മതം മാറിയാൽ സംവരണം ലഭിക്കില്ല: സുപ്രീം കോടതി

October 15th, 2026

supreme-court-declines-challenge-section-8-of-3-ePathram

ന്യൂഡൽഹി : ഇസ്ലാമിലേക്ക് മതം മാറിയാൽ മുൻ സമുദായത്തിലെ സംവരണം ലഭിക്കില്ല എന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട മദ്രാസ് ഹൈക്കോടതി വിധി ശരി വെച്ച് കൊണ്ടാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.

ചില പിന്നാക്ക സമുദായങ്ങളിൽ നിന്ന് ഇസ്ലാമിലേക്ക് മതം മാറുന്നവർക്ക് നോട്ടിഫൈഡ് പിന്നാക്ക വിഭാഗ മുസ്ലിം (Backward Class Muslim) സമുദായ സർട്ടിഫിക്കറ്റ് അനുവദിച്ച 2024-ലെ തമിഴ്‌നാട് സർക്കാർ ഉത്തരവ് മദ്രാസ് ഹൈക്കോടതി മുൻപ് റദ്ദാക്കിയിരുന്നു. ഈ ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി ശരി വെച്ചിരിക്കുന്നത്.

ഇസ്ലാം ഉൾപ്പെടെയുള്ള മറ്റ് മതങ്ങളിലേക്ക് ഹിന്ദു മതത്തിൽ നിന്നും മാറിയവർക്ക് മുൻ സമുദായ പദവി യുടെ അടിസ്ഥാനത്തിൽ മാത്രം പിന്നാക്ക വിഭാഗ സംവരണത്തിന് അർഹത ഉണ്ടാവില്ല.

മാത്രമല്ല മതം മാറ്റത്തിന് ശേഷവും പഴയ ജാതി പദവി അടിസ്ഥാനമാക്കി സംവരണം ആവശ്യപ്പെടുവാൻ കഴിയില്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി.

1950-ലെ ഭരണഘടന ഉത്തരവ് പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതങ്ങൾ പിന്തുടരുന്നവർക്ക് മാത്രമേ ജാതി വ്യവസ്ഥയിൽ പട്ടിക ജാതി പദവി നൽകാൻ സാധിക്കൂ.

ഇതിൽ ഉൾപ്പെടാത്ത മറ്റ് മതങ്ങളിലേക്ക് മാറുന്ന വ്യക്തിക്ക് തന്റെ മുൻ ജാതി അടിസ്ഥാനമാക്കിയുള്ള പട്ടിക ജാതി പദവിയും അതിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും നഷ്ടപ്പെടും എന്നും സുപ്രീം കോടതി വ്യക്തമാക്കി. Bar & Bench

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്

August 20th, 2026

sudden-release-of-water-from-mullaperiyar-dam-chief-cause-of-kerala-floods-2018-ePathram

ചെന്നൈ : മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ മുഴുവൻ ചെലവും കേരളം വഹിക്കാൻ തയ്യാർ എന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. പുതിയ ഡാമിൽ നിന്നുള്ള വെള്ളം മുഴുവനായും തമിഴ് നാടിനു തന്നെ നല്‍കാം എന്നും അദ്ദേഹം അറിയിച്ചു. ചെന്നൈ യിൽ നടന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലാണ് ഇക്കാര്യം കേരളം അറിയിച്ചത്.

‘തമിഴ് നാടിനു വെള്ളം, കേരളത്തിന് സുരക്ഷ’ എന്ന കേരളത്തിന്റെ പ്രധാന മുദ്രാവാക്യത്തിൽ ഊന്നി യാണ് ഈ നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചത്. പുതിയ ഡാം എവിടെ നിർമ്മിക്കണം എന്ന് തീരുമാനിക്കുവാൻ ഉള്ള പൂർണ്ണ അധികാരം തമിഴ് നാടിനു വിട്ടു നൽകാം എന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ അറിയിച്ചു.

എന്നാൽ ഡാമിന്റെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തണം എന്നുള്ളതാണു തമിഴ് നാട്ടിന്റെ പ്രധാന ആവശ്യം. ജല നിരപ്പ് 152 അടിയാക്കിയാൽ മാത്രമേ തമിഴ് നാട്ടിലെ കാർഷിക ആവശ്യങ്ങൾക്ക് അത് പ്രയോജനപ്പെടുകയുള്ളൂ എന്നും മുഖ്യമന്ത്രി വിജയ് യോഗത്തിൽ അറിയിച്ചു.

മുല്ലപ്പെരിയാർ വിഷയത്തിൽ തങ്ങളുടെ മുൻ നില പാടിൽ ഉറച്ചു നിൽക്കുകയാണ് എന്ന് തമിഴ് നാട് മന്ത്രി സി. ടി. നിർമൽ കുമാർ‍ പറഞ്ഞു. പുതിയ അണക്കെട്ടു നിർമ്മിക്കാം എന്നുള്ള കാര്യം കേരളം എപ്പോഴും പറയുന്നതാണ്. അണക്കെട്ടിന് പ്രശ്നമില്ല എന്ന് ഉന്നാതാധികാര സമിതി മുൻപേ അറിയിച്ചതാണ് എന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത ഈ യോഗത്തിൽ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലി ക്കുട്ടിയും പങ്കെടുത്തു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല

July 29th, 2026

inda-mobile-users-epathram
തമിഴ് നാട്ടിലെ സര്‍ക്കാര്‍ ബസ്സുകളില്‍ യാത്രക്കാര്‍ പരസ്പരം വലിയ ശബ്ദത്തില്‍ സംസാരിക്കുകയും ഉച്ചത്തിൽ ഫോണ്‍ ഉപയോഗിക്കുകയും ചെയ്യുന്നത് തടഞ്ഞു കൊണ്ട് പുതിയ പെരുമാറ്റച്ചട്ടവുമായി തമിഴ്നാട് സർക്കാർ. ബസ്സുകളില്‍ ഉച്ചത്തില്‍ പാട്ടു വെക്കാനും പാടില്ല.

മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിലാണ് പ്രധാന വിലക്ക്. ഈ നിയമം ചെന്നൈ മെട്രോയിലും ബാധകമാക്കിയിട്ടുണ്ട്. യാത്രക്കാർക്കു പാട്ടു കേൾക്കാൻ ഹെഡ് സെറ്റ് നിർബ്ബന്ധം ആക്കി. ഇയര്‍ ഫോണ്‍ ഉപയോഗിക്കാതെ വീഡിയോ കാണാനും വിലക്ക് ഏർപ്പെടുത്തി.

മെട്രോയില്‍ യാത്ര ചെയ്യുമ്പോള്‍ ഉച്ചത്തില്‍ പാട്ടു വെക്കുക, ഫോൺ സ്പീക്കറില്‍ ഇട്ട് സംസാരിക്കുക എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ 2,500രൂപ പിഴ ഈടാക്കും.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി

May 20th, 2026

divorce-adultery-circumstantial-evidence-ePathram

ചെന്നൈ : ഭാര്യ- ഭർത്താക്കന്മാർക്ക് ഇടയിലെ വിവാഹേതര ബന്ധത്തിന്റെ പേരിൽ വിവാഹ മോചനം അനുവദിക്കുവാൻ ദമ്പതിമാരിൽ ഒരാൾ അവിഹിത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നതിന് സാഹചര്യ തെളിവുകൾ മതി എന്ന് മദ്രാസ് ഹൈക്കോടതി.

വിവാഹേതര ലൈംഗിക ബന്ധങ്ങൾ എല്ലാം തന്നെ അതീവ രഹസ്യമാണ് എന്നതു കൊണ്ട് അതിന് നേരിട്ടുള്ള തെളിവ്‌ ഹാജരാക്കുവാൻ ബുദ്ധിമുട്ട് തന്നെയായിരിക്കും എന്നും ജസ്റ്റിസ് സി. വി. കാർത്തി കേയനും ജസ്റ്റിസ് കെ. രാജശേഖറും അടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.

ഭാര്യക്ക്‌ മറ്റൊരാളുമായി അവിഹിത ബന്ധം ഉണ്ട് എന്ന് കാണിച്ച് ഭർത്താവ് നൽകിയ വിവാഹ മോചന ഹർജി അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.

അവിഹിത ബന്ധത്തിന് തെളിവില്ല എന്നു പറഞ്ഞ് കുടുംബ കോടതി ഈ കേസ് നേരത്തേ തള്ളിയിരുന്നു. അതിനെതിരേ ഭർത്താവ് നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി.

ജോലി ആവശ്യാർത്ഥം പലപ്പോഴും ഭർത്താവിന് വീട്ടിൽ നിന്ന്‌ മാറി നിൽക്കേണ്ടി വരാറുണ്ട്. ഈ സമയത്ത് ഭാര്യ മറ്റൊരാളുമായി അടുപ്പത്തിൽ ആയി എന്നാണു പരാതി. പലയിടത്തു വെച്ചും ഭാര്യയെയും ആൺ സുഹൃത്തിനെയും പലരും കണ്ടതിന് ഭർത്താവ് തെളിവ്‌ ഹാജരാക്കിയിരുന്നു.

തന്റെ ഭർത്താവിന് ഹർജിയിൽപ്പറയുന്ന സ്ത്രീ യുമായി അവിഹിത ബന്ധമുണ്ട് എന്ന് കാണിച്ച് ആൺ സുഹൃത്തിന്റെ ഭാര്യ പോലീസിൽ പരാതി നൽകിയതിന്റെ രേഖയും ഹാജരാക്കി. എന്നാൽ, ഹർജിക്കാരന്റെ ഭാര്യയും മറ്റൊരാളും തമ്മിൽ ലൈംഗിക ബന്ധം ഉണ്ട് എന്നതിന് ഈ തെളിവു മാത്രം പോരാ എന്നായിരുന്നു കുടുംബ കോടതിയുടെ അഭിപ്രായം.

രഹസ്യ ബന്ധങ്ങൾക്ക് തെളിവ് ഹാജരാക്കുന്നത് തീർത്തും ദുഷ്കരം ആണെന്നത് കൊണ്ട് സാഹചര്യ തെളിവുകളെ ആശ്രയിക്കേണ്ടി വരും. ഇവിടെ, ഭർത്താവ് ഹാജരാക്കിയ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ വിവാഹ മോചനം അനുവദിക്കാം എന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. HC-Verdict

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ

May 10th, 2026

social-justice-democracy-new-india-epathram

തമിഴ്‌നാട്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് നടൻ വിജയ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത് രാജ്യത്താകമാനം ശ്രദ്ധ നേടുകയാണ്. പരമ്പരാഗത രാഷ്ട്രീയ വർഗ്ഗീയ ശക്തി കേന്ദ്രങ്ങളെ മറികടന്ന് ജനപിന്തുണയുടെ ശക്തിയിൽ നേടിയ ഈ വിജയം സാധാരണ രാഷ്ട്രീയ നേട്ടമെന്നതിലുപരി ഒരു ജനകീയ പ്രസ്ഥാനമായാണ് വിലയിരുത്തപ്പെടുന്നത്.

വിജയിന്റെ നേതൃത്വത്തിലുള്ള ടി.വി.കെ.യുടെ വിജയത്തിന് പിന്നിൽ പ്രധാന ശക്തിയായി പ്രവർത്തിച്ചത് യുവജനങ്ങളുടെ വലിയ പിന്തുണയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ രാഷ്ട്രീയ സംവിധാനങ്ങളോടുള്ള അതൃപ്തിയും അഴിമതിക്കെതിരായ വികാരവും മാറ്റത്തിനുള്ള ആഗ്രഹവും യുവതലമുറയെ വിജയിയിലേക്ക് ആകർഷിച്ചു. “പുതിയ തലമുറയുടെ നേതാവ്” എന്ന നിലയിലാണ് നിരവധി പേർ വിജയിനെ കാണുന്നത്.

ഈ തെരഞ്ഞെടുപ്പ് “ജനവികാരങ്ങളുടെ ജനാധിപത്യ വിജയം” എന്ന രീതിയിലും വിശേഷിപ്പിക്കപ്പെടുന്നു. പണത്തിന്റെയും വർഗ്ഗീയതയുടേയും വിഭാഗീയതയുടേയും സ്വാധീനം ശക്തമായ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ജനങ്ങളുടെ വിശ്വാസവും വികാരപരമായ പിന്തുണയും വിജയിയെ അധികാരത്തിലെത്തിച്ചു എന്നാണ് വിലയിരുത്തൽ. നിരവധി മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ അധികം അറിയപ്പെടാത്തവരായിരുന്നിട്ടും “വിജയ് തരംഗം” നിർണായകമായി പ്രവർത്തിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

സിനിമയിലെ സൂപ്പർതാര പദവിയിൽ നിന്ന് ജനങ്ങളുടെ ശബ്ദമായി മാറുന്ന യാത്രയുടെ തുടക്കമാണിതെന്ന് അനുയായികൾ അഭിപ്രായപ്പെടുന്നു. വെള്ളിത്തിരയിൽ പ്രകടിപ്പിച്ച കരിസ്മയും ജനപ്രീതിയും ഇനി ഭരണത്തിലും സാമൂഹിക ഇടപെടലുകളിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയാണ് ജനങ്ങൾ പങ്കുവയ്ക്കുന്നത്.

വിജയം സ്വന്തമാക്കിയതിന് പിന്നാലെ തമിഴ്നാട്ടിലെ യുവജനങ്ങൾക്കും കുട്ടികൾക്കും വിജയ് നന്ദി രേഖപ്പെടുത്തി. കുടുംബങ്ങളെ സ്വാധീനിച്ച് മാറ്റത്തിനായുള്ള വോട്ടിലേക്ക് നയിച്ച യഥാർത്ഥ ശക്തി യുവതലമുറയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പിനിടെ നേരിട്ടുവെന്നു പറയപ്പെടുന്ന സമ്മർദ്ദങ്ങളും എതിർപ്പുകളും പൊതുജനങ്ങളിൽ വിജയിയോടുള്ള സഹാനുഭൂതിയും പിന്തുണയും വർധിപ്പിച്ചുവെന്നും രാഷ്ട്രീയ വൃത്തങ്ങൾ നിരീക്ഷിക്കുന്നു.

ഇന്ത്യയുടെ തന്നെ രാഷ്ട്രീയ ചരിത്രത്തിൽ വ്യത്യസ്തമായ രാഷ്ട്രീയ സംസ്കാരത്തിനും ജനകേന്ദ്രിത ഭരണത്തിനും തുടക്കമാകുമെന്ന പ്രതീക്ഷയാണ് വിജയിയുടെ ഈ ചരിത്ര വിജയം ഉയർത്തുന്നത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

1 of 1512310»|

« Previous « തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
Next Page » ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു »



  • ഇന്ദിരാ ഗാന്ധിയും പുറത്ത് : കേന്ദ്ര പദ്ധതികളുടെ പേരു മാറ്റി
  • മതം മാറിയാൽ സംവരണം ലഭിക്കില്ല: സുപ്രീം കോടതി
  • വീണ്ടും സമര ഭൂമികയായി ഡൽഹി
  • പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി
  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine