ബിന്ദു മഹേഷിന്റെ മുന്‍ കൂര്‍ ജാമ്യ അപേക്ഷ ശനിയാഴ്ച കോടതി പരിഗണിക്കാന്‍ ഇരിയ്ക്കേ തിരക്കിട്ട് വെള്ളിയാഴ്ച തന്നെ ബിന്ദുവിനെ അറസ്റ്റ് ചെയ്തത് ക്രൈം ബ്രാഞ്ചിന്റെ തന്ത്രം ആണെന്ന് കോടതി വിമര്‍ശിച്ചു. അവസാന നിമിഷം വരെ ഇങ്ങനെ അറസ്റ്റ് വൈകിക്കുന്നത് പോലീസിന്റെ സ്ഥിരം പതിവാണ് എന്നും കോടതി നിരീക്ഷിച്ചു.
നിക്ഷേപ തട്ടിപ്പ് നടത്തി എന്ന് ആരോപിക്കപ്പെട്ട ടോട്ടല്‍ ഫോര്‍ യു എന്ന സ്ഥാപനത്തിന്റെ ജനറല്‍ മാനേജരാണ് അറസ്റ്റില്‍ ആയ ബിന്ദു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
സഹോദരിയുടെ വീട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന ഇവരുടെ ഭര്‍ത്താവിനേയും സഹോദരനേയും പോലീസ് നേരത്തേ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഭര്‍ത്താവിനേ കൊണ്ട് മൊബൈല്‍ ഫോണില്‍ ഇവരെ വിളിച്ചാണ് പോലീസ് ഇവരുടെ ഒളിത്താവളം കണ്ടെത്തിയതും ഇവരെ അറസ്റ്റ് ചെയ്തതും.
ഈ കേസില്‍ ഒളിവില്‍ കഴിയുന്ന സിഡ്കോ ചന്ദ്രമതിയെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ബിന്ദുവിനെ ചോദ്യം ചെയ്ത പോലീസിന് ലഭിച്ചു എന്നാണ് സൂചന. നിക്ഷേപകരെ ആകര്‍ഷിയ്ക്കുവാനായി വിദേശത്തേയ്ക്ക് പെണ്‍കുട്ടികളെ കയറ്റി അയയ്ക്കുവാന്‍ ശബരിനാഥിനോട് ചന്ദ്രമതി അവശ്യപ്പെട്ടിരുന്നു എന്ന് ബിന്ദു പോലീസിനോട് വെളിപ്പെടുത്തി.
ഈ കേസുമായി ബന്ധപ്പെട്ട ഏഴോളം പേര്‍ ഇപ്പോഴും ഒളിവിലാണ്.