ഓണ്‍ ലൈന്‍ ചൂതാട്ടം തമിഴ് നാട്ടില്‍ നിരോധിച്ചു

October 21st, 2022

online-gambling-banned-in-tamil-nadu-by-law-ePathram
ചെന്നൈ : ചൂതാട്ട സ്വഭാവമുള്ള എല്ലാ ഓണ്‍ലൈന്‍ ഗെയിമുകളും തമിഴ് നാട്ടില്‍ നിരോധിച്ചു. ഓണ്‍ ലൈന്‍ റമ്മി അടക്കം ചൂതാട്ടങ്ങളുടെ പരസ്യവും പ്രചാരണവും നിയമ വിരുദ്ധം ആക്കി ക്കൊണ്ടാണ് ഓണ്‍ ലൈന്‍ ചൂതാട്ട നിരോധന ബില്‍ തമിഴ്‌നാട് നിയമ സഭ പസ്സാക്കിയത്.

ചൂതാട്ടം നടത്തുന്നവര്‍ക്കും കളിക്കുന്നവര്‍ക്കും മൂന്നു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും. ബാങ്കുകളും ധന കാര്യ സ്ഥാപനങ്ങളും ഇത്തരം ഗെയിമിംഗ് സൈറ്റു കളിലേക്കും ആപ്പുകളിലേക്കും പണം കൈ മാറരുത് എന്നും നിയമം വ്യക്തമാക്കുന്നു.

 

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

മല്ലികാര്‍ജുര്‍ ഖാര്‍ഗെ കോണ്‍ഗ്രസ്സ് പ്രസിഡണ്ട്

October 19th, 2022

mallikarjun-kharge-elected-president-of-indian-national-congress-ePathram
ന്യൂഡല്‍ഹി : കോണ്‍ഗ്രസ്സ് പ്രസിഡണ്ട് പദവിയിലേക്ക് മല്ലികാര്‍ജുര്‍ ഖാര്‍ഗെ. രണ്ടു പതിറ്റാണ്ടിനു ശേഷമാണ് നെഹ്‌റു കുടുംബത്തിനു പുറത്തുള്ള ഒരാൾ വോട്ടിംഗി ലൂടെ പ്രസിഡണ്ട് സ്ഥാനത്ത് എത്തുന്നത്. ആകെ 9497 വോട്ടുകള്‍ പോള്‍ ചെയ്തു. അതില്‍ 7897 വോട്ടുകള്‍ ഖാര്‍ഗെ നേടി. എതിര്‍ സ്ഥാനാര്‍ത്ഥി ആയിരുന്ന ശശി തരൂര്‍ 10 % വോട്ടുകള്‍ (1,072) നേടി.

കര്‍ണ്ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യ സഭാ പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വെച്ചാണ് അദ്ദേഹം പ്രസിഡണ്ട് പദവിയിലേക്ക് മല്‍സരിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സായി ഡി. വൈ. ചന്ദ്ര ചൂഢ് : നവംബര്‍ ഒമ്പതിന് സ്ഥാനമേല്‍ക്കും

October 17th, 2022

supreme-court-chief-justice-d-y-chandrachud-ePathram_
ന്യൂഡൽഹി : രാജ്യത്തിന്‍റെ 50 ആമത് ചീഫ് ജസ്റ്റിസ്സായി ഡി. വൈ. ചന്ദ്ര ചൂഢ് (ധനഞ്ജയ യശ്വന്ത് ചന്ദ്ര ചൂഡ്) 2022 നവംബർ 9 ന് സ്ഥാനമേല്‍ക്കും. ചീഫ് ജസ്റ്റിസ് യു. യു. ലളിത് തന്‍റെ പിൻഗാമിയായി ജസ്റ്റിസ് ചന്ദ്ര ചൂഡിനെ ശുപാർശ ചെയ്തിരുന്നു. കേന്ദ്ര നിയമ വകുപ്പു മന്ത്രി കിരൺ റിജിജു വാണ് ഇക്കാര്യം അറിയിച്ചത്. ചീഫ് ജസ്റ്റിസ് പദവിയില്‍ രണ്ട് വര്‍ഷത്തെ കാലാവധിയാണ് ചന്ദ്ര ചൂഡിന് ഉണ്ടാവുക. 2024 നവംബര്‍ 10 നു അദ്ദേഹം വിരമിക്കുകയും ചെയ്യും.

നിലവിൽ ജസ്റ്റിസ് ലളിത് കഴിഞ്ഞാൽ ഏറ്റവും മുതിർന്ന സുപ്രീം കോടതി ജഡ്ജിയാണ് ഡി. വൈ. ചന്ദ്ര ചൂഢ്. 2016 മെയ് 13 നാണ് ജസ്റ്റിസ് ചന്ദ്ര ചൂഡ് സുപ്രീം കോടതിയിലേക്ക് എത്തിയത്. അതിനു മുമ്പ്, 2013 ഒക്ടോബർ 31 മുതൽ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്സ് ആയിരുന്നു.

2000 മാർച്ച് മുതൽ 2013 ഒക്ടോബര്‍ വരെ ബോംബെ ഹൈക്കോടതി ജഡ്ജി ആയിരുന്നു.1998 മുതല്‍ ബോംബൈ ഹൈക്കോടതി ജഡ്ജി ആകുന്നതു വരെ കേന്ദ്ര സര്‍ക്കാരിന്‍റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം (1978 ഫെബ്രുവരി 22 മുതല്‍ 1985 ജൂലൈ 11 വരെ) ചീഫ് ജസ്റ്റിസ്സ് ആയിരുന്ന, ഇന്ത്യ യുടെ പതിനാറാമത് ചീഫ് ജസ്റ്റിസ്സ് വൈ. വി. ചന്ദ്ര ചൂഢ് ഇദ്ദേഹത്തിന്‍റെ പിതാവ് ആയിരുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വിമാനത്താവളം അദാനി ഗ്രൂപ്പിന് തന്നെ : കേരളത്തിന്‍റെ ഹർജി സുപ്രീം കോടതി തള്ളി

October 17th, 2022

thiruvananthapuram-international-airport-for-adani-group-ePathram
ന്യൂഡൽഹി : തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയതിന് എതിരായ കേരള ത്തിന്‍റെ ഹർജി സുപ്രീം കോടതി തള്ളി. വിമാന ത്താവള കൈ മാറ്റവുമായി ബന്ധപ്പെട്ട ടെണ്ടര്‍ നടപടി കളില്‍ പങ്കെടുത്ത ശേഷം പിന്നീട് കൈ മാറ്റത്തെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി.

വിമാനത്താവള ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട നിയമ നടപടികളുമായി ആവശ്യമെങ്കില്‍ സര്‍ക്കാരിന് മുന്നോട്ടു പോകാം എന്നും സുപ്രീം കോടതി വ്യക്തമാക്കി. തിരുവനന്തപുരം വിമാന ത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കുവാന്‍ ഉള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തു കൊണ്ട് 2020 ഒക്ടോബറിൽ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നു.

എയര്‍ പോര്‍ട്ട് നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയത് ശരി വെച്ച കേരള ഹൈക്കോടതി വിധിക്ക് എതിരെ കേരള സർക്കാറും എയര്‍ പോര്‍ട്ട് ജീവനക്കാരുടെ സംഘടനകളും ചേര്‍ന്ന് സമർപ്പിച്ച ഹര്‍ജികൾ ചീഫ് ജസ്റ്റിസ് യു. യു. ലളിത്, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് തള്ളിയത്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

എൻ. ആർ. സി. നടപ്പാക്കുന്നതിന് പൗരന്മാരുടെ ദേശീയ ഡാറ്റാ ബേസ് തയ്യാറാക്കുന്നു

October 14th, 2022

logo-nrc-national-register-of-citizens-ePatharam

ന്യൂഡൽഹി : ദേശീയ പൗരത്വ രജിസ്റ്റർ (എൻ. ആർ. സി.) നടപ്പിലാക്കുവാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നടപടികൾ തുടങ്ങി. ഇതിനു മുന്നോടിയായി പൗരന്മാരുടെ ദേശീയ ഡാറ്റാ ബേസ് തയ്യാര്‍ ചെയ്യുവാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ എല്ലാ പൗരന്മാരുടെയും ജനന – മരണ രജിസ്റ്റർ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുവാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീക്കം തുടങ്ങി.

നിലവിൽ പ്രാദേശിക രജിസ്ട്രാർമാർ വഴി അതാതു സംസ്ഥാന സർക്കാറുകളാണ് ജനന – മരണ വിവര ങ്ങള്‍ രജിസ്റ്റർ ചെയ്തു സൂക്ഷിക്കുന്നത്. ദേശീയ ഡാറ്റാ ബേസ് തയ്യാറാക്കുന്നതിനുള്ള ക്യാബിനറ്റ് നോട്ടും മന്ത്രാലയം അവതരിപ്പിച്ച ബില്ലും പുറത്തു വന്നതോടെയാണ് ഈ പുതിയ നീക്കം അറിയുന്നത്.

ജനന – മരണ ഡാറ്റാ ബേസ്, വോട്ടർ പട്ടിക എന്നിവ ആധാർ കാർഡ്, റേഷൻ കാർഡ്, പാസ്സ് പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവയുമായി ബന്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നു. ഇതിനായി ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ ഭേദഗതി വരുത്തുക എന്ന ലക്ഷ്യത്തിലാണ് കാബിനറ്റ് നോട്ട് കൊണ്ടു വന്നത്.

ഏറെ വിവാദങ്ങൾക്കും രാജ്യത്ത് നിരവധി വലിയ പ്രക്ഷോഭങ്ങള്‍ക്കും കാരണമായിരുന്നു പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പിലാക്കുവാന്‍ ഉള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിനെതിരെ രാജ്യമൊട്ടുക്കും മാസങ്ങൾ നീണ്ട പ്രക്ഷോഭമാണ് നടന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഈ പ്രക്ഷോഭങ്ങൾ നിലച്ചു. ജനങ്ങള്‍ ഇതേക്കുറിച്ചു മറന്നു തുടങ്ങിയ സാഹചര്യത്തിലാണ് വീണ്ടും സി. എ. എ. (Citizenship Amendment Act -CAA) യും എൻ. ആർ. സി. (National Register of Citizens -NRC)  യും നടപ്പിലാക്കുവാന്‍ ഉള്ള നീക്കങ്ങൾ കേന്ദ്രം വീണ്ടും ആരംഭിച്ചിരിക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഹിജാബ് കേസ് : സുപ്രീം കോടതിയുടെ ഭിന്ന വിധി
Next »Next Page » വിമാനത്താവളം അദാനി ഗ്രൂപ്പിന് തന്നെ : കേരളത്തിന്‍റെ ഹർജി സുപ്രീം കോടതി തള്ളി »



  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine