അരവിന്ദ് അടിഗയ്ക്ക് ബുക്കര്‍

October 16th, 2008

2008 ലെ മാന്‍ ബുക്കര്‍ പുരസ്കാരം ഇന്ത്യാക്കാരനായ അരവിന്ദ് അടിഗയ്ക്ക് ലഭിച്ചു. തന്റെ ആദ്യത്തെ നോവല്‍ ആയ “വെളുത്ത പുലി, രണ്ട് ഇന്ത്യയുടെ കഥ” യ്ക്കാണ് ഈ പ്രശസ്തമായ ബഹുമതി ലഭിച്ചിരിയ്ക്കുന്നത് (The White Tiger, A Tale of Two Indias). നാല്‍പ്പത് ലക്ഷം രൂപയോളം (50000 പൌണ്ട്) ആണ് സമ്മാന തുക. മുപ്പത്തി മൂന്ന് കാരനായ അരവിന്ദ് ചെന്നൈ സ്വദേശി ആണെങ്കിലും ഇപ്പോള്‍ മുംബൈയില്‍ ആണ് താമസം.

ബുക്കര്‍ പുരസ്കാരം ലഭിയ്ക്കുന്ന നാലാമത് ഇന്ത്യാക്കാരന്‍ ആണ് അരവിന്ദ്. ഇതിനു മുന്‍പ് സല്‍മാന്‍ റഷ്ദി, അരുന്ധതി റോയ്, കിരണ്‍ ദേശായ് എന്നീ ഇന്ത്യാക്കാര്‍ക്കാണ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശവല്‍ക്കരണം

October 14th, 2008

ഏറെ ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും ഒടുവില്‍ ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ രംഗവും വിദേശ സ്ഥാപനങ്ങള്‍ക്ക് തുറന്നു കൊടുക്കുവാന്‍ പോകുന്നു. ഈ വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതിനായുള്ള ബില്‍ അവതരിപ്പിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനം ആയി. ഫെബ്രുവരി 2007 ല്‍ കേന്ദ്ര മന്ത്രി സഭയുടെ അനുമതി ലഭിച്ച ബില്‍ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ സ്ഥാപനങ്ങളുടെ കടന്നു വരവിനും അവയുടെ നിയന്ത്രണത്തിനും ഉള്ള മാര്‍ഗ രേഖകള്‍ നല്കുന്നു.

ബില്‍ ഇത്തവണത്തെ സമ്മേളനത്തില്‍ പാര്‍ലമെന്റിനു മുന്നില്‍ അവതരിപ്പിയ്ക്കും എന്ന് മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഈ ബില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ കച്ചവട വല്കരണത്തെ തടയും എന്നും ഗുണ നിലവാര നിയന്ത്രണ സംവിധാനങ്ങള്‍ ശക്തപ്പെടുത്തും എന്നും വക്താവ് അറിയിച്ചു. എല്ലാ വിദേശ യൂനിവേഴ്സിടി കള്‍ക്കും “ഡീംഡ് യൂനിവേഴ്സിടി” പദവി ലഭിയ്ക്കും. ഇവയെല്ലാം യൂ‍നിവെഴ്സിറ്റി ഗ്രാ‍ന്റ്സ് കമ്മീഷന് കീഴില്‍ കൊണ്ടു വരും. അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ നിന്നും ഇവര്‍ യോഗ്യത പത്രം നേടിയിരിക്കുകയും വേണം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രസിഡന്റിന് വധ ഭീഷണി

October 13th, 2008

ഇന്ത്യന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ പൂന സന്ദര്‍ശന വേളയില്‍ വധിയ്ക്കും എന്ന് അജ്ഞാ‍തരുടെ ഭീഷണി. ഈമെയില്‍ വഴിയാണ് പ്രസിഡന്റിന് സന്ദേശം ലഭിച്ചിട്ടുള്ളത്. ഇന്നലെ പൂന സന്ദര്‍ശിയ്ക്കാന്‍ എത്തിയ പ്രതിഭാ പാട്ടീലിന്റെ സുരക്ഷ ഇതിനെ തുടര്‍ന്ന് കര്‍ശനം ആക്കിയിട്ടുണ്ട്. സന്ദേശം ഡല്‍ഹി പോലീസിന് കൈമാറി എന്ന് രാഷ്ട്രപതി വൃത്തങ്ങള്‍ അറിയിച്ചു. ഈമെയിലിനു പിന്നില്‍ ഏത് സംഘടനയാണ് എന്ന് ഇനിയും വ്യക്തമായിട്ടില്ല. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും ഡല്‍ഹി പോലീസും അന്വേഷിച്ചു വരികയാണ്.

ഇന്ത്യയെ “നശിച്ച രാഷ്ട്രം” എന്ന് വിശേഷിപ്പിച്ച ഈമെയിലില്‍ പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗിനെ കുറിച്ചും പരാമര്‍ശം ഉണ്ട്. എന്നാല്‍ രാഷ്ട്രപതിയ്ക്ക് മാത്രമാണ് വധ ഭീഷണി. രാഷ്ട്രപതിയുടെ ഘാതകന്‍ ഏത് പ്രച്ഛന്ന വേഷത്തിലും വരാവുന്നതാണ് എന്നും ഈമെയില്‍ സന്ദേശത്തില്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

നാലു ദിവസത്തെ സന്ദര്‍ശനത്തിനു പൂനയില്‍ എത്തിയ പ്രതിഭ ഇന്നലെ വൈകീട്ട് ഈ വര്‍ഷത്തെ കോമണ്‍ വെല്‍ത്ത് യൂത്ത് ഗെയിംസ് ഉല്‍ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബജ് രംഗ് ദള്‍ നിരോധിയ്ക്കണം : കോണ്‍ഗ്രസ്

October 13th, 2008

ബജ് രംഗ് ദള്‍ ചില സംസ്ഥാനങ്ങളില്‍ ഈയിടെ നടത്തിയ വര്‍ഗീയ തീവ്രവാദത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ എത്രയും വേഗം ഈ കാവി സംഘടനയെ നിരോധിയ്ക്കണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കൃസ്ത്യാനി കള്‍ക്കെതിരെ ഒറീസ്സയിലും, കര്‍ണ്ണാടകയിലും, മധ്യ പ്രദേശിലും മറ്റും നടന്ന ആക്രമണങ്ങള്‍ വര്‍ഗ്ഗീയ തീവ്രവാദം ആണ്. ഇത് വളരെ ആസൂത്രിതമായി നടന്ന ആക്രമണങ്ങളാണ് എന്നും പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കി കൊണ്ട് വീരപ്പ മൊയ്ലി ഡല്‍ഹിയില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.

വര്‍ഗ്ഗീയത തീവ്രവാദം തന്നെ ആണെന്ന് അഭിപ്രായപ്പെട്ട മൊയ്ലി ബജ് രംഗ് ദളിന്റെ നിരോധനം സര്‍ക്കാര്‍ ഏറ്റവും ഗൌരവമായി തന്നെ പരിഗണിയ്ക്കു ന്നുണ്ടെന്നും അറിയിച്ചു. ബജ് രംഗ് ദളിനെ നിരോധിയ്ക്കാന്‍ ആവശ്യത്തിലേറെ തെളിവുകള്‍ സര്‍ക്കാരിന്റെ പക്കല്‍ ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാധാരണ ഗതിയില്‍ ഒരു സംഘടനെ നിരോധിയ്ക്കാനുള്ള ഇത്തരമൊരു നിര്‍ദേശം വരേണ്ടത് സംസ്ഥാന സര്‍ക്കാരില്‍ നിന്നാണ്. എന്നാല്‍ ബി. ജെ. പി. ഭരിയ്ക്കുന്ന ഈ സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരം ഒരു നിര്‍ദേശവും വന്നിട്ടില്ല.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കാശ്മീര്‍ തീവണ്ടി യാഥാര്‍ത്ഥ്യമായി

October 11th, 2008

കാശ്മീര്‍ ജനതയുടെ ചിര കാല സ്വപ്നത്തിനു ചക്രങ്ങളേകി കൊണ്ട് പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ് ആദ്യത്തെ കാശ്മീര്‍ തീവണ്ടിയ്ക്ക് പച്ച കൊടി കാണിച്ചു. സ്കൂള്‍ വിദ്യാര്‍ഥികള്‍ ആയിരുന്നു കന്നി വണ്ടിയിലെ യാത്രക്കാര്‍. യു. പി. എ. അധ്യക്ഷ സോണിയ ഗാന്ധി, റെയില്‍ വേ മന്ത്രി ലാലു പ്രസാദ് യാദവ്, ജമ്മു – കശ്മീര്‍ ഗവര്‍ണ്ണര്‍ എന്‍. എന്‍. വോഹ്റ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതര്‍ ആയിരുന്നു. പൂക്കളാല്‍ അലങ്കരിയ്ക്കപ്പെട്ട വണ്ടി ശ്രീനഗറിലെ നവ്ഗാം സ്റ്റേഷനില്‍ നിന്ന് ആണ് കന്നി യാത്രയ്ക്ക് തിരിച്ചത്.

1998 ല്‍ പ്രധാന മന്ത്രി ആയിരുന്ന ഐ. കെ. ഗുജ്റാള്‍ തുടങ്ങി വെച്ച പദ്ധതി പത്തു വര്‍ഷത്തിന് ശേഷം ഇന്നാണ് യാഥാര്‍ത്ഥ്യമായത്.

തുടക്കത്തില്‍ വണ്ടി ബദ്ഗാം ജില്ലയിലെ രാജ് വന്‍ശറില്‍ നിന്നും അനന്ത് നാഗ് വരെ ആയിരിയ്ക്കും സര്‍വീസ് നടത്തുക 66 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ യാത്രയ്ക്ക് 15 രൂപയാവും വണ്ടി കൂലി. ഒന്നര മണിയ്ക്കൂര്‍ കൊണ്ട് ലക്ഷ്യ സ്ഥാനത്ത് എത്തുന്ന വണ്ടി ഇടയ്ക്കുള്ള ഏഴ് സ്റ്റേഷനുകളിലും നിര്‍ത്തും എന്നും റെയില്‍വേ അറിയിച്ചു. ദിവസേന രണ്ട് സര്‍വീസ് ഇരു വശത്തു നിന്നും ഉണ്ടാവും.

വണ്ടികളില്‍ താപ നിയന്ത്രണ സംവിധാനങ്ങളും ചാരി കിടക്കാവുന്ന സീറ്റുകളും ഉണ്ടാവും. ഇത്രയും സൌകര്യങ്ങള്‍ ഉള്ള ഒരു വണ്ടി ഇത്രയും ചെറിയ ഒരു പാതയില്‍ ഓടുന്നത് ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യമായിട്ടാവും.

കാശ്മീര്‍ താഴ്വരയെ പക്ഷെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി റെയില്‍ മാര്‍ഗം ബന്ധിപ്പിയ്ക്കാന്‍ ഇനിയും വൈകും. താഴ്വരയില്‍ നിന്നും റെയില്‍ പാത പുറത്തേയ്ക്ക് കൊണ്ടു വരാന്‍ ഒട്ടനവധി തുരങ്കങ്ങള്‍ നിര്‍മ്മിയ്ക്കേ ണ്ടതായിട്ടുണ്ട്. ഇതാണ് റെയില്‍ വേയുടെ മുന്നിലെ അടുത്ത കടമ്പ.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page — « Previous « പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ സി. ജേക്കബ്‌ അന്തരിച്ചു
Next » — Next Page » ഇത്തിരി എനര്‍ജി സെയ്‌വ് ചെയ്യുന്നത് വിനയാകാം »



  • ഇന്ദിരാ ഗാന്ധിയും പുറത്ത് : കേന്ദ്ര പദ്ധതികളുടെ പേരു മാറ്റി
  • മതം മാറിയാൽ സംവരണം ലഭിക്കില്ല: സുപ്രീം കോടതി
  • വീണ്ടും സമര ഭൂമികയായി ഡൽഹി
  • പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി
  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine