സാമ്പത്തിക മാന്ദ്യത്തിനു കാരണം സമ്പന്ന രാഷ്ട്രങ്ങള്‍ – മന്‍ മോഹന്‍ സിംഗ്

October 26th, 2008

ഇപ്പോള്‍ ലോകം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിനു മൂല കാരണം സമ്പന്ന രാഷ്ട്രങ്ങളുടെ അശ്രദ്ധയാണെന്ന് പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ് അഭിപ്രായപ്പെട്ടു. ബെയ്ജിങില്‍ നടക്കുന്ന ഏഷ്യ – യൂറോപ്പ് ഉച്ചകോടിയെ അഭിസംബോധന ചെയ്തു സംസാരിയ്ക്കു കയായിരുന്നു അദ്ദേഹം. വിപണി തകരുമ്പോള്‍ സര്‍ക്കാരുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുക തന്നെ വേണം. വികസിത രാജ്യങ്ങള്‍ ഇത്തരത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങളുടെ ഇടപാടുകള്‍ ശരിയായി മേല്‍നോട്ടം വഹിയ്ക്കുകയും നിയന്ത്രിയ്ക്കുകയും ചെയ്തിരുന്നു എങ്കില്‍ ഇത്തരം ഒരു അവസ്ഥ സംജാതം ആവുകയില്ലായിരുന്നു. വിപണിയില്‍ അച്ചടക്കം നിലനിര്‍ത്തുക വഴി തകര്‍ച്ചയുടെ സാധ്യത കുറയ്ക്കാമായിരുന്നു.

ഇന്ത്യയടക്കം ഉള്ള വികസ്വര രാജ്യങ്ങള്‍ക്കും ഈ ആഗോള സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയാണ്. വിദേശ നിക്ഷേപക സ്ഥാ‍പനങ്ങള്‍ വന്‍ തോതില്‍ മൂലധനം പിന്‍ വലിയ്ക്കുന്നത് നമ്മുടെ വിപണിയേയും രൂപയുടെ വിനിമയ നിരക്കിനേയും പ്രതികൂലമായി ബാധിച്ചു. ഈ പ്രതിസന്ധിയില്‍ നിന്നും വികസ്വര രാഷ്ട്രങ്ങള്‍ക്ക് കര കയറാന്‍ ഇനി അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിയ്ക്കുക മാത്രം ആണ് ഒരു പോംവഴി. അതിനായി ഐ. എം. എഫ്. പോലുള്ള അന്താരാഷ്ട്ര സംഘടനകള്‍ വികസ്വര രാഷ്ട്രങ്ങളെ ഉദാരമായി സഹായിയ്ക്കണം എന്നും മന്‍ മോഹന്‍ സിംഗ് പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്തോ അമേരിക്കന്‍ ആണവ കരാര്‍ തട‍യും : അമേരിക്കന്‍ സംഘടന

October 23rd, 2008

ഇന്ത്യയുമായുള്ള ആണവ സഹകരണം നടപ്പിലാക്കുന്നത് തടയാന്‍ അമേരിക്കയിലെ ഒരു പ്രമുഖ കൃസ്തീയ സംഘടന രംഗത്ത് വന്നു. ഒറീസയില്‍ കൃസ്ത്യാനികള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ആണവ കരാറുമായി മുന്നോട്ട് പോകരുത് എന്ന് ആവശ്യവുമായി സംഘടന അമേരിയ്ക്കന്‍ പ്രതിനിധി സഭയെ സമീപിച്ചു. സഭയ്ക്കു മുന്നില്‍ സമര്‍പ്പിച്ച “HR-434″ എന്ന പ്രമേയം ഉടന്‍ പാസ്സാക്കി ഇന്ത്യയിലെ കൃസ്ത്യാനികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണം. ഇന്ത്യയില്‍ നടക്കുന്ന വര്‍ഗ്ഗീയ സംഘര്‍ഷത്തെ അപലപിയ്ക്കുകയും ഇന്ത്യന്‍ സര്‍ക്കാരിനോട് പ്രശ്നത്തിന്റെ മൂല കാരണം കണ്ടുപിടിച്ച് അക്രമം അവസാനിപ്പിയ്ക്കുവാനും ആവശ്യപ്പെടുന്നതാണ് പ്രസ്തുത പ്രമേയം. ഇത് ഉടന്‍ പാസ്സാക്കണം എന്നാണ് സംഘടന ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

“അന്താരാഷ്ട്ര കൃസ്തീയ സ്വാതന്ത്ര്യം” എന്ന് സംഘടനയാണ് ഈ ആവശ്യവുമായി അമേരിയ്ക്കന്‍ പ്രതിനിധി സഭയെ സമീപിച്ചിരിയ്ക്കുന്നത്.

ഒറീസ്സയിലെ വര്‍ഗ്ഗീയ ഭ്രാന്തന്മാര്‍ കൃസ്ത്യാനികളേയും പള്ളികളേയും ആക്രമിയ്ക്കുന്നത് ഭരണകൂടം കൈയും കെട്ടി നോക്കി നില്‍ക്കുകയാണ് എന്ന് സംഘടനയുടെ പ്രസിഡന്റായ ജിം ജേക്കബ്സണ്‍ ആരോപിച്ചു. കൃസ്ത്യാനികളുടെ സര്‍വ്വവും ഇവര്‍ അഗ്നിയ്ക്കിരയാക്കി നശിപ്പിയ്ക്കുന്നു. ഗത്യന്തരമില്ലാതെ ഇവര്‍ കാട്ടിലും മറ്റും അഭയം പ്രാപിച്ചിരിയ്ക്കുകയാണ്. കണ്ണില്‍ കണ്ടതെല്ലാം നശിപ്പിയ്ക്കുകയും കന്നില്‍ പെടുന്നവരെയെല്ലാം തല്ലുകയും പുരോഹിതന്മാരെ കൊല്ലുകയും ചെയ്യുന്നു.

ആണവ കരാര്‍ നടപ്പിലാക്കുന്നതിന് മുന്‍പ് ഒറീസ്സയില്‍ കൃസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന അക്രമം അവസാനിച്ചു എന്ന് കോണ്ടലീസ റൈസ് ഉറപ്പു വരുത്തണം എന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇവരുടെ ആവശ്യത്തിനു അമേരിക്കയില്‍ പിന്തുണ വര്‍ധിച്ചു വരികയാണെന്നും സൂചനയുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യാ ജപ്പാന്‍ സുരക്ഷാ കരാര്‍ ഒപ്പു വെച്ചു

October 23rd, 2008

ഇന്ത്യയും ജപ്പാനും ഇന്നലെ ഒരു സുപ്രധാന സുരക്ഷാ കരാര്‍ ഒപ്പു വെച്ചു. ഈ കരാര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളും ശക്തിപ്പെടാന്‍ സഹായിയ്ക്കും. ഡെല്‍ഹിയും മുംബൈയും ബന്ധിപ്പിയ്ക്കുന്ന പുതിയ വ്യാപാര പാതയ്ക്ക് നാലര ബില്ല്യണ്‍ ഡോളറിന്റെ സഹായം ജപ്പാന്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ ഇന്ത്യയുമായി ആണവ സഹകരണം സംബന്ധിച്ച കാര്യങ്ങളില്‍ ചര്‍ച്ച കാര്യമായി പുരോഗമിച്ചില്ല.

ജപ്പാനും ആയുള്ള സാമ്പത്തിക സഹകരണം ചൈനയ്യുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ഒരു തരത്തിലും ബാധിയ്ക്കുന്നില്ലെന്ന് പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ് വ്യക്തമാക്കി. ഇന്ത്യയും ചൈനയും തമ്മില്‍ മത്സരം ഇല്ല. ഇരു രാജ്യങ്ങള്‍ക്കും വളര്‍ച്ച നേടാനുള്ള അവസരം ഉണ്ട് എന്നും മന്‍ മോഹന്‍ സിംഗ് അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ചന്ദ്രയാന്‍ ഭ്രമണ പഥത്തില്‍

October 22nd, 2008

ഇന്ത്യയുടെ ചന്ദ്ര ദൌത്യവുമായി കുതിച്ച് ഉയര്‍ന്ന ചന്ദ്രയാന്‍-1 ഭൂമിയുടെ ഭ്രമണ പഥത്തില്‍ വിജകരമായി എത്തി ചേര്‍ന്നു. ശ്രീഹരി ക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും ഇന്ന് രാവിലെ PSLV-C11 എന്ന റോക്കറ്റ് 18.2 മിനിറ്റ് കൊണ്ടാണ് ഇന്ത്യയുടെ പ്രഥമ ചന്ദ്ര വാഹനത്തെ ഭ്രമണ പഥത്തില്‍ എത്തിച്ചത്. രണ്ടാഴ്ച കൊണ്ട് വാഹനം ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും നൂറ് കിലോ മീറ്റര്‍ അകലയുള്ള ചന്ദ്രന്റെ ഭ്രമണ പഥത്തിലെ എത്തുന്നതോടെ ഇന്ത്യ ബഹിരാകാശ രംഗത്ത് ഒരു സുപ്രധാന നേട്ടമാവും കൈ വരിയ്ക്കുക.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാജ് താക്കറെ പോലീസ് പിടിയില്‍

October 21st, 2008

രാജ് താക്കറെയെ പോലീസ് അറസ്റ്റ് ചെയ്തു. തന്നെ അറസ്റ്റ് ചെയ്താല്‍ മഹാരാഷ്ട്ര കത്തി അമരും എന്ന് ഇന്നലെയാണ് താക്കറെ വെല്ലു വിളിച്ചിരുന്നത്. ഇത് സര്‍ക്കാരിന് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. താക്കറെയെ അറസ്റ്റ് ചെയ്യാനുള്ള സമ്മര്‍ദ്ദം മുറുകി അത് അവസാനം അദ്ദേഹത്തിന്റെ അറസ്റ്റില്‍ തന്നെ കലാശിച്ചു.

ഉത്തരേന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളെ റെയില്‍ വേ ബോര്‍ഡ് പരീക്ഷ എഴുതാന്‍ സമ്മതിക്കാതെ താക്കറെയുടെ മഹാരാഷ്ട്രാ നവ നിര്‍മ്മാണ്‍ സേന വിരട്ടിയോടിച്ചത് രാജ്യം ഒട്ടാകെ ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.

തന്നെ അറസ്റ്റ് ചെയ്താല്‍ നിങ്ങള്‍ ദുഖിയ്ക്കേണ്ടി വരും. അറസ്റ്റ് ചെയ്ത് നോക്കൂ. അപ്പോള്‍ കാണാം. മഹാരാഷ്ട്ര ഒന്നാകെ അഗ്നിയ്ക്കിരയാകും എന്നൊക്കെ ഇന്നലെ ഒരു പൊതു സമ്മേളനത്തില്‍ താക്കറെ പ്രഖ്യാപിച്ചിരുന്നു.

അറസ്റ്റിനെ തുടര്‍ന്ന് ഒറ്റപ്പെട്ട അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

മുംബായില്‍ പോലീസ് കനത്ത ജാഗ്രത പാലിയ്ക്കുന്നുണ്ട്. വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.



- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ത്രിവര്‍ണ്ണ പതാക ചന്ദ്രനില്‍ സ്ഥാപിയ്ക്കും
Next »Next Page » ചന്ദ്രയാന്‍ ഭ്രമണ പഥത്തില്‍ »



  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine