ന്യൂഡല്‍ഹി : സുപ്രീം കോടതിയുടെ നിലവിലെ മൊബൈല്‍ ആപ്പിന്‍റെ പരിഷ്‌കരിച്ച ആന്‍ഡ്രോയ്ഡ് പതിപ്പ് പുറത്തിറക്കി. സുപ്രീം കോടതി മൊബൈല്‍ ആപ്പ് 2.0′ യില്‍ പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തി യിട്ടുണ്ട്.
അഭിഭാഷകര്‍ക്ക് പുറമെ വിവിധ മന്ത്രാലയത്തിന് കീഴിലുള്ള നോഡല്‍ ഓഫീസര്‍മാര്‍ക്കും നിയമ ഉദ്യോഗസ്ഥര്‍ക്കും ആപ്പില്‍ ലോഗിന്‍ ചെയ്ത് കോടതി നടപടികള്‍ തത്സമയം കാണാന്‍ സാധിക്കും എന്ന് ആപ്പിന്‍റെ ഔദ്യോഗിക ഉല്‍ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്ര ചൂഡ് പറഞ്ഞു.
പരിഷ്‌കരിച്ച ആപ്പിന്‍റെ ആന്‍ഡ്രോയ്ഡ് പതിപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഐ. ഒ. എസ്. വേര്‍ഷന്‍ ഒരാഴ്ചക്ക് ഉള്ളില്‍ തന്നെ ലഭ്യമാവും.
- Image Credit : Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: information-technology, ഇന്റര്‍നെറ്റ്, കോടതി, വിദ്യാഭ്യാസം, സാങ്കേതികം, സുപ്രീംകോടതി