect-to-spread-covid-19-virus-ePathram
ന്യൂഡല്‍ഹി : കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയില്‍ ഇനി മാസ്ക് ധരിച്ചില്ലാ എങ്കിലും കേസ് ഉണ്ടാവില്ല. സാമൂഹിക അകലം പാലിക്കല്‍ നിര്‍ബ്ബന്ധം ഇല്ല. മാത്രമല്ല ആളുകള്‍ കൂടിച്ചേരല്‍, മറ്റു കൊവിഡ് നിയന്ത്രണ ലംഘനം എന്നിവക്ക് കേസുകള്‍ ഒഴിവാക്കാം എന്നും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പോസിറ്റീവ് കേസുകളിൽ കുറവ് വന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനു വേണ്ടി പകര്‍ച്ച വ്യാധി തടയല്‍ നിയമം വഴി 2020 മാര്‍ച്ച് മാസം മുതൽ നടപ്പിലാക്കിയിരുന്ന മാസ്ക്, കൈകഴുകല്‍ – സാനിറ്റൈസര്‍ ഉപയോഗം തുടങ്ങി ആരോഗ്യ മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ തുടരണം എന്നും ഇത് മുന്‍കരുതലിന്‍റെ ഭാഗമാണ് എന്നും കേന്ദ്ര അറിയിപ്പില്‍ പറയുന്നു.

ഭാവിയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ഉചിതമായ നടപടികള്‍ സംസ്ഥാനങ്ങള്‍ക്ക് സ്വീകരിക്കാം എന്നും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വ്യക്തമാക്കി. കൊവിഡ് വ്യാപനം തടയുവാന്‍ വേണ്ടി ഫേയ്സ് മാസ്ക്, ആള്‍ക്കൂട്ടം ഒത്തു ചേരല്‍ അടക്കം ഉള്ള നിയന്ത്രണങ്ങള്‍ നിയമം വഴി നടപ്പിലാക്കിയതിന്‍റെ കാലാവധി 2022 മാർച്ച് 25 ന് അവസാനിക്കും. ഇതിനു ശേഷം ഈ നിയന്ത്രണങ്ങൾ തുടരേണ്ട എന്നാണ് നിർദ്ദേശം.  * Twitter

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കാനൊരുങ്ങി ഗുലാം നബി ആസാദ്

March 21st, 2022

ghulam-nabi-azad-epathram
ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഗുലാം നബി ആസാദ് സജീവ രാഷ്ട്രീയ ത്തില്‍ നിന്നും വിരമിക്കുവാൻ ഒരുങ്ങുന്നു. നീതി പുലര്‍ത്താന്‍ സാധിക്കാത്ത അന്തരീക്ഷം രാഷ്ട്രീയത്തില്‍ നില നില്‍ക്കുന്നു. സമൂഹത്തിലെ ജാതി, മത ഭിന്നതകള്‍ ഇല്ലാതാക്കുവാന്‍ ഇന്നത്തെ രാഷ്ട്രീയത്തിന് സാധിക്കുന്നില്ല. സജീവ രാഷ്ട്രീയ ത്തില്‍ നിന്ന് വിരമിച്ച ശേഷം സാമുഹിക സേവന മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. ഒരു പൊതു പരിപാടിപൊതുയെ അഭിസംബോധന ചെയ്യുക യായിരുന്നു ഗുലാം നബി ആസാദ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊവിഷീല്‍ഡ് : ഡോസിന്‍റെ ഇടവേള യില്‍ മാറ്റം

March 21st, 2022

covaxin-covishield-mixed-doze-increase-antibody-says-icmr-ePathram
ന്യൂഡല്‍ഹി : കൊവിഷീല്‍ഡ് വാക്‌സിന്‍ കുത്തി വെക്കുന്നതിലെ ഇടവേളയില്‍ മാറ്റം വരുത്തിയതായി കേന്ദ്ര ആരോഗ്യ വകുപ്പ്. കുത്തിവെപ്പ് ആദ്യ ഡോഡ് സ്വീകരിച്ച് 12 ആഴ്ച മുതല്‍ 16 വരെ ആഴ്ചകള്‍ക്കു ശേഷം ആയിരുന്നു രണ്ടാം ഡോസ് നല്‍കിയിരുന്നത്. ഈ ഇട വേള 8 ആഴ്ച മുതല്‍ 16 വരെ ആഴ്ചകള്‍ ആയിട്ടാണ് മാറ്റിയത്.

പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ആഗോള തല ത്തില്‍ വന്ന മാറ്റങ്ങളെ അടിസ്ഥാന പ്പെടുത്തിയാണ് ഇന്ത്യ യിലും രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള യില്‍ മാറ്റം വരുത്തിയത് എന്നാണ് അധികൃതരുടെ വിശദീകരണം.

എന്നാല്‍, കൊവാക്‌സിന്‍ കുത്തി വെപ്പിന്‍റെ ഇടവേള യില്‍ മാറ്റം വരുത്തിയിട്ടില്ല. ആദ്യ ഡോസ് എടുത്ത് 28 ദിവസത്തിനു ശേഷമാണ് കൊവാക്‌സിന്‍ രണ്ടാം ഡോസ് നല്‍കുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഹിജാബ് വിവാദം : നിരോധനം ചോദ്യം ചെയ്‌തുള്ള ഹര്‍ജി തള്ളി
Next »Next Page » രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കാനൊരുങ്ങി ഗുലാം നബി ആസാദ് »



  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine