ബെംഗളൂരു : രാജ്യത്തെ ഏറ്റവും മികച്ച ഭരണം കാഴ്ച വെക്കുന്ന സംസ്ഥാന മായി കേരള ത്തെ വീണ്ടും തെര ഞ്ഞെടുത്തു. 2016 മുതൽ തുടർച്ച യായ മൂന്നാം വർഷ മാണ് കേരളം ഈ സ്ഥാനം നേടുന്നത്.
ബെംഗളൂരു ആസ്ഥാനമായ പബ്ലിക് അഫ യേഴ്‌സ് സെന്റര്‍ (പി. എ. സി.) തയ്യാറാക്കിയ പബ്ലിക് അഫ യേഴ്‌സ് ഇന്‍ഡെക്‌സ് 2018 ല്‍ ആണ് ഇക്കാര്യം വ്യക്ത മാക്കി യിട്ടുള്ളത്.
സാമൂഹികവും സാമ്പത്തിക വുമായ ഘടക ങ്ങള്‍ പരി ഗണി ച്ചാണ് മികച്ച ഭരണ മുള്ള സംസ്ഥാന ങ്ങളുടെ പട്ടിക പി. എ. സി. തയ്യാറാ ക്കിയത്.
തമിഴ്നാട്, തെലങ്കാന, കർണ്ണാടക, ഗുജറാത്ത് എന്നീ സംസ്ഥാന ങ്ങളാണു രണ്ടു മുതൽ അഞ്ചു വരെ യുള്ള സ്ഥാന ങ്ങളിൽ. മധ്യപ്രദേശ്, ജാർഖണ്ഡ്, ബിഹാർ എന്നിവ യാണു പട്ടിക യിൽ ഏറ്റവും പിന്നിൽ.
മികച്ച ഭരണം കാഴ്ച വെക്കുന്ന സംസ്ഥാനമായി കേരള ത്തെ തെരഞ്ഞെടുത്തു എന്നുള്ള വാർത്ത മുഖ്യ മന്ത്രി പിണറായി വിജയൻ തന്റെ ഫേയ്സ് ബുക്ക് പേജിലും ഔദ്യോഗിക ട്വിറ്ററിലും പങ്കു വെക്കുകയും ചെയ്തു.
ജന സംഖ്യ യുടെ അടിസ്ഥാന ത്തില്‍ രണ്ട് വിഭാഗങ്ങ ളായി തരം തിരിച്ചു കൊണ്ടാണ് പട്ടിക തയ്യാ റാക്കി യത്. രണ്ട് കോടി യില്‍ ഏറെ ജന സംഖ്യ യുള്ള വയെ ‘വലിയ സംസ്ഥാന ങ്ങള്‍’ എന്നും മറ്റുള്ള വയെ ‘ചെറിയ സംസ്ഥാന ങ്ങള്‍’ എന്നും തരം തിരി ച്ചിരുന്നു. ചെറിയ സംസ്ഥാ നങ്ങ ളുടെ പട്ടിക യില്‍ ഹിമാചല്‍ പ്രദേശ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.
ഗോവ, മിസോറം, സിക്കിം, ത്രിപുര എന്നീ സംസ്ഥാന ങ്ങള്‍ യഥാക്രമം ആദ്യ അഞ്ച് സ്ഥാന ങ്ങളില്‍ എത്തി. നാഗാലാന്‍ഡ്, മണി പ്പുര്‍, മേഘാ ലയ എന്നീ സംസ്ഥാന ങ്ങളാണ് ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചത്.