വാഹനങ്ങളെയും ആധാറുമായി ബന്ധിപ്പിക്കും

March 26th, 2018

vehicle-in-indian-road-by-m-vedhan-ePathram
ചെന്നൈ : രാജ്യത്തെ എല്ലാ വാഹന ങ്ങളെയും ഉടമ കളുടെ ആധാറു മായി ബന്ധിപ്പി ക്കുവാനുള്ള ശ്രമ വു മായി കേന്ദ്ര ആഭ്യ ന്തര മന്ത്രാലയം രംഗത്ത്.

രാജ്യത്തെ മുഴുവന്‍ വാഹന ങ്ങളു ടെയും വിവര ങ്ങള്‍ ശേഖരി ക്കുവാനായി എകീകൃത സംവിധാനം വേണം. ഇതിനു സാധ്യ മാവണം എങ്കില്‍ ഉടമകളുടെ ആധാര്‍ ലിങ്ക് ചെയ്യുന്ന തിലൂടെ മാത്രമേ സാധിക്കൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമിച്ച സമിതി സമർപ്പിച്ച ശുപാര്‍ശ പ്രകാരമാണ് ഈ തീരുമാനം.

വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിലവില്‍ ആധാര്‍ നമ്പര്‍ നിര്‍ബ്ബന്ധം ഇല്ല. ഡ്രൈവിംഗ് ലൈസന്‍ സു കള്‍ ആധാറു മായി ബന്ധിപ്പിക്കണം എന്ന് കേന്ദ്രം ഉത്തരവ് ഇറക്കിയിരുന്നു. ഇക്കാര്യം ഇപ്പോഴും കോടതിയുടെ പരിഗണന യിലാണ്.

നിലവില്‍ വാഹനങ്ങളുടെ വിവരങ്ങള്‍ സംസ്ഥാന ങ്ങളില്‍ ആണുള്ളത്. മോട്ടോര്‍ വാഹന നിയമം രാജ്യത്ത് ഏകീ കൃത മാക്കു കയും വാഹന ങ്ങള്‍ ആധാറു മായി ബന്ധിപ്പി ക്കുകയും ചെയ്താല്‍ വാഹനങ്ങള്‍ കണ്ടെ ത്തല്‍ വളരെ എളുപ്പം ആയിരിക്കും എന്നും സമിതി യുടെ ശുപാര്‍ശ യില്‍ പറയുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അമേരിക്കക്കെതിരെ ഇന്ത്യ ലോകവ്യാപാര സംഘടനയിലേക്ക്

March 24th, 2018

WTO_epathram

ന്യൂഡൽഹി : അമേരിക്കയുടെ വ്യവസായ നയങ്ങൾക്കെതിരെ ഇന്ത്യ ലോകവ്യാപാര സംഘടനയെ സമീപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സ്റ്റീലിന്റെയും അലൂമിനിയത്തിന്റെയും ഇറക്കുമതി ചുങ്കം വർധിപ്പിച്ച യു.എസ് ഭരണകൂടത്തിന്റെ നടപടിക്കെതിരെയാണ് ഇന്ത്യ ലോകവ്യാപാര സംഘടനയെ സമീപിക്കുന്നത്.

ചില രാജ്യങ്ങൾക്ക് മാത്രം ഇറക്കുമതി ചുങ്കത്തിൽ അനുവദിച്ച ഇളവിനെതിരെയാണ് ഇന്ത്യയുടെ പ്രതിഷേധം. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം നികുതിയും അലൂമിനിയത്തിന് 15 ശതമാനം നികുതിയും ചുമത്താനാണ് ട്രംപ് ഭരണകൂടം തീരുമാനം എടുത്തത്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നീരവ് മോദിയുടെ 44 കോടിയുടെ വസ്തുക്കൾ കണ്ടുകെട്ടി

February 24th, 2018

neerav_epathram

മുംബൈ : ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രത്നവ്യാപാരി നീരവ് മോദിയുടെയും അമ്മാവൻ മെഹുൽ ചോക്സിയുടെയും സ്ഥാപനങ്ങളും വീടുകളും റെയ്ഡ് ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ 44 കോടിയുടെ വസ്തുക്കൾ കൂടി പിടിച്ചെടുത്തു. ഇരുവരുടെയും ബാങ്ക് അക്കൗണ്ടിൽ നിന്നു 30 കോടി രൂപയാണ് കണ്ടെത്തിയത്.

വിദേശവാച്ചുകളുടെ വലിയ ശേഖരമാണ് നീരവ് മോദിക്കുള്ളത്. രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് ഇവ പിടികൂടാൻ പോലീസിന് കഴിഞ്ഞു. നീരവ് മോദി ഗ്രൂപ്പിന്റെ 100 കറന്റ് അക്കൗണ്ടുകൾ മരവിപ്പിച്ചു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗോമൂത്രത്തിൽ നിന്നും മരുന്നുമായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍

February 5th, 2018

cow-urine-ePathram
ലക്‌നൗ : ഗോ മൂത്രത്തില്‍ നിന്നും മരുന്നുണ്ടാക്കാം എന്ന അവകാശ വാദവുമായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. രോഗ പ്രതി രോധ ശേഷി വര്‍ദ്ധി പ്പിക്കുവാനും കരള്‍ രോഗ ങ്ങള്‍ക്കും സന്ധി വേദനക്കും ഉള്ള എട്ടോളം മരുന്നു കളാണ് ഗോ മൂത്ര ത്തില്‍ നിന്നും കണ്ടെത്തി യിരിക്കു ന്നത് എന്ന് യു. പി. ആയുര്‍വ്വേദ വകുപ്പ് ഡയറക്ടര്‍ ആര്‍. ആര്‍.ചൗധരി അറിയിച്ചത്.

ആയുര്‍വ്വേദ ത്തില്‍ ഗോ മൂത്രം അവിഭാജ്യ ഘടകമാണ് എന്നും ആയുര്‍വ്വേദ വകുപ്പിന്റെ കീഴിലുള്ള ഫാര്‍മസി കളിലും മറ്റു സ്വാകര്യ യൂണി റ്റു കളിലും ഗോമൂത്രം, പാല്‍, നെയ്യ് തുടങ്ങിയ ഉപയോഗിച്ച് മരുന്നുകള്‍ നിര്‍മ്മിച്ചു വരിക യാണ് എന്നും ആര്‍. ആര്‍. ചൗധരി പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇസ്ലാമിക് ബാങ്കിംഗ് ഇന്ത്യ യില്‍ നടപ്പി ലാക്കു വാന്‍ കഴിയില്ല : ആര്‍. ബി. ഐ.

November 12th, 2017

rbi-logo-reserve-bank-of-india-ePathram.jpg
ന്യൂഡൽഹി : പലിശ രഹിത ഇസ്ലാമിക് ബാങ്കിംഗ് സമ്പ്ര ദായം രാജ്യത്ത് നടപ്പി ലാക്കു വാന്‍ കഴിയില്ല എന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. വിവരാ വകാശ നിയമ പ്രകാരം വാര്‍ത്താ ഏജന്‍ സി യായ പി. ടി. ഐ. പ്രതി നിധി സമര്‍ പ്പിച്ച അപേക്ഷ ക്ക് മറുപടി ആയിട്ടാണ് ആര്‍. ബി. ഐ. ഇക്കാര്യം അറി യിച്ചത്.

പലിശ ഈടാക്കാതെയുള്ള സാമ്പത്തിക കൈ മാറ്റ സമ്പ്ര ദായ മാണ് ശരീഅത്ത് നിയമം അനു സരി ച്ചുള്ള ഇസ്ലാ മിക് ബാങ്കിംഗ്. ഇസ്ലാം മത വിശ്വാസ പ്രകാരം പലിശ ഈടാ ക്കുന്നത് അനുവദിക്കില്ല.

എന്നാല്‍ വിവിധ സാമ്പ ത്തിക സേവന ങ്ങള്‍ ക്കുള്ള പൗരന്മാരുടെ തുല്യതയും വിശാല വും ആയ അവസരം പരി ഗണി ച്ചു കൊണ്ടാ ണ് ഈ തീരുമാനം എന്ന് ആര്‍. ബി. ഐ. വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നോട്ടു നിരോധനം : സഹകരിച്ച ജന ങ്ങൾക്ക് പ്രണാമ വുമായി പ്രധാന മന്ത്രി
Next »Next Page » ഹാദിയയ്ക് വിദ്യാഭ്യാസം തുടരാൻ സുപ്രീം കോടതി അനുമതി »



  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു
  • പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം
  • സോഷ്യൽ മീഡിയ ആസക്തി : മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തും
  • ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം
  • ലൈംഗിക ബന്ധത്തിനുള്ള സമ്മതം സ്വകാര്യ നിമിഷം പകർത്താനുള്ള അനുമതിയല്ല
  • മമതയുടെ ഹർജി : എസ്. ഐ. ആറില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌
  • ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം
  • അജിത് പവാർ വിമാന അപകടത്തിൽ മരിച്ചു
  • ഗോവയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും
  • രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ
  • ലിവിംഗ്-ഇൻ റിലേഷൻ സാംസ്കാരിക ആഘാതം
  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine