ചെന്നൈ : മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ആയിരുന്ന ടി. എൻ. ശേഷൻ (തിരുനെല്ലായി നാരായണ അയ്യർ ശേഷൻ – 87 വയസ്സ്) അന്തരിച്ചു. വാര്‍ദ്ധക്യ സഹജ മായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സ യില്‍ ആയിരുന്നു. ഞായ റാഴ്ച രാത്രി ഒന്‍പതര മണി യോടെ ചെന്നൈ യിലെ വസതിയില്‍ വെച്ചാ യിരുന്നു അന്ത്യം.
പാലക്കാട് ജില്ലയിലെ തിരുനെല്ലായി എന്ന ഗ്രാമ ത്തിലെ തമിഴ് ബ്രാഹ്മണ കുടുംബ ത്തിൽ 1933 മേയ് 15 നായി രുന്നു ജനനം. പിതാവ് : അഭിഭാഷകന്‍ ആയിരുന്ന നാരായണ അയ്യർ. അമ്മ : സീതാലക്ഷ്മി.
1955 ൽ ഐ. എ. എസ്. കരസ്ഥമാക്കിയ ടി. എൻ. ശേഷൻ 1956 ൽ കോയമ്പത്തൂർ അസിസ്റ്റന്റ് കലക്ടര്‍ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
തുടര്‍ന്ന് സബ്കളക്ടര്‍, മധുര ജില്ലാ കലക്ടര്‍, തമിഴ് നാട് ഗ്രാമ വിക സന വകുപ്പിൽ അണ്ടർ സെക്രട്ടറി, തമിഴ് നാട് ഗതാ ഗത വകുപ്പു ഡയറക്ടര്‍, വ്യവസായ വകുപ്പിലും കൃഷി വകുപ്പിലും സെക്രട്ടറി എന്നീ നിലകളിലും പ്രവർ ത്തിച്ചു. 1968 ൽ കേന്ദ്ര സർവ്വീ സില്‍ എത്തു കയും വിവിധ വകുപ്പു കളിൽ പ്രവർത്തി ക്കുകയും ചെയ്തു.
1990 ലെ ചന്ദ്രശേഖര്‍ സര്‍ക്കാറിന്റെ ഭരണ കാലത്താ യിരുന്നു (ഡിസംബർ 12 മുതൽ) ടി. എൻ. ശേഷന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പദവി യിലേക്ക് എത്തുന്നത്. 1996 ഡിസംബർ 11 വരെ ആ പദവി അലങ്കരിച്ച ടി. എൻ. ശേഷന്‍, രാജ്യത്തെ തെരഞ്ഞെടുപ്പ് രംഗത്ത് വിപ്ലവകര മായ ഒരു മുന്നേറ്റം തന്നെ സൃഷ്ടിച്ചു.