മഹാനദിയിലെ വെള്ളം താണുവെങ്കിലും മഴ തുടരുന്നതിനാല്‍ ഒറീസ്സയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിയ്ക്കുന്നില്ല. രക്ഷാ പ്രവര്‍ത്തകരുടെ അഭാവവും മതിയായ എണ്ണത്തില്‍ തോണികള്‍ ലഭ്യമല്ലാത്തതും വെള്ളപൊക്കം മൂലം ഒറ്റപ്പെട്ടു പോയ ആറ് ലക്ഷത്തോളം പേരുടെ സ്ഥിതി വഷളാക്കുന്നു.
മഹാനദി പ്രദേശത്ത് തുടരുന്ന ന്യൂനമര്‍ദ്ദം കാരണം മഴ നില്‍ക്കുന്നുമില്ല.
എന്നാല്‍ വെള്ളത്തിന്റെ നില താഴുന്നു എന്നുള്ളതാണ് ആകെയുള്ള പ്രത്യാശ എന്ന് പ്രദേശത്ത് തമ്പടിച്ചിട്ടുള്ള വെള്ളപൊക്ക നിയന്ത്രണ സംഘം അറിയിച്ചു.
കട്ടക്ക്, കേന്ദ്രപ്പാറ, പുരി, ജഗത്സിംഗ്പൂര്‍ എന്നീ ജില്ലകളെ യാണ് വെള്ള പൊക്കം ഏറ്റവും അധികം ദുരിതത്തില്‍ ആഴ്ത്തിയിരിയ്ക്കുന്നത്. ഇവിടെ വായു സേനയുടെ ഹെലികോപ്റ്ററുകള്‍ ഭക്ഷണ പൊതികളും മറ്റ് അവശ്യ സാധനങ്ങളും തുടര്‍ച്ചയായി എത്തിയ്ക്കുന്നുണ്ട്. എന്നാലും രക്ഷാ പ്രവര്‍ത്തകരുടേയും തോണികളുടേയും ദൌര്‍ലഭ്യം രക്ഷാ പ്രവര്‍ത്തനത്തെ കാര്യമായി ബാധിയ്ക്കുന്നുണ്ട് എന്നാണ് ഇവിടെ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.
ഒറീസ്സയിലെ മരണ സംഖ്യ 17 ആയതോടെ ഇന്ത്യ ഒട്ടാകെ വെള്ളപൊക്കം മൂലം മരണപ്പെട്ടവരുടെ സംഖ്യ 173 ആയി.
ഒറീസ്സയിലെ 1849 ഗ്രാമങ്ങള്‍ ഇപ്പോള്‍ വെള്ളത്തിനടിയിലാണ്.