എസ്. ബി. ഐ. 1300 ശാഖ കളുടെ പേരും കോഡും മാറ്റി

August 28th, 2018

logo-state-bank-of-india-sbi-ePathram
ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ യുടെ 1300 ശാഖ കളുടെ പേരും ഐ. എഫ്. എസ്. സി. കോഡും മാറ്റി. വിവിധ ബാങ്കു കൾ എസ്. ബി. ഐ. യില്‍ ലയി പ്പിച്ച തിനു ശേഷ മുള്ള ഏകീകരണം നടപ്പി ലാക്കു ന്നതിന്റെ നടപടി ക്രമ ങ്ങളുടെ ഭാഗ മായി ട്ടാണ് ഇത്.

പുതിയ കണക്കു കള്‍ പ്രകാരം എസ്. ബി. ഐ. ക്ക് രാജ്യത്ത് 22, 428 ശാഖ കള്‍ ആണുള്ളത്. സ്റ്റേറ്റ് ബാങ്ക് ഒാഫ് ട്രാവൻ കൂർ (എസ്. ബി. ടി.) അടക്കം ആറ് അസ്സോസ്സി യേറ്റ് ബാങ്കു കളെയും ഭാരതീയ മഹിളാ ബാങ്കിനെ യും 2017 ഏപ്രിൽ മുതലാണ് സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ യില്‍ ലയി പ്പിച്ചത്.

പുതിയ ബ്രാഞ്ചു കളുടെ പേരും ഐ. എഫ്. എസ്. സി. കോഡും അടങ്ങിയ ലിസ്റ്റ്

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

രാജ്യത്ത് ഏറ്റവും മികച്ച ഭരണം കേരള ത്തിൽ

July 23rd, 2018

kerala-number-one-state-in-india-public-affairs-centre-ePathram

ബെംഗളൂരു : രാജ്യത്തെ ഏറ്റവും മികച്ച ഭരണം കാഴ്ച വെക്കുന്ന സംസ്ഥാന മായി കേരള ത്തെ വീണ്ടും തെര ഞ്ഞെടുത്തു. 2016 മുതൽ തുടർച്ച യായ മൂന്നാം വർഷ മാണ് കേരളം ഈ സ്ഥാനം നേടുന്നത്.

ബെംഗളൂരു ആസ്ഥാനമായ പബ്ലിക് അഫ യേഴ്‌സ് സെന്റര്‍ (പി. എ. സി.) തയ്യാറാക്കിയ പബ്ലിക് അഫ യേഴ്‌സ് ഇന്‍ഡെക്‌സ് 2018 ല്‍ ആണ് ഇക്കാര്യം വ്യക്ത മാക്കി യിട്ടുള്ളത്.

സാമൂഹികവും സാമ്പത്തിക വുമായ ഘടക ങ്ങള്‍ പരി ഗണി ച്ചാണ് മികച്ച ഭരണ മുള്ള സംസ്ഥാന ങ്ങളുടെ പട്ടിക പി. എ. സി. തയ്യാറാ ക്കിയത്.

തമിഴ്നാട്, തെലങ്കാന, കർണ്ണാടക, ഗുജറാത്ത് എന്നീ സംസ്ഥാന ങ്ങളാണു രണ്ടു മുതൽ അഞ്ചു വരെ യുള്ള സ്ഥാന ങ്ങളിൽ. മധ്യപ്രദേശ്, ജാർഖണ്ഡ്, ബിഹാർ എന്നിവ യാണു പട്ടിക യിൽ ഏറ്റവും പിന്നിൽ.

മികച്ച ഭരണം കാഴ്ച വെക്കുന്ന സംസ്ഥാനമായി കേരള ത്തെ തെരഞ്ഞെടുത്തു എന്നുള്ള വാർത്ത മുഖ്യ മന്ത്രി പിണറായി വിജയൻ തന്റെ ഫേയ്സ് ബുക്ക് പേജിലും ഔദ്യോഗിക ട്വിറ്ററിലും പങ്കു വെക്കുകയും ചെയ്തു.

ജന സംഖ്യ യുടെ അടിസ്ഥാന ത്തില്‍ രണ്ട് വിഭാഗങ്ങ ളായി തരം തിരിച്ചു കൊണ്ടാണ് പട്ടിക തയ്യാ റാക്കി യത്. രണ്ട് കോടി യില്‍ ഏറെ ജന സംഖ്യ യുള്ള വയെ ‘വലിയ സംസ്ഥാന ങ്ങള്‍’ എന്നും മറ്റുള്ള വയെ ‘ചെറിയ സംസ്ഥാന ങ്ങള്‍’ എന്നും തരം തിരി ച്ചിരുന്നു. ചെറിയ സംസ്ഥാ നങ്ങ ളുടെ പട്ടിക യില്‍ ഹിമാചല്‍ പ്രദേശ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

ഗോവ, മിസോറം, സിക്കിം, ത്രിപുര എന്നീ സംസ്ഥാന ങ്ങള്‍ യഥാക്രമം ആദ്യ അഞ്ച് സ്ഥാന ങ്ങളില്‍ എത്തി. നാഗാലാന്‍ഡ്, മണി പ്പുര്‍, മേഘാ ലയ എന്നീ സംസ്ഥാന ങ്ങളാണ് ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചത്.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ജി. എസ്. ടി. യിൽ ഇളവ് വരുത്തി – ഗൃഹോപകരണ ങ്ങള്‍ക്ക്‌ വില കുറയും

July 22nd, 2018

logo-gst-india-one-nation-one-tax-one-market-ePathram
ന്യൂഡൽഹി : ചരക്കു – സേവന നികുതി (ജി. എസ്. ടി.) യിൽ ഇളവ് വരുത്തി ക്കൊണ്ട് കേന്ദ്ര സര്‍ ക്കാര്‍ ഉത്ത രവ് ഇറക്കി. പുതിയ ജി. എസ്. ടി. നിരക്കു കള്‍ ജൂലായ് 27 മുതല്‍ പ്രാബല്യ ത്തിൽ വരും എന്ന് കേന്ദ്ര ധന മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.

വാഷിംഗ് മെഷീന്‍, റഫ്രിജ റേറ്റര്‍, 27 ഇഞ്ച് വരെ യുള്ള ടി.വി, ഇസ്തിരി പ്പെട്ടി, വാക്വം ക്ലീനര്‍, ഗ്രൈന്‍ഡര്‍, മിക്സി, വാട്ടര്‍ ഹീറ്റര്‍, മണ്ണെണ്ണ സ്റ്റൗ, വാട്ടര്‍ കൂളര്‍ തുട ങ്ങിയ ഗൃഹോ പകരണ ങ്ങള്‍ക്ക് വില കുറയും.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഇരുപത്തി എട്ടാമത് ജി. എസ്. ടി. കൗണ്‍സില്‍ യോഗ ത്തില്‍ നിരക്കു കള്‍ പരിഷ്‌ക രിച്ച തോടെ യാണ് ഗൃഹോ പകരണ ങ്ങള്‍ക്ക്‌ വില യില്‍ മാറ്റം വരുന്നത്.

കൂടാതെ ലിഥിയം ബാറ്ററി, വീഡിയോ ഗെയിം, ഹെയര്‍ ഡ്രൈയര്‍, പെയിന്റ്, വാര്‍ണിഷ്, സുഗന്ധ ദ്രവ്യ ങ്ങള്‍, ടോയ്‌ലറ്റ് സ്‌പ്രേ, കോസ്‌ മെറ്റിക്‌സ്, മുള കൊണ്ടുള്ള തറവിരി, തുകല്‍ ഉത്പന്ന ങ്ങള്‍, ഗ്ളാസ്സില്‍ തീര്‍ത്ത പ്രതിമകൾ തുടങ്ങിയ 88 ഉൽപ്പ ന്ന ങ്ങ ളുടെ ചരക്കു – സേവന നികുതി യാണ് കുറ ച്ചിരി ക്കു ന്നത്.

മുൻപ് 28% നികുതി ഈടാക്കി യിരുന്ന ഈ ഉത്പന്ന ങ്ങളെ 18% നികുതി സ്ലാബിലേക്ക് മാറ്റി. അഞ്ചു കോടി രൂപ വരെ വാർഷിക വിറ്റു വരവു ള്ളവർ എല്ലാ മാസ വും നികുതി അട ക്കണം എങ്കിലും മൂന്നു മാസ ത്തില്‍ ഒരിക്കൽ റിട്ടേൺ ഫയൽ ചെയ്താൽ മതി. നികുതി നിയമ ങ്ങൾ ക്കുള്ള ഭേദ ഗതി കളും കൗൺസിൽ അംഗീ കരിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചെറിയ നൂറു രൂപ നോട്ട് വയലറ്റ് നിറ ത്തില്‍ പുറത്തിറക്കുന്നു

July 21st, 2018

rbi-logo-reserve-bank-of-india-ePathram.jpg
ന്യൂഡൽഹി : മഹാത്മാ ഗാന്ധി സീരീസിൽ ഉൾപ്പെട്ട പുതിയ നൂറു രൂപ നോട്ടു കള്‍ വയലറ്റ് നിറ ത്തില്‍ ഉള്ള തായിരിക്കും എന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ.

നില വിലുള്ള നൂറു രൂപ നോട്ടി നേക്കാള്‍ ചെറുത് ആയി രിക്കും പുതിയ നൂറു രൂപ നോട്ടുകള്‍.


എന്നാല്‍ നിലവിലെ പത്തു രൂപ നോട്ടി നെക്കാള്‍ വലിപ്പം വയലറ്റ് നോട്ടു കള്‍ക്ക് ഉണ്ടാവും. നിലവിലെ നൂറു രൂപ നോട്ടു കള്‍ പിന്‍ വലി ക്കാതെ തന്നെ യാണ് പുതിയ നോട്ടു കള്‍ ഇറക്കുക.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജൂലായ് 1 ജി. എസ്. ടി. ദിനം

July 1st, 2018

logo-gst-india-one-nation-one-tax-one-market-ePathram
ന്യൂഡൽഹി : കേന്ദ്ര സര്‍ക്കാര്‍ നടപ്പി ലാക്കിയ ചരക്കു – സേവന നികുതി (ജി. എസ്. ടി.) നില വിൽ വന്ന തി ന്റെ ഒന്നാം വാർഷികം ജി. എസ്. ടി. ദിനം ആയി ആചരി ക്കുന്നു. ഡോ. അംബേദ്കർ ഇന്റർ നാഷണൽ സെന്റ റിൽ ജൂലായ് 1 ഞായറാഴ്ച രാവിലെ 11 മണി ക്കു സംഘടി പ്പിക്കുന്ന ജി. എസ്. ടി. ദിനാചരണ ചട ങ്ങിൽ ധന മന്ത്രി പീയൂഷ് ഗോയൽ മുഖ്യാ തിഥി ആയിരിക്കും.

2017 ജൂൺ 30 അർദ്ധ രാത്രി യാണ് പാർല മെ ന്റി ന്റെ പ്രത്യേക സമ്മേളനം വിളിച്ച് ജി. എസ്. ടി. പ്രഖ്യാ പനം നടത്തി യത്. ഒരു രാജ്യം, ഒരു നികുതി’ എന്ന ആശയം പ്രാവര്‍ ത്തിക മാ ക്കു വാന്‍ നിലവില്‍ ഉണ്ടാ യി രുന്ന 17 ഇനം പരോക്ഷ നികുതി കൾ ഒഴി വാക്കി ജി. എസ്. ടി. അഥവാ ഗുഡ്സ് സര്‍വ്വീസ് ടാക്സ് എന്ന ഒറ്റ നികുതി സമ്പ്രദായം കൊണ്ടു വന്നത് ഏറെ വിമര്‍ശന ങ്ങള്‍ ഏറ്റു വാങ്ങി യിരുന്നു.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആധാര്‍ – പാൻ കാർഡ് ലിങ്കിംഗ് തിയ്യതി വീണ്ടും നീട്ടി
Next »Next Page » ബി. ജെ. പി. യുമായുള്ള സഖ്യം തുടരും : നിതീഷ്​ കുമാർ »



  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine