മുംബൈ : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി. ജെ. പി. ക്ക് കേവല ഭൂരി പക്ഷം ലഭിക്കുകയില്ല എന്നതിനാല്‍ സർ ക്കാർ രൂപ വത്കരിക്കു വാന്‍ ബി. ജെ. പി. ക്ക് എൻ. ഡി. എ. യിലെ ഘടക കക്ഷി കളെ ആശ്രയി ക്കേണ്ടി വരും എന്ന് ശിവ സേനാ നേതാവ് സഞ്ജയ് റാവത്ത്.
ബി. ജെ. പി. ക്ക് ഭരിക്കാൻ സഖ്യ കക്ഷികളുടെ സഹായം വേണ്ടി വന്നേ ക്കും എന്ന് ബി. ജെ. പി. ജന റൽ സെക്രട്ടറി രാം മാധവ് കഴിഞ്ഞ ദിവസം പറ ഞ്ഞി രുന്നു. ഇതിന്ന് അടി വരയിട്ടു കൊണ്ടാ ണ് ഇപ്പോള്‍ ശിവ സേനാ നേതാ വിന്റെ പ്രസ്താവന.
എൻ. ഡി. എ. അടുത്ത സർക്കാർ രൂപീ കരിക്കും. ബി. ജെ. പി. ഏറ്റവും വലിയ ഒറ്റ ക്കക്ഷി ആവും എന്നാലും 280 – 282 എന്ന സംഖ്യ യിലേക്ക് ബി. ജെ. പി. ക്ക് എത്താ നാ വില്ല എന്നും നരേന്ദ്ര മോഡി വീണ്ടും പ്രധാന മന്ത്രി യാകുന്നതിൽ ശിവ സേനക്ക് സന്തോഷം മാത്രമേ ഉള്ളൂ എന്നും ശിവ സേനാ നേതാവ് പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭയിൽ ശിവസേനക്ക് 18 അംഗങ്ങളും കേന്ദ്ര മന്ത്രി സഭയിൽ ഒരു കാബി നറ്റ് മന്ത്രിസ്ഥാനവും ലഭിച്ചി രുന്നു.