ത്രിപുരയില്‍ മരണം നാലായി

October 2nd, 2008

ത്രിപുരയിലെ അഗര്‍ത്തലയില്‍ നടന്ന സ്ഫോടന പരമ്പരയെ പ്രധാനമന്ത്രി അപലപിച്ചു. ഇതേ പറ്റി ഇന്ന് രാവിലെ പ്രധാനമന്ത്രി ത്രിപുര മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുകയുണ്ടായി. ചര്‍ച്ചയില്‍ ഇന്നലെ നടന്ന സംഭവങ്ങളെ പറ്റി മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

നിരപരാധികളുടെ മേലുള്ള ഈ ആക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു. സംഭവത്തില്‍ തനിയ്ക്കുള്ള ദു:ഖം മന്മോഹന്‍ സിങ് പ്രകടിപ്പിച്ചു എന്നും ഒരു ഔദ്യോഗിക വക്താവ് അറിയിച്ചു.

അഗര്‍ത്തലയിലെ ആള്‍ തിരക്കേറിയ മാര്‍ക്കറ്റുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി ഇന്നലെ വൈകീട്ട് അഞ്ച് സ്ഫോടനങ്ങള്‍ ആണ് നടന്നത്. അഞ്ചു മിനിറ്റിനിടയില്‍ ആയിരുന്നു ഈ സ്ഫോടനങ്ങള്‍ അത്രയും നടന്നത്.

സംസ്ഥാനത്ത് നടക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ തീവ്രവാദ ആക്രമണം ആണ് ഇത്. ഹുജി ഭീകരര്‍ ആണ് ആക്രമണത്തിന് പുറകില്‍ എന്നാണ് പോലീസ് സംശയിയ്ക്കുന്നത്. ഒരു ബോംബ് പൊട്ടുന്നതിന് മുന്‍പ് പോലീസ് കണ്ടെടുത്ത് നിര്‍വീര്യമാക്കി. മറ്റൊരു ബോംബ് പൊട്ടുന്നതിന്‍ മുന്‍പ് പോലീസ് സംഘം സ്ഥലത്തെത്തി ജനത്തെ ഒഴിപ്പിച്ചതിനാല്‍ ആളപായം ഉണ്ടായില്ല.

നാലു മരണമാണ് ഇതു വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നൂറോളം പേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ ഇരുപതോളം പേരുടെ നില ഗുരുതരമാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചാമുണ്ഡാ ദേവി ക്ഷേത്രം : മരണം 200 കവിഞ്ഞേയ്ക്കും

September 30th, 2008

നവരാത്രി ഉത്സവത്തിന്റെ ആദ്യ ദിനമായ ഇന്ന് രാവിലെ ജോധ്പൂറിലെ ചാമുണ്ഡാ ദേവി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 140ഓളം ഭക്ത ജനങ്ങള്‍ കൊല്ലപ്പെട്ടു. ദര്‍ശനത്തിനായി ക്ഷേത്ര കവാടങ്ങള്‍ തുറന്നപ്പോഴാണ് നിയന്ത്രണാ തീതമായ തിരക്ക് അനുഭവപ്പെട്ടത്. കൂട്ടത്തോടെ അകത്തേയ്ക്ക് കടന്ന ജനത്തിന്റെ തിക്കില്‍ താഴെ വീണ പലരുടേയും മുകളിലൂടെ ജനക്കൂട്ടം കയറി ഓടുകയാണു ണ്ടായത്. ഇരുപതോളം പേര്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടു. ബാക്കിയുള്ളവര്‍ മഹാത്മാ ഗാന്ധി ആശുപത്രി, മധുരാ ദാസ് ആശുപത്രി, സണ്‍ സിറ്റി ആശുപത്രി എന്നിവിടങ്ങളില്‍ വെച്ചാണ് മരിച്ചതായി സ്ഥിരീകരിയ്ക്കപ്പെട്ടത്. അറുപതോളം പേര്‍ പരിയ്ക്കുകളോടെ ആശുപത്രികളില്‍ ചികിത്സയിലുമുണ്ട്. പരിയ്ക്കേറ്റ വരിലെ ചിലരുടെ നില ഗുരുതരം ആണ് എന്ന് ജോധ്പൂര്‍ ഡിവിഷണല്‍ കമ്മീഷണര്‍ കിരണ്‍ സോണി ഗുപ്ത അറിയിച്ചു.

ജോധ്പൂറിലെ മെഹരങ്ഘര്‍ കോട്ടയിലെ ക്ഷേത്രത്തില്‍ എത്തി ച്ചേരാന്‍ രണ്ട് കിലോമീറ്ററോളം വീതി കുറഞ്ഞ മലമ്പാതയിലൂടെ സഞ്ചരിയ്ക്കണം. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം ക്യൂ ഇവിടെ ഉണ്ട്. ഇതില്‍ പുരുഷന്മാരുടെ ക്യൂവിലാണ് തിക്ക് ഉണ്ടായതും അപകടം സംഭവിച്ചതും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭീകരനെന്ന് സംശയിച്ച് സൌദി പൌരനെ അറസ്റ്റ് ചെയ്തു

September 29th, 2008

ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാന താവളത്തില്‍ ഒരു സൌദി പൌരന്‍ പോലീസ് പിടിയില്‍ ആയി. ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന തീവ്രവാദി സംഘടനയ്ക്ക് ഇയാള്‍ ധന സഹായം ചെയ്യുന്നു എന്നാണ് സംശയം. സെപ്റ്റംബര്‍ 19 ന് ഡല്‍ഹിയില്‍ നടന്ന വെടി വെയ്പ്പിനെ തുടര്‍ന്ന് പോലീസിന്റെ പിടിയില്‍ ആയ ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ക്കുള്ള സാമ്പത്തിക സ്രോതസ്സിനെ കുറിച്ചുള്ള അന്വേഷണം നടക്കുന്നതി നിടയിലാണ് ഈ അറസ്റ്റ്.

ഇന്നലെ രാവിലെ എട്ടരയ്ക്ക് ഇയാള്‍ ജിദ്ദയില്‍ നിന്നും വിമാനം ഇറങ്ങിയ ഉടനെ ഡല്‍ഹി പോലീസും ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടര്‍ന്ന് ഇയാളെ ഒരു അജ്ഞാത കേന്ദ്രത്തിലേയ്ക്ക് മാറ്റുകയുണ്ടായി. ഇയാളുടെ തീവ്രവാദ ബന്ധത്തെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ ചോദ്യം ചെയ്ത് വരികയാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വവര്‍ഗ രതി സദാചാര വിരുദ്ധം : ഇന്ത്യാ സര്‍ക്കാര്‍

September 27th, 2008

വികൃതമായ മനസ്സിന്റെ പ്രതിഫലനം ആണ് സ്വവര്‍ഗ രതി എന്നും ഇത് സദാചാര വിരുദ്ധം ആയതിനാല്‍ ഇതിന് നിയമ സാധുത നല്‍കുന്നത് സമൂഹത്തിന്റെ അധ:പതനത്തിന് കാരണം ആവും എന്നും കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയോട് പറഞ്ഞു. സ്വവര്‍ഗ രതി ഒരു സാമൂഹിക ദൂഷ്യമാണ്. ഇത് തടയുവാന്‍ സര്‍ക്കാരിന് അധികാരം ഉണ്ട്. ഇതിന് നിയമ സാധുത നല്‍കുന്നത് സമൂഹത്തില്‍ നില നില്‍ക്കുന്ന സമാധാനത്തെ നശിപ്പിയ്ക്കും. ഇത് അനുവദിച്ചാല്‍ എയ് ഡ്സ് പോലുള്ള രോഗങ്ങള്‍ പടരുവാന്‍ ഇടയാവും. ഇത് ഒരു കൊടിയ ആരോഗ്യ പ്രശ്നം സൃഷ്ടിയ്ക്കും. സമൂഹത്തില്‍ സദാചാര മൂല്യച്യുതി സംഭവിയ്ക്കും എന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി. പി. മല്‍ഹോത്ര കോടതിയെ അറിയിച്ചു.

ഇന്ത്യന്‍ പീനല്‍ കോഡിലെ 377ആം സെക്ഷന്‍ ഭേദഗതി ചെയ്യണം എന്ന് ആവശ്യപ്പെട്ട് 13 സംഘടനകള്‍ ചേര്‍ന്ന് നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഈ സെക്ഷന്‍ പ്രകാരം സ്വ്വര്‍ഗ രതി ഒരു ക്രിമിനല്‍ കുറ്റമാണ്. സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നിലവിലെ നിയമപ്രകാരം ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിയ്ക്കാവുന്നതാണ്.

സര്‍ക്കാറിന്റെ ഈ അറിയിപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാടിന് കടക വിരുദ്ധമാണ്. സ്വവര്‍ഗ രതി നിയമ വിരുദ്ധമാക്കിയാല്‍ എച്. ഐ. വി. ബാധിതര്‍ ഒളിഞ്ഞിരിയ്ക്കാന്‍ ഉള്ള സാധ്യത ഏറെയാണ്. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ അനിയന്ത്രിതമാക്കും എന്നാണ് ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ഉള്ള ദേശീയ എയ് ഡ്സ് നിയന്ത്രണ സംഘടന കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരിയ്ക്കുന്നത്.

സ്വവര്‍ഗ രതിയ്ക്ക് എതിരെ നില കൊള്ളുന്ന ആഭ്യന്തര വകുപ്പിന്റെയും അനുകൂല നിലപാടുള്ള ആരോഗ്യ വകുപ്പിന്റേയും അഭിപ്രായങ്ങളില്‍ സമന്വയം കൊണ്ടു വരുന്നതിനായി കൂടുതല്‍ സമയം അനുവദിയ്ക്കണം എന്ന് കേന്ദ്രം നേരത്തേ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

സ്വവര്‍ഗ രതിക്കാരുടെ വ്യക്തിത്വ പ്രശ്നങ്ങളും ന്യൂനപക്ഷ അവകാശങ്ങളും മറ്റും ലോകം ചര്‍ച്ച ചെയ്തു കൊണ്ടിരിയ്ക്കുന്ന ഇന്ന് ഒരു ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ തികച്ചും മതാതിഷ്ഠിത സദാചാര സങ്കല്‍പ്പങ്ങളില്‍ ഊന്നിയ ഇത്തരം ഒരു നിലപാട് എടുത്തത് ഖേദകരവും പ്രതിഷേധാര്‍ഹവുമാണ് എന്ന് വിവിധ അവകാശ സംരക്ഷണ സംഘടനകള്‍ അഭിപ്രായപ്പെട്ടു.


- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നാനാവതി റിപ്പോര്‍ട്ട് സുപ്രീം കോടതി തടഞ്ഞില്ല

September 26th, 2008

സിറ്റിസണ്‍ ഫൊര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് എന്ന സംഘടന നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് തടയണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ആണ് സുപ്രീം കോടതി തങ്ങളുടെ വിസമ്മതം അറിയിച്ചത്. ജസ്റ്റീസ് കെ. ജി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുന്നില്‍ എത്തിയ ഹരജി ഓക്ടോബര്‍ പതിമ്മൂന്നിലേക്ക് കോടതി മാറ്റി വെച്ചു.

ഇതേ വിഷയത്തില്‍ സമര്‍പ്പിയ്ക്കപ്പെട്ട ജസ്റ്റിസ് യു. ജി. ബാനര്‍ജി കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ നിലവിലുള്ള കോടതിയുടെ സ്റ്റേ ചൂണ്ടിക്കാട്ടി നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടും സ്റ്റേ ചെയ്യണം എന്നായിരുന്നു ഹരജിയിലെ ആവശ്യം. നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്നലെയാണ് ഗുജറാത്ത് അസംബ്ലിയുടെ മുന്നിലെത്തിയത്.

ഗോധ്രാ സംഭവത്തില്‍ മുഖ്യമന്ത്രിയ്ക്കോ മറ്റ് മന്ത്രിമാര്‍ക്കോ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കോ യാതൊരു പങ്കും ഇല്ല എന്ന് നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അദ്വാനി വധ ഭീഷണി : പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
Next »Next Page » മെഡിക്കല്‍ പ്രവേശനം : സര്‍ക്കാര്‍ നടപടി എടുക്കണം »



  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine