പയ്യന്നൂര്‍: പ്രശസ്‌ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ജോണ്‍ സി. ജേക്കബ് (77) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ പയ്യന്നൂരില്‍ ആയിരുന്നു അന്ത്യം. സീക്ക് എന്ന പരിസ്ഥിതി കൂട്ടായ്‌മയുടെ സ്ഥാപകനാണ് അദ്ദേഹം. പയ്യന്നൂര്‍ ഗവണ്‍മെന്റ് കോളേജ്, ദേവഗിരി കോളേജ് എന്നിവിടങ്ങളില്‍ സുവോളജി അധ്യാപകനായിരുന്നു. 2004 ലെ സ്വദേശി ശാസ്‌ത്ര പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ വൃക്ഷ മിത്ര പുരസ്‌കാരം, ഹരിതം പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
കോട്ടയം സ്വദേശിയാണ്. ദീര്‍ഘ കാലമായി പയ്യന്നൂരിലാണ് താമസം.
കേരളത്തില്‍ സ്‌കൂള്‍ – കോളേജ് തലത്തില്‍ പരിസ്ഥിതി ക്ലബുകള്‍ (നേച്വര്‍ ക്ലബ്) രൂപവല്‍ക്ക രിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച വ്യക്തിയാണ് ജോണ്‍ സി ജേക്കബ്.
സൈലന്റ് വാലി സംരക്ഷണം അടക്കമുള്ള വിവിധ പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലും എന്നു മുണ്ടായിരുന്നു അദ്ദേഹം.
സൂചിമുഖി, പ്രസാദം തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ നടത്തിയിരുന്നു. പ്രതിഷ്‌ഠാനം എന്ന പേരില്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങ ള്‍ക്കായുള്ള സംഘടനയും അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മൃതദേഹം ഉച്ചക്ക് 1 മണിക്ക് പയ്യന്നൂര്‍ കോളേജില്‍ പൊതു ദര്‍ശനത്തിന് വെയ്‌ക്കും. 4 മണിക്ക് പയ്യാമ്പലത്താണ് സംസ്‌കാരം.