എൽ. ഐ. സി. യുടെ ഓഹരി വിൽപ്പന ഈ സാമ്പത്തിക വർഷം

February 4th, 2020

logo-life-insurance-lic-india-ePathram
ന്യൂഡൽഹി : പൊതുമേഖലാ സ്ഥാപന മായ എൽ. ഐ. സി. യുടെ (ലൈഫ് ഇന്‍ഷ്വറന്‍സ് കോർപ്പറേഷന്‍) ഓഹരി വിൽപ്പന ഈ വര്‍ഷം തന്നെ ഉണ്ടാവും എന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാർ അറിയിച്ചു.

ഓഹരി വിപണിയിൽ എൽ. ഐ. സി.യെ ലിസ്റ്റു ചെയ്യാൻ ചില നിയമ ഭേദഗതികൾ വരുത്തുവാന്‍ ഉണ്ട്. ഇക്കാര്യം നിയമ മന്ത്രാലയവു മായി ചർച്ച ചെയ്യുക യാണ്എന്നും അദ്ദേഹം അറിയിച്ചു. പുതിയ സാമ്പത്തിക വര്‍ഷ ത്തിന്റെ രണ്ടാം പാദ ത്തില്‍ ആയി രിക്കും ഓഹരി വിൽപ്പന ആരംഭിക്കുക എന്നും ധനകാര്യ സെക്രട്ടറി അറിയിച്ചു.

ഈ സാമ്പത്തിക വർഷം പൊതു മേഖലാ സ്ഥാപനങ്ങ ളുടെ ഓഹരി വിറ്റ് 2.10 ലക്ഷം കോടി രൂപ നേടുവാനാണ് പദ്ധതി എന്ന് ധന മന്ത്രി ബജറ്റിൽ പറഞ്ഞി രുന്നു. എൽ. ഐ. സി. യെ ഓഹരി വിപണി യിൽ ലിസ്റ്റു ചെയ്ത് ഓഹരി കൾ വിൽക്കും എന്നും പുതിയ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

എൽ. ഐ. സി. യുടെയും ഐ. ഡി. ബി. ഐ. ബാങ്കിന്റെ യും ഓഹരി കള്‍ വിറ്റ് 90,000 കോടി രൂപ നേടുവാന്‍ സർക്കാർ ലക്ഷ്യം വെക്കുന്നു എന്നും ബജറ്റില്‍ സൂചന ഉണ്ടാ യിരുന്നു. ഇതിൽ എൽ. ഐ. സി. യുടെ 10 ശതമാനം ഓഹരി കള്‍ വില്‍ക്കും എന്നും പറഞ്ഞിരുന്നു എങ്കിലും ഇക്കാര്യത്തിൽ ഇതുവരെ ഒരു തീരുമാനം ഉണ്ടായിട്ടില്ല.

എൽ. ഐ. സി. യുടെ ഓഹരികള്‍ പൂര്‍ണ്ണമായും (100 ശത മാനവും) ഐ. ഡി. ബി. ഐ. ബാങ്കിന്റെ 46.5 ശത മാനം ഓഹരികളും കേന്ദ്ര സർക്കാരിന്റെ അധീനതയിലാണ്.

ആറു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഇന്‍ഷ്വറന്‍സ് രംഗത്തെ ഏറ്റവും വലിയ സ്ഥാപന മായ എല്‍. ഐ. സി. യാണ് 70 ശതമാനത്തിലേറെ ഇടപാടു കളും നിയന്ത്രി ക്കുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« സാഹോദര്യം കാത്തു സൂക്ഷിക്കാന്‍ എല്ലാ ഇന്ത്യന്‍ പൗരന്മാരും ബാദ്ധ്യസ്ഥര്‍ : രാഷ്ട്രപതി 
ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത് തീരുമാനിച്ചിട്ടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ »



  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine