മാധവിക്കുട്ടി അന്തരിച്ചു

May 31st, 2009

madhavikuttyപ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി അന്തരിച്ചു. ഞായറാഴ്ച്ച രാവിലെ 01:55 ന് പൂനെയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 75 കാരിയായ ഇവര്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു എന്ന് ബന്ധുക്കള്‍ അറിയിച്ചു.
 
ഇംഗ്ലീഷില്‍ കമലാ ദാസ് എന്ന പേരില്‍ എഴുതിയിരുന്ന മാധവിക്കുട്ടി ഇംഗ്ലീഷില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു കവയത്രിയാണ്. എന്നാല്‍ വെട്ടി തുറന്ന് എഴുതിയ തന്റെ കഥകളുടെ പേരില്‍ മലയാളത്തില്‍ ഇവര്‍ എന്നും ഒരു വിവാദ നായിക ആയിരുന്നു. “എന്റെ കഥ” എന്ന പുസ്തകത്തിലൂടെ യാഥാസ്ഥിതിക സാമൂഹ്യ വ്യവസ്ഥിതികളെയും കെട്ടി പിടിച്ചു നടന്ന തന്റെ സമുദായ കാരണവന്മാരെ മൂരാച്ചികള്‍ എന്ന് വിശേഷിപ്പിച്ച് തന്റേടിയായ ഇവര്‍ അനന്തമായ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയെങ്കിലും ജീവിത സായാഹ്നത്തില്‍ അത് തന്റെ കഥ അല്ലായിരുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു.
 
ലോകത്തെ പ്രേമ സാന്ദ്രമായ തന്റെ മിഴികളിലൂടെ നോക്കി കണ്ട മാധവിക്കുട്ടി സ്വാഭാവികമായ പ്രതികരണങ്ങളിലൂടെ ലോകത്തോട് സംവദിക്കുക വഴി ലോകത്തെമ്പാടുമുള്ള യുവാക്കള്‍ക്ക് എന്നും പ്രിയങ്കരിയായിരുന്നു.
 



 

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പഥേര്‍ പാഞ്ചാലി ലേഖന മത്സരം വിജയികള്‍

February 6th, 2009

കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്ററി, കോളേജ് വിദ്യാര്‍ത്ഥി കള്‍ക്കായി നടത്തിയ “പഥേര്‍ പാഞ്ചാലി – ഒരു ചലച്ചിത്രാനുഭവം’ താഴെ പറയുന്നവരെ സമ്മാനാ ര്‍ഹരായി തെരഞെടുത്തു. ആലങ്കോട് ലീലാ കൃഷ്ണന്‍, എം. സി. രാജ നാരായണന്‍, വി. എം. ഹരി ഗോവിന്ദ് എന്നിവ രടങ്ങിയ സമിതിയാണ് വിജയികളെ നിശ്ചയിച്ചത്.

ഒന്നാം സ്ഥാനം : ദ്വിജാ ബായി എ. കെ., സെന്റ് മേരീസ് കോളേജ്, സുല്‍ത്താന്‍ ബത്തേരി
രണ്ടാം സ്ഥാനം : ഹരിത ആര്‍., എം. ഐ. ഹയര്‍ സെക്കന്ററി സ്കൂള്‍, പൊന്നാനി
മൂന്നാം സ്ഥാനം : ഉപമ എസ്., ചാപ്റ്റര്‍, കൊല്ലം

പ്രോത്സാഹന സമ്മാനങ്ങള്‍:

1. ജിതേന്ദ്രിയന്‍ സി. എസ്., വിവേകാനന്ദ കോളേജ്, കുന്നംകുളം
2. സൂരജ് ഇ. എം., ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍, എടപ്പാള്‍
3. ശരണ്യ കെ., ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍, ചാലിശ്ശേരി
4. മെഹ്ജാബിന്‍ കെ., അസ്സബാഹ് ഹയര്‍ സെക്കന്ററി സ്കൂള്‍, പാവിട്ടപ്പുറം
5. ശൈത്യ ബി., ഗവ: വിക്റ്റോറിയ കോളേജ്, പാലക്കാട്
6. വിന്നി പി. എസ്., പി. ചിത്രന്‍ നമ്പൂതിരിപ്പാട് ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍, മൂക്കുതല
7. നീതു. ടി., ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍, മാറാഞ്ചേരി
8. സൂരജ് കെ. വി., ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂര്‍
9. ഫായിസ പി., കെ. എം. എം. ആര്‍ട്സ് കോളേജ്, പുത്തന്‍ പള്ളി

ഫൈസല്‍ ബാവ



- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

വായനയുടെ റിപ്പബ്ലിക്

January 8th, 2009

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്പുസ്തക പ്രസിദ്ധീ കരണത്തിലും വിതരണത്തിലും നിലവിലുള്ള മാതൃകകള്‍ക്ക് ഒരു ബദല്‍ അന്വേഷി ക്കുകയാണ് ബുക്ക് റിപ്പബ്ലിക്ക് എന്ന സമാന്തര പുസ്തക – പ്രകാശന സംരംഭം. വായാനാ നുഭവങ്ങളെ കാലോ ചിതമായി എങ്ങനെ മാറ്റി മറിക്കാം എന്ന ലക്ഷ്യവു മായി മുന്നോട്ട് വന്നിരിക്കുന്ന ഒരു കൂട്ടം ബ്ലോഗേഴ്സ് ചേര്‍ന്ന് രൂപം നല്‍കിയ ബുക്ക് റിപ്പബ്ലിക്കിന്റെ ആദ്യ പുസ്തകമായ ടി. പി. വിനോദിന്റെ ‘നിലവിളിയെ കുറിച്ചുള്ള കടങ്കഥകള്‍ ‘ ജനുവരി 10 നു പ്രകാശനം ചെയ്യും.

പ്രസാധന – വിതരണ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ വികേന്ദ്രീ കൃതമാക്കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ബുക്ക് റിപ്പബ്ലിക് മൂല ധനം സമാഹരിച്ചത് അംഗങ്ങളില്‍ നിന്നും ചെറു തുകകളായാണ്. വിതരണവും പ്രധാനമായും അംഗങ്ങള്‍ വഴിയാണ് നടത്തുന്നത്. ഏറ്റവും പുതിയ വിതരണോ പാധിയായ ഓണ്‍ലൈന്‍ വില്‍പന മുതല്‍ പരമ്പരാഗത ശൈലിയായ വി. പി. പി. യിലൂടെ വരെ വായനയെ സ്നേഹിക്കുന്നവര്‍ക്ക് പുസ്തകങ്ങള്‍ എത്തിക്കാന്‍ ബുക്ക് റിപ്പബ്ലിക് അംഗങ്ങള്‍ സജ്ജരാണ്.

ബ്ലോഗില്‍ ലാപുട എന്ന പേരില്‍ കവിതകള്‍ എഴുതുന്ന ടി. പി. വിനോദ് ആനുകാലി കങ്ങള്‍ക്ക് ഏറെ പരിചിതനാണ്. കണ്ണൂര്‍ സ്വദേശിയും കൊറിയയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയുമായ വിനോദിന്റെ അന്‍പതോളം കവിതകളുടെ സമാഹാരമാണ് ബുക്ക് റിപ്പബ്ലിക് ആദ്യമായി വായന ക്കാരിലെ ത്തിക്കുന്നത്.

ജനുവരി പത്തിനു വൈകീട്ട് ചങ്ങമ്പുഴ പാര്‍ക്കില്‍ വച്ച് നടത്തുന്ന പ്രകാശന ചടങ്ങില്‍ പി. പി. രാമചന്ദ്രന്‍, അന്‍‌വര്‍ അലി, വി. എം. ഗിരിജ, ടി. കലധരന്‍, ജി. ഉഷാ കുമാരി, പി. എന്‍. ഗോപീ കൃഷ്ണന്‍, സെബാസ്റ്റ്യന്‍, അനിത തമ്പി, കവിത ബാല കൃഷ്ണന്‍, വിഷ്ണു പ്രസാദ്, ക്രിസ്പിന്‍ ജോസഫ്, സനല്‍ ശശിധരന്‍, എസ്. കണ്ണന്‍, വി. കെ. സുബൈദ, ബിനു പള്ളിപ്പാട്, ലതീഷ് മോഹന്‍, മനോജ് കുറൂര്‍, ശ്രീകുമാര്‍ കരിയാട്, അനീഷ് തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ബ്ലോഗില്‍ നിന്നുള്ള ആദ്യ ചലചിത്രമായ ‘പരോള്‍’ പ്രദശനവും വിനോദ് ശങ്കരന്‍ നടത്തുന്ന സിതാര്‍ കച്ചേരിയും ഉണ്ടായിരിക്കും.



- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അരവിന്ദ് അടിഗയ്ക്ക് ബുക്കര്‍

October 16th, 2008

2008 ലെ മാന്‍ ബുക്കര്‍ പുരസ്കാരം ഇന്ത്യാക്കാരനായ അരവിന്ദ് അടിഗയ്ക്ക് ലഭിച്ചു. തന്റെ ആദ്യത്തെ നോവല്‍ ആയ “വെളുത്ത പുലി, രണ്ട് ഇന്ത്യയുടെ കഥ” യ്ക്കാണ് ഈ പ്രശസ്തമായ ബഹുമതി ലഭിച്ചിരിയ്ക്കുന്നത് (The White Tiger, A Tale of Two Indias). നാല്‍പ്പത് ലക്ഷം രൂപയോളം (50000 പൌണ്ട്) ആണ് സമ്മാന തുക. മുപ്പത്തി മൂന്ന് കാരനായ അരവിന്ദ് ചെന്നൈ സ്വദേശി ആണെങ്കിലും ഇപ്പോള്‍ മുംബൈയില്‍ ആണ് താമസം.

ബുക്കര്‍ പുരസ്കാരം ലഭിയ്ക്കുന്ന നാലാമത് ഇന്ത്യാക്കാരന്‍ ആണ് അരവിന്ദ്. ഇതിനു മുന്‍പ് സല്‍മാന്‍ റഷ്ദി, അരുന്ധതി റോയ്, കിരണ്‍ ദേശായ് എന്നീ ഇന്ത്യാക്കാര്‍ക്കാണ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാളം ബ്ലോഗില്‍ നിന്ന് ഒരു പുസ്തകം കൂടി

October 13th, 2008

ബൂലോഗത്ത്‍ നിന്ന് മറ്റൊരു പുസ്തകം കൂടി അച്ചടി മഷി പുരളുന്നു. സിമി എന്ന പേരില്‍ എഴുതുന്ന ഫ്രാന്‍സിസ് സിമി നസ്രത്തിന്റെ ചിലന്തി എന്ന കഥാ സമാഹാരമാണ് പുറത്തിറങ്ങുന്നത്. കൊല്ലത്ത്, സോപാനം ആഡിറ്റോറിയത്തില്‍ (പബ്ലിക് ലൈബ്രറിയുടെ പിന്‍ വശത്ത്‍) ഒരു ചെറിയ ഹാളില്‍ ഈ മാസം 27-നു (തിങ്കളാഴ്ച്ച) ഉച്ച തിരിഞ്ഞ് 3.30-നു ആണ് പ്രകാശനം. ഡി. വിനയചന്ദ്രനും ബി. മുരളിയും, കഴിയുമെങ്കില്‍ കാക്കനാടനും ചടങ്ങിനു വരും. റെയിന്‍ ബോ ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍. ബ്ലോഗര്‍ കൂടിയായ ഉന്മേഷ് ദസ്താക്കിര്‍ ആണ് പുസ്തകത്തിന്റെ കവര്‍ വരച്ചിരിക്കുന്നത്.

ഈ പുസ്തകം വാങ്ങുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

3 of 3123

« Previous Page « ബജ് രംഗ് ദള്‍ നിരോധിയ്ക്കണം : കോണ്‍ഗ്രസ്
Next » പ്രസിഡന്റിന് വധ ഭീഷണി »



  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine