ഇന്ത്യയുടെ വളര്‍ച്ചയും ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളില്‍ ഉള്ള സ്വാധീനവും പാക്കിസ്ഥാനിലെ ജനാധിപത്യ സര്‍ക്കാര്‍ ഒരു ഭീഷണിയായി കാണുന്നില്ല എന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി വ്യക്തമാക്കി. അമേരിയ്ക്കയില്‍ പത്ര ലേഖകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
കശ്മീരില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നത് മുഷറഫ് പറയുന്നത് പോലെ സ്വാതന്ത്ര സമര സേനാനികള്‍ അല്ല. ഇത് തീവ്രവാദമാണ്. കാശ്മീര്‍ താഴ്വരയില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നത് തീവ്രവാദികള്‍ ആണ്. ഒരു പക്ഷെ ചരിത്രത്തില്‍ ആദ്യമായാവും ഒരു ഉന്നത പാക്കിസ്ഥാന്‍ നേതാവ് കാശ്മീര്‍ പ്രശ്നത്തെ പറ്റി ഇങ്ങനെ പരാമര്‍ശിയ്ക്കുന്നത്.
ഇന്തോ – അമേരിയ്ക്കന്‍ ആണവ കരാറിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ല. തങ്ങളേയും ഇന്ത്യയോട് സമമായി പരിഗണിയ്ക്കണം എന്നത് മാത്രമാണ് തങ്ങളുടെ ആവശ്യം.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ രാഷ്ട്രമായ അമേരിയ്ക്കയുമായി സൌഹൃദത്തില്‍ ആവുന്നതില്‍ തങ്ങള്‍ എന്തിന് എതിര്‍ക്കണം എന്നും അദ്ദേഹം ചോദിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ