രാജ്യദ്രോഹക്കുറ്റം : നിലവിലെ നിയമം സുപ്രീം കോടതി മരവിപ്പിച്ചു

May 11th, 2022

jail-prisoner-ePathram
ന്യൂഡല്‍ഹി : രാജ്യദ്രോഹക്കുറ്റ പ്രകാരം എടുത്ത എല്ലാ കേസുകളും മരവിപ്പിച്ചു കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. പുന: പരിശോധന കഴിയും വരെ രാജ്യ ദ്രോഹക്കുറ്റം ചുമത്തരുത്. ചീഫ് ജസ്റ്റിസ് എന്‍. വി. രമണ അദ്ധ്യക്ഷനായ ബെഞ്ചിന്‍റെതാണ് തീരുമാനം.

124-എ വകുപ്പ് പ്രകാരം ഇനി പുതിയ എഫ്‌. ഐ. ആര്‍. രജിസ്റ്റര്‍ ചെയ്യരുത് എന്നും ഇക്കാര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണം എന്നും കോടതി ആവശ്യപ്പെട്ടു.

രാജ്യദ്രോഹകുറ്റം ചുമത്തി ജയിലില്‍ ഉള്ളവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാം. ഇത് ഒരു കൊളോണിയല്‍ നിയമമാണ്, ഭരണ ഘടനാ വിരുദ്ധമാണ് എന്നുമുള്ള ഹര്‍ജിക്കാരുടെ വാദങ്ങള്‍ കേട്ടതിനു ശേഷമാണ് കോടതി തീരുമാനം എടുത്തത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വാക്‌സിന്‍ എടുക്കാന്‍ ആരേയും നിര്‍ബ്ബന്ധിക്കരുത് : സുപ്രീം കോടതി

May 3rd, 2022

supremecourt-epathram
ന്യൂഡല്‍ഹി : നിര്‍ബ്ബന്ധപൂര്‍വ്വം ആരേയും വാക്‌സിന്‍ എടുപ്പിക്കരുത് എന്ന് സുപ്രീം കോടതി. ഭരണ ഘടന യുടെ 21-ാം അനുച്ഛേദം അനുസരിച്ച് ഒരു വ്യക്തി യുടെ ശാരീരിക സമഗ്രതക്കുള്ള അവകാശ ത്തില്‍ വാക്സിൻ നിരസിക്കുവാന്‍ ഉള്ള അവകാശം ഉള്‍പ്പെടുന്നു എന്ന് സുപ്രീം കോടതി അറിയിച്ചു.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളും അധികൃതരും ഏര്‍പ്പെടുത്തിയ വാക്‌സിന്‍ നിര്‍ദ്ദേശങ്ങള്‍ ആനുപാതികം അല്ല. വാക്‌സിന്‍ എടുക്കാത്തവരില്‍ നിന്ന് കൊവിഡ് പകരുവാനുള്ള സാദ്ധ്യത, വാക്‌സിന്‍ എടുത്തവരില്‍ നിന്നുള്ള പകര്‍ച്ചാ സാദ്ധ്യതയേക്കാള്‍ കൂടുതല്‍ എന്നു വ്യക്തമാക്കും വിധം മതിയായ വിവരങ്ങള്‍ ഒന്നും സര്‍ക്കാരുകള്‍ സമർപ്പിക്കാത്ത സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

ഇത് സംബന്ധിച്ച് കൃത്യതയുള്ള വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും നല്‍കിയിട്ടില്ല എന്നും വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് അധികാരി കളും വിദ്യാഭ്യാസ സ്ഥാപന ങ്ങളും സ്വകാര്യ സ്ഥാപന ങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണം എന്നും കോടതി.

നിലവിലെ കൊവിഡ് സാഹചര്യങ്ങളില്‍ മാത്രമായി ഒതുങ്ങുന്നതാണ് ഈ നിര്‍ദ്ദേശം എന്നും അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റു പെരുമാറ്റ ച്ചട്ടങ്ങള്‍ക്ക് ഇത് ബാധകമല്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി.

കൊവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ നയം ന്യായീകരണം ഉള്ളതാണ്. കൊവിഡ് വാക്‌സിനേഷന് ശേഷമുള്ള പ്രതികൂല സംഭവങ്ങള്‍ കൂടി വിട്ടു വീഴ്ചയില്ലാതെ പ്രസിദ്ധീ കരിക്കുവാനും കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി യിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് മരണം : കുടുംബ ത്തിന് ധന സഹായം നല്‍കണം

June 30th, 2021

supremecourt-epathram
ന്യൂഡല്‍ഹി : കൊവിഡ് ബാധിച്ച് മരിച്ച വരുടെ കുടുംബ ത്തിന് ധന സഹായം നല്‍കണം എന്നും ആറാഴ്ചക്ക് ഉള്ളില്‍ തന്നെ തുക എത്രയെന്നു നിശ്ചയിക്കണം എന്നും സുപ്രീം കോടതി വിധി.

പ്രകൃതി ദുരന്ത ങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതിന് സമാനമായി ദേശീയ ദുരന്ത നിവാര ണ നിയമ ത്തിലെ പന്ത്രണ്ടാം വകുപ്പു പ്രകാരം, കൊവിഡ് ബാധിച്ച് മരിച്ച വരുടെ കുടുംബത്തിനും സഹായത്തിന് അര്‍ഹതയുണ്ട്.

കൊവിഡ് ദേശീയ ദുരന്ത മായി പ്രഖ്യാപിച്ച തിനാൽ ധന സഹായം ഉൾപ്പെടെ യുള്ള ആശ്വാസ നടപടികൾ നല്‍കാൻ ദേശീയ ദുരന്ത നിവാരണ അഥോറിറ്റിക്ക് ഉത്തര വാദിത്വം ഉണ്ട്.

ഔദ്യോഗിക കണക്ക് പ്രകാരം നിലവില്‍ രാജ്യത്ത് മൂന്നര ലക്ഷ ത്തോളം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മരണ സര്‍ട്ടിഫിക്കറ്റ് ലഘൂകരിക്കു വാനും കോടതി നിര്‍ദ്ദേശിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കടൽക്കൊല : സുപ്രീം കോടതി കേസ് അവസാനിപ്പിച്ചു

June 15th, 2021

enrica-lexie-italian-ship-ePathram

ന്യൂഡല്‍ഹി : ഇറ്റാലിയൻ നാവികർക്ക് എതിരായ കടൽക്കൊല കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു. ഇരകള്‍ക്ക് നല്‍കുവാനുള്ള നഷ്ട പരിഹാര തുക പത്തു കോടി രൂപ കേരളാ ഹൈക്കോടതിക്ക് കൈമാറണം. ഇത് വിതരണം ചെയ്യുവാന്‍ ഒരു ജ‍‍ഡ്ജിയെ നിയോഗിക്കണം എന്നും സുപ്രീം കോടതി.

2012 ഫെബ്രുവരി 15 ന് 2 മലയാളി മത്സ്യ ത്തൊഴിലാളി കളെ ഇറ്റാലിയന്‍ നാവികര്‍ വെടി വച്ചു കൊന്നു എന്നുള്ള കേസിലെ നടപടികളാണ് സുപ്രീം കോടതി അവസാനിപ്പിച്ചത്. ഇറ്റലി കെട്ടിവച്ച 10 കോടി രൂപ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും ബോട്ട് ഉടമക്കും കൈ മാറുവാന്‍ കേരള ഹൈക്കോടതിയെ ചുമതലപ്പെടുത്തി.

ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ച ജസ്റ്റിന്‍, അജേഷ് പിങ്കി എന്നീ മത്സ്യതൊഴിലാളി കളുടെ കുടുംബങ്ങള്‍ക്ക് 4 കോടി രൂപ വീതവും 2 കോടി രൂപ ബോട്ട് ഉടമക്കും നല്‍കണം.

കേസിലെ പ്രതികൾക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കുവാൻ ഇറ്റാലിയൻ ഗവണ്മെണ്ടിനു സുപ്രീം കോടതി നിർദ്ദേശം നൽകി. ഇറ്റലിയില്‍ നടക്കുന്ന വിചാരണ നടപടികളില്‍ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും സഹകരിക്കണം എന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചാരക്കേസ് : ഗൂഢാലോചന നടത്തിയോ എന്ന് സി. ബി. ഐ. അന്വേഷിക്കണം

April 15th, 2021

supremecourt-epathram
ന്യൂഡല്‍ഹി : ഐ. എസ്. ആര്‍. ഒ. ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കുവാന്‍ കേരള പോലീസ് ഗൂഢാലോചന നടത്തിയോ എന്ന് സി. ബി. ഐ. അന്വേഷിക്കണം എന്ന് സുപ്രീം കോടതി.

മൂന്നു മാസത്തിനുള്ളില്‍ സി. ബി. ഐ. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നും കോടതി ഉത്തരവില്‍ പറയുന്നു. ജസ്റ്റിസ് ഡി. കെ. ജയിൻ സമിതി റിപ്പോർട്ടിലെ ശുപാർശ അംഗീകരിച്ചു കൊണ്ടാണ് കോടതി തീരുമാനം.

ജയിന്‍ സമിതി റിപ്പോര്‍ട്ടില്‍ വളരെ ഗൗരവമേറിയ കണ്ടെത്തലുകള്‍ ഉണ്ട്. റിപ്പോര്‍ട്ട് സി. ബി. ഐ. ക്ക് കൈമാറും. എന്നാല്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ല എന്നും കോടതി അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

11 of 21|«10111220»|

« Previous Page — « Previous « പത്താം ക്ലാസ്സ് പരീക്ഷ റദ്ദ് ചെയ്തു – പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ മാറ്റി വെച്ചു 
Next » — Next Page » ഡല്‍ഹിയില്‍ ഒരാഴ്ച ലോക്ക് ഡൗണ്‍ »



  • പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി
  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine